കരിമ്പ് ജ്യൂസ് കുടിക്കാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് നല്ല അമധുരമുള്ള കരിമ്പ് കൊണ്ട് ഉണ്ടാക്കിയ ജ്യൂസ് നല്ല തണുപ്പോടെ കുടിക്കാത്തവർ ആരും തന്നെ ഉണ്ടാവില്ല ചൂട് കാലം ആണെങ്കിൽ പിന്നെ പറയുകയും വേണ്ട എല്ലാവരും വാങ്ങി കുടിക്കും.കരിമ്പ് ജ്യൂസ് നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്നതിനേക്കാൾ കൂടുതൽ കുടിക്കാൻ കഴിയുന്നത് റോഡ് സൈഡിൽ നിന്നും തന്നെയാണ് കാരണം കരിമ്പ് എല്ലായിപ്പോഴും കിട്ടാത്തത് കാരണം നമുക്ക് ആവശ്യമുള്ള സമയത്ത് കരിമ്പ് മാർക്കറ്റിൽ ലഭ്യമായെന്നുവരില്ല അതുകൊണ്ട് തന്നെ ചില കടകളിലോ റോഡ് സൈഡിലോ കാണുമ്പോളാണ് എല്ലാവരും കരിമ്പ് ജ്യൂസ് കുടിക്കുന്നത് നല്ല മധുരമുള്ള ജ്യൂസ് ആയതുകൊണ്ട് തന്നെ എല്ലാവരും വാങ്ങി കുടിക്കും ഒരു ഗ്ലാസ് കുടിക്കുമ്പോൾ തന്നെ നല്ല ഉന്മേഷം ലഭിക്കും.
എന്നാൽ എല്ലാ സ്ഥലങ്ങളിലും കാണുന്ന കരിമ്പ് ജ്യൂസ് വാങ്ങി കുടിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്തെന്നാൽ ഇതിനെകുറിച്ച് പലരും പല അഭിപ്രായങ്ങളാണ് പറയുന്നത് ഒന്നാമത്തെ കാര്യം എന്തെന്നാൽ ഈ ജ്യൂസ് ഉണ്ടാക്കാനുള്ള കരിമ്പ് കൊണ്ടുവരുന്നത് അന്യ സംസ്ഥാനത്ത് നിന്നുമാണ് ഇത് ഏതു സമയത്താണ് പറിച്ചത് എന്ന് നമ്മൾ അറിയുന്നില്ല മറ്റൊരു കാര്യം എന്തെന്നാൽ റോഡ് സാദിൽ വിൽക്കുന്ന ജ്യൂസിൽ ചേർക്കുന്ന ഐസ് നല്ലതാണോ അത് കഴിക്കാൻ അനുയോജ്യമായതാണോ എന്നൊന്നും ആരും അറിയുന്നില്ല ഒരു പാത്രത്തിൽ എപ്പോഴും ഐസും വെള്ളവും ഉണ്ടായിരിക്കും നമ്മൾ കരിമ്പ് ജ്യൂസ് ആവശ്യപ്പെടുമ്പോൾ അവർ ചെയ്യുന്നത് ആ പാത്രം ജ്യൂസ് വരുന്ന ഭാഗത്തേക്ക് വെച്ചുകൊടുക്കുകയാണ് അതിനാൽ തന്നെ അതിൽ നേരത്തെ ഉണ്ടായിരുന്നത് നല്ലതാണോ എന്നൊന്നും ആർക്കും പറയാൻ കഴിയില്ല.
ഇത് കൂടാതെ കരിമ്പ് ജ്യൂസിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പലരും പറയുന്നുണ്ട് അതുകൊണ്ട് എല്ലാ സ്ഥലങ്ങളിൽ നിന്നും ഇവ വാങ്ങി കുടിക്കുമ്പോൾ ഇങ്ങനെ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.എല്ലാവരും കുടിക്കുന്നത് കൊണ്ട് തന്നെ ഗുണങ്ങൾ മാത്രമേ നോക്കാവൂ ഇതിൽ നിന്നും നമുക്ക് എന്തെങ്കിലും ദോഷം വരാൻ സാധ്യത ഉണ്ടെങ്കിൽ അത് ഒരിക്കലും കുടിക്കുന്നത് നല്ലതല്ല.