പഴം കഴിക്കാനും അതുകൊണ്ട് എന്തെങ്കിലൊമൊക്കെ പാകം ചെയ്തു കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ് പഴം കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാൻ കഴിയും എന്തൊക്കെ ഉണ്ടാക്കിയാലും നല്ല രുചിയാണ് അതുകൊണ്ട് തന്നെ പഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന എല്ലാ പലഹാരങ്ങളും എല്ലാവരും കഴിക്കും.എല്ലാ ദിവസവും പഴം ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വാട്ടി കഴിക്കുന്നവർ കുറവല്ല ഇതിൽ തേങ്ങയും പഞ്ചസാരയും ഇട്ടു കഴിക്കാൻ നള രുചിയാണ്.എന്നാൽ പഴം വാട്ടി തന്നെ അതിലേക്ക് മറ്റുചില സാധനങ്ങൾ കൂടി ചേർത്ത് ഇതുപോലെ ചെയ്‌താൽ പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയാണ് ഇതിന് മുൻപ് ആരും തന്നെ ചെയ്തിട്ടില്ലാത്ത രീതിയിൽ ഈ പലഹാരം ഉണ്ടാക്കാൻ വളരെ കുറഞ്ഞ സമയം മതി വീട്ടിൽ ആരെങ്കിലും വന്നാലോ അല്ലെങ്കിൽ നമുക്ക് തന്നെ ഉണ്ടാക്കി കഴിക്കാൻ പറ്റിയ നല്ല രുചിയുള്ള ഒന്നാണിത്.
ആദ്യം തന്നെ ഇതിനുള്ള ക്രീം ഉണ്ടാക്കണം അതിനായി ഒരു പാത്രം ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ നെയ്യ് ഒഴിക്കണം ശേഷം അതിലേക്ക് മൂന്ന് സ്പൂൺ മൈദ പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യണം ശേഷം അതിലേക്ക് ഒന്നര സ്പൂൺ പാൽ ചേർക്കണം പിന്നെ ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായി വീണ്ടും മിക്സ് ചെയ്യണം ഇനി രണ്ട് മിനുറ്റ് കൂടി വേവിച്ചാൽ പഴത്തിലേക്കുള്ള ക്രീം റെഡിയാകും ഇനി നമുക്ക് പഴം വാട്ടിയെടുക്കണം അതിനായി അത്യാവശ്യം പഴുത്ത പഴം തന്നെ എടുക്കണം അത് ചെറുതായി മുറിച്ച് ചൂടായ പാത്രത്തിലിട്ട് വാട്ടിയെടുക്കണം ഈ സമയത്ത് അതിലേക്ക് രണ്ട് കപ്പ് ചിരകിയ തേങ്ങ കൂടി ചേർക്കാൻ മറക്കരുത് ഇനി പഴത്തിന്റെ നിറം മാറുന്നതുവരെ വേവിക്കണം ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി നേരത്തെ ഉണ്ടാക്കി വെച്ച ക്രീം പഴത്തിലേക്ക് ചേർത്ത് മിക്സ് ചെയ്തു കഴിക്കാം.
വളരെ നല്ല രുചിയാണ് ഇങ്ങനെ കഴിച്ചാൽ കിട്ടുന്നത് ഒരു തവണ കഴിച്ചാൽ നിങ്ങളുടെ വീട്ടിൽ ഇത് എന്നും ഉണ്ടാക്കും അത്രയ്ക്കും നല്ല ഒരു ഐറ്റം തന്നെയാണിത്.നമ്മൾ വീട്ടിലേക്ക് സാധാരണയായി എന്നും വാങ്ങുന്ന സാധനങ്ങൾ മാത്രം മതി ഇതിലേക്ക് അതിനാൽ എപ്പോ വേണമെങ്കിലും ഉണ്ടാക്കാനും കഴിയും.മാത്രമല്ല ഉണ്ടാക്കാനുള്ള സമയം വെറും മിനിറ്റുകൾ മാത്രമാണ് അതിനാൽ തന്നെ ഏതു സമയത്തും ഇത് ഉണ്ടാക്കാം.