എന്തെങ്കിലും ജോലി ഉണ്ടെങ്കിലും പഠിക്കുകയാണെങ്കിലും ഒഴിവ് സാമ്യം കിട്ടുമ്പോൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കാത്ത ആരും തന്നെ ഉണ്ടാവില്ല സ്വന്തം വീട്ടിൽ ആണെങ്കിൽ കൂടുതൽ സൗകര്യമാണ് എന്ന് കരുതുന്നവരാണ് കൂടുതലും മാത്രമല്ല പുറത്തുപോയി ജോലി ചെയ്യാൻ കഴിയാത്ത ഈ സാഹചര്യത്തിൽ അത് കൂടുതൽ സൗകര്യവുമാണ് കാരണം ഏതു സാമയവും നമ്മൾ വീട്ടിലാണ് അതുകൊണ്ട് സമയം കിട്ടുമ്പോളെല്ലാം നമ്മുടെ മറ്റുകാര്യങ്ങളിൽ ശ്രദ്ധിക്കാൻ കഴിയും.അങ്ങനെയാണ് മലപ്പുറം ജില്ലയിലെ താനൂരിൽ താമസിക്കുന്ന നിഥിൻ സ്വന്തം വീട്ടുമുറ്റത്ത് ഒരു മൽസ്യകൃഷി തുടങ്ങിയത് നല്ലൊരു കുളമുണ്ടാക്കി ആരംഭിച്ച മൽസ്യകൃഷി ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു.വീട്ടുകാരും നാട്ടുകാരും കൂടുതൽ സപ്പോർട്ട് കൊടുത്തതോടെ നിഥിനും കൂടുതൽ ഉത്സാഹം വന്നു കൂടാതെ കൂട്ടുകാരൻ അഖിൽ സഹായത്തിന് ഉള്ളതുകൊണ്ട് ഒട്ടും ബുദ്ധമുട്ട് ഇല്ലാതെ മൽസ്യകൃഷി മുന്നോട്ട് പോകുന്നു.
നല്ല ഫ്രഷ് മീൻ കഴിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് വാങ്ങാവുന്നതാണ് മാത്രമല്ല മീൻ ആവശ്യമുള്ളവർ ഇവിടേക്ക് വന്നാൽ കുളത്തിൽ നിന്നും അവർക്ക് തന്ന പിടിച്ചുകൊണ്ടുപോകാം അതൊരു പ്രത്യേക അനുഭവം ആയിരിക്കും.നിഥിൻ മൽസ്യകൃഷി തുടങ്ങീട്ട് ആറ് മാസം കഴിഞ്ഞു ഇത്രയും കാലയളവിലാണ് വിളവെടുക്കാൻ കഴിയുക ഈ സമയത്തിനുള്ളിൽ മീനുകൾ നല്ല രീതിയിൽ വലുതാകും.ഇപ്പോൾ എല്ലാവരും മീൻ വാങ്ങുവാൻ നിഥിന്റെ വീട്ടിലേക്ക് വരുന്നു.ഫിഷറീസ് വകുപ്പിന്റെ സഹായയോടെയാണ് നിഥിൻ മൽസ്യകൃഷി ആരംഭിച്ചത്.പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും ഒരു ദിവസം കുറച്ചു സമയം കിട്ടുകയാണെങ്കിൽ വളരെ എളുപ്പത്തിൽ മൽസ്യകൃഷി ചെയ്യാമെന്ന് നിഥിൻ പറയുന്നു.
എന്തായാലും കൂടുതൽ മുടക്കുമുതൽ ഇല്ലാതെ തന്നെ ഈ മേഖലയിലേക്ക് കടന്നുവരാൻ കഴിയും ആർക്കും ഏതു സമയത്തും ചെയ്യാൻ കഴിയുന്ന ഒരു കൃഷിരീതിയാണിത്.വളരെ ചെറിയ മീൻ കുഞ്ഞുങ്ങൾ വളർന്നു വലുതാകുന്നത് ആറ് മാസം കഴിയുമ്പോഴാണ് അതിനാൽ തന്നെ ഒരു നീണ്ട കാത്തിരിപ്പ് ഇതിന് ആവശ്യമില്ല.ഒരുപാട് പേർക്ക് ചെയ്യാൻ കഴിയുന്ന ഒന്നാണിത് നല്ല രീതിയിൽ കൂടുതൽ ബുദ്ധിമുട്ട് ഇല്ലാതെ വരുമാനം ഉണ്ടാക്കാനും മൽസ്യകൃഷി കൊണ്ട് കഴിയും ഇത് ചെയ്യാനുള്ള മനസ്സുണ്ടായാൽ നല്ലൊരു മേഖല തന്നെയാണിത്.