പപ്പായ സോപ്പ് കാണാൻ തന്നെ നല്ല ഭംഗിയാണ് പല ആകൃതിയിൽ ഈ സോപ്പ് ഉണ്ടാക്കിയാൽ വീട്ടിൽ വെക്കാൻ തന്നെ നല്ലതാണ്.സാധാരണ സോപ്പിൽ നിന്നും വളരെ വ്യത്യസ്തമാണ് നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന സോപ്പ് എങ്കിലും നല്ലപോലെ ഉപയോഗിക്കാൻ കഴിയും മാത്രമല്ല മൂന്ന് സാധനങ്ങൾ മാത്രമാണ് നമ്മുടെ ഈ സോപ[പിൽ ചേർക്കുന്നത് എത്ര വേണമെങ്കിലും ഇതുപോലെ ഉണ്ടാക്കാൻ കഴിയും.പപ്പായ സോപ്പ് ഉണ്ടാക്കാൻ വേണ്ടത് ഒരു പഴുത്ത പപ്പായയാണ് അത് തൊലി കളഞ്ഞെടുക്കണം ശേഷം ഒരു മിക്സിയിൽ ഇട്ട് നന്നായി ജ്യൂസ് പോലെ ആക്കിയെടുക്കണം ഒട്ടും വെള്ളം ചേർക്കാതെ വേണം ഇങ്ങനെ ചെയ്യാൻ.ശേഷം പപ്പായ ജ്യൂസ് മാറ്റിവെക്കണം അതിന് ശേഷം വേണ്ടത് സോപ്പ് ബേസ് ആണ് ഇത് എല്ലാ കടകളിലും വാങ്ങാൻ കിട്ടും അഞ്ഞൂറ് ഗ്രാം സോപ്പ് ബേസ് ഉണ്ടെങ്കിൽ എട്ട് സോപ്പ് എങ്കിലും ഉണ്ടാക്കാൻ കഴിയും.
ഇനി സോപ്പ് ബേസ് അലിയിച്ചെടുക്കണം ഇത് പത്തോ പതിനഞ്ചോ മിനുട്ട് ചൂടാക്കിയാൽ മതിയാകും പെട്ടന്ന് അളിഞ്ഞുകിട്ടാൻ സോപ്പ് ബേസ് ആദ്യം തന്നെ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കാം.ഇത് നന്നായി അലിഞ്ഞാൽ അതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള പപ്പായ ജ്യൂസ് ഒഴിച്ചുകൊടുക്കണം ശേഷം നന്നായി മിക്സ് ചെയ്യണം ഇനി ഇതിലേക്ക് നല്ല മണം കിട്ടാൻ വേണ്ടി എന്തെങ്കിലും ചേർത്ത് കൊടുക്കാം ഇതിനുവേണ്ടി ലായനികൾ വാങ്ങാൻ കിട്ടും ശേഷം അതിലേക്ക് സോപ്പിന് നിറം കിട്ടാൻ വേണ്ടി ഫുഡ് കളറും ചേർത്ത് കൊടുക്കാം നിങ്ങൾ ഉണ്ടാക്കുന്ന സോപ്പിന് ഏതു നിറമാണോ വേണ്ടത് ആ നിറത്തിലുള്ള ഫുഡ് കളർ തിരഞ്ഞെടുക്കണം.
ശേഷം വീണ്ടും നന്നായി മിക്സ് ചെയ്തെടുക്കണം ഇത്രയും കാര്യങ്ങൾ ചെയ്താൽ പിന്നെ അത് നല്ല ഷേപ്പുള്ള പാത്രത്തിൽ ഒഴിച്ചുകൊടുക്കുന്ന കാര്യം മാത്രം ചെയ്താൽ മതി.നിങ്ങൾ ഉണ്ടാക്കുന്ന സോപ്പിന് ഏത് ആകൃതിയാണോ വേണ്ടത് അതുപോലുള്ള പാത്രം തിരഞ്ഞെടുക്കുക ശേഷം ഈ ലായനി അതിലേക്ക് ഒഴിച്ചുകൊടുത്ത് മൂന്നോ നാലോ മണിക്കൂർ അത് കട്ടയായി വരാൻ വെക്കണം ഇത്രയും സമയം കഴിഞ്ഞു എടുത്തുനോക്കിയാൽ നല്ല സോപ്പായി വന്നിട്ടുള്ളത് കാണാൻ കഴിയും.