ഈ കുടുംബത്തെ എത്ര അഭിനന്ദിച്ചാലൂം മതിയാകില്ല കാരണം ഇത്രയും കലാം ഒരു പൂച്ചയെ സംരക്ഷിക്കുക എന്ന് പറയുന്നത് നിസാര കാര്യമല്ല തളർന്നു കിടക്കുന്ന ഒരു പൂച്ചയെ കഴിഞ്ഞ ഏഴ് വർഷമായിട്ട് സംരക്ഷിക്കുകയാണ് തൃശൂർ ജില്ലയിലെ ഈ കുടുംബം.ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു കാര്യം ചെയ്യുന്നതിൽ തീർച്ചയായും നമ്മൾ അഭിനന്ദിക്കണം ഇന്ന് പരസ്പരം ആളുകൾ തമ്മിൽ തന്നെ സഹായങ്ങൾ ചെയ്യാൻ മടിക്കുന്ന ഒരു രീതിയാണ് കണ്ടുവരുന്നത് എന്നാൽ ചിലരുടെ നല്ല മനസ്സ് കാരണം ഒരുപാട് നന്മകൾ ചെയ്യാൻ കഴിയുന്നു.തൃശൂർ ജില്ലയിലെ പുല്ലൂർ എന്ന സ്ഥലത്താണ് ഈ കുടുംബം താമസിക്കുന്നത്.
ബിന്ദു ചേച്ചിയാണ് ഈ പൂച്ചയെ ഏറ്റവും കൂടുതൽ പരിപാലിക്കുന്നത് എങ്കിലും ആയുർവേദ ഡോക്ടർ ആയ ആതിരയും അച്ഛനും ബിന്ദു ചേച്ചിയെ സഹായിക്കാറുണ്ട്.ഈ പൂച്ച ഇവരുടെ വീട്ടിൽ എത്തിപ്പെട്ട സമയത്ത് അത്യാവശ്യം നടക്കാൻ കഴിയുമായിരുന്നു എന്നാൽ പിന്നീട് തളർന്നുപോകുകയും തീരെ നടക്കാൻ കഴിയാത്ത വിധത്തിലാകുകയും ചെയ്തു ഡോക്ടറെ സമീപിച്ചപ്പോൾ ഇനിയൊരിക്കലും നടക്കാൻ കഴിയില്ല എന്നായിരുന്നു പറഞ്ഞത്.ഇത്രയും കാലം നല്ല ഭക്ഷണം കൊടുത്ത ഇതിനെ സംരക്ഷിച്ച ഈ കുടുംബത്തെ ഇന്ന് എല്ലാവരും അഭിനന്ദിക്കുന്നു.
ആഴ്ചയിൽ ഒരു ദിവസം ചൂട് വെള്ളത്തിലാണ് കുളിപ്പിക്കാറുള്ളത് മീനും ചോറും കൊടുക്കാറുണ്ട് കണ്ണ് കാണില്ല എങ്കിലും ശബ്ദം കൊണ്ട് വീട്ടിലെ എല്ലാവരേയും പൊന്നു എന്ന് വിളിക്കുന്ന ഇവരുടെ ഈ പൂച്ച തിരിച്ചറിയും.വർഷങ്ങൾ ഏഴ് കഴിഞ്ഞെങ്കിലും ഈ കാരുണ്യ പ്രവർത്തി പുറം ലോകം അറിയുന്നത് ഇപ്പോഴാണ് ഇന്ന് എല്ലാ പത്രങ്ങളിലും ഈ കുടുംബത്തെ കുറിച്ചുള്ള വാർത്തകളാണ് എന്തായാലും ഈ നല്ല പ്രവർത്തിയെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല എല്ലാവർക്കും ഇതൊരു പാഠം തന്നെയാണ്.
ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണ് ഇവരുടെ ഈ പ്രവർത്തി കാണുമ്പോൾ ഒരുപക്ഷെ ഒരുപാട് ആളുകളിലും നന്മ ചെയ്യാൻ പ്രേരണയാകും ഇത്.ഇനിയും ഒരുപാട് കാലം ഈ നല്ല പ്രവർത്തി ചെയ്യാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ബിന്ദുവും കുടുംബവും എന്തായാലും എല്ലാവരുടേയും പിന്തുണ ഈ കുടുംബത്തിന് ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല.