ദിവസവും പച്ചക്കറികൾ വാങ്ങുന്നവർ ഇവിടെ എങ്ങിനെയാണ് പച്ചക്കറി കൊടുക്കുന്നത് എന്ന് അറിഞ്ഞിരിക്കണം

പലതരം പച്ചക്കറികൾ കഴിക്കാത്തവർ ആരുമുണ്ടാവില്ല ഭക്ഷണത്തിന്റെ കൂടെ എന്തെങ്കിലും രണ്ടോ മൂന്നോ തരാം പച്ചക്കറികൾ കൂടി ഇല്ലെങ്കിൽ അന്നത്തെ ദിവസം ഭക്ഷണം നല്ലപോലെ കഴിക്കുന്ന പതിവ് രീതിയിൽ മാറ്റം വരും.തക്കാളിയും ഉള്ളിയും പയറും മുളകും എന്നാൽ തന്നെ ദിവസവും നമുക്ക് ആവശ്യം വരുന്ന സാധനങ്ങളാണ് ഇടയ്ക്കിടെ ഇതിന്റെ വിലയിൽ മാറ്റം വരുമ്പോൾ പോലും ആരും ശ്രദ്ധിക്കാറില്ല കാരണം എല്ലാ ദിവസവും എന്തായാലും വാങ്ങേണ്ട സാധങ്ങളാണ് ഇവ അതിനാൽ കുറഞ്ഞാലും കൂടിയാലും എല്ലാവരും വാങ്ങിക്കും.എന്നാൽ പച്ചക്കറി വാങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട് എന്തെന്നാൽ അവ നല്ലതാണോ എന്ന കാര്യം മാത്രമല്ല നമ്മൾ വാങ്ങുന്ന പച്ചക്കറികൾക്ക് കൊടുക്കുന്ന മൂല്യമുണ്ടോ എന്നുകൂടി നോക്കണം.

നമ്മുടെ നാട്ടിൽ ഒന്നോ രണ്ടോ ദിവസം പഴമുള്ള പച്ചക്കറിലാണ് എത്തുന്നത് അവയാണ് നമ്മൾ ദിവസവും വാങ്ങി കൊണ്ടുപോകുന്നത് ആ സാഹചര്യത്തിലാണ് തമിഴ്‌നാട്ടിലെ റാണിപേട്ടൈ എന്ന സ്ഥലത്തെ മാർക്കറ്റിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ഇവിടെ എല്ലാവരും അവരുടെ കടകളിൽ വെച്ചിരിക്കുന്ന പച്ചക്കറികൾ ഒരു ദിവസം പോലും പഴക്കമില്ലാത്തതാണ് അവർ അവരുടെ വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന എല്ലാത്തരം പച്ചക്കറികളും വിളവെടുക്കുന്ന അന്ന് തന്നെ മാർക്കറ്റിൽ എത്തിക്കുന്നു അതിനാൽ ഇവ ഉപയോഗിക്കുന്നവർക്ക് വളരെ നല്ല പച്ചക്കറികൾ തന്നെ കഴിക്കാൻ കഴിയുന്നു മാത്രമല്ല അവർ സ്വന്തമായി കൃഷി ചെയ്തു വിളവെടുക്കുന്നത് ആയതുകൊണ്ട് കൂടുതൽ വില കൊടുക്കാതെ എല്ലാ വീടുകളിലും എത്തുന്നു.

ഈ മാർക്കറ്റിൽ സ്വന്തമായി കൃഷി ചെയ്യുന്നവർക്ക് മാത്രമേ വിൽക്കാൻ കഴിയൂ അവർക്ക് മാത്രമാണ് ഇവിടെ സൗകര്യം ഒരുക്കിയിട്ടുള്ളത്.പച്ചക്കറികൾ മാത്രമല്ല പൂക്കൾ ഫ്രൂട്സ് തുടങ്ങിയവയും ഈ മാർക്കറ്റിൽ നിന്നും വാങ്ങാൻ കഴിയും.ഇവിടെ ഒരു കിലോ തക്കാളിക്ക് എട്ട് രൂപയാണ് വാങ്ങുന്നത് എന്നാൽ മറ്റുചില സ്ഥലങ്ങളിൽ ഇതിലും കൂടുതലാണ് മാത്രമല്ല ഒന്നോ രണ്ടോ ദിവസം പഴക്കമുള്ള പച്ചക്കറികൾ ആയിരിക്കും ലഭിക്കുന്നത്.പച്ചക്കറികൾ ധാരാളം കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നും കാര്യമായി കൃഷി ചെയ്യാത്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോൾ അവിടത്തെ വിലയിൽ മാറ്റം വരുന്നു.എന്തായാലും ഒരുപാട് പച്ചക്കറികൾ ഒരുമിച്ചു വാങ്ങുന്നവർക്ക് വളരെ നല്ലതാണ് ഈ മാർക്കറ്റ്.

Leave a Reply

Your email address will not be published. Required fields are marked *