നസീർ സംക്രാന്തി എന്ന നടനെ കുറിച്ച് മലയാളികൾക്ക് അറിയാത്ത കാര്യം ഇദ്ദേഹം ആരായിരുന്നു എന്നറിയാമോ

നസീർ സംക്രാന്തി എന്ന നടൻ മലയാളികളെ ചിരിപ്പിക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി അദ്ദേഹത്തെ അറിയാൻ ആർക്കും കൂടുതൽ ഒന്നും തന്നെ പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ല അദ്ദേഹം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോമഡി സീരിയലിന്റെ പേര് മാത്രം പറഞ്ഞാൽ തന്നെ എല്ലാവരും ഒരു ചിരിയോടെ അദ്ദേഹത്തെ അറിയാം എന്ന് പറയും കാരണം അദ്ദേഹം ആ സീരിയലിന്റെ മുതൽക്കൂട്ടാണ് ഒരുപക്ഷെ അതിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് അദ്ധേഹത്തിന്റെ കഥാപാത്രത്തെ ആയിരിക്കും ഈ നടനെ കാണാൻ തന്നെയാണ് കൂടുതൽ ആളുകളും അത് കാണുന്നത്.

കോട്ടയം ജില്ലയിലെ സംക്രാന്തി എന്ന സ്ഥലത്താണ് അദ്ദേഹം താമസിക്കുന്നത് മലയാള സിനിമയിൽ കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടില്ല എങ്കിലും വരും കാലങ്ങളിൽ മലയത്തിലെ നല്ലൊരു നടൻ എന്ന പദവി അദ്ദേഹത്തിന് സ്വന്തമാക്കാൻ കഴിയും.വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹം അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നത് ഈ മേഖലയിൽ വരുന്നതിന് മുൻപ് അദ്ദേഹം ചെയ്ത ജോലികൾ പലതാണ് ലോട്ടറി വിൽപ്പന മീൻ കച്ചവടം അങ്ങനെ നിരവധി ജോലികൾ ചെയ്തിരുന്നു അദ്ദേഹം കൂടാതെ മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തുന്ന കാര്യം എന്തെന്നാൽ അദ്ദേഹം ഭിക്ഷാടനത്തിന് വരെ പോയിട്ടുണ്ട് എന്ന് കേൾക്കുമ്പോൾ ആയിരിക്കും.

ജീവിക്കാൻ വേറെ വഴിയില്ലാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ അങ്ങനെയും ചില കാര്യങ്ങൾ സംഭവിച്ചിട്ടുണ്ട്.നസീർ കോട്ടയം ന്നായിരുന്നു അദ്ദേഹത്തെ ആദ്യം വിളിച്ചിരുന്നത് പിന്നീട് മറ്റൊരു സാഹചര്യത്തിൽ അദ്ദേഹം പേര് നസീർ സംക്രാന്തി എന്ന് മാറ്റുകയായിരുന്നു കോട്ടയം ജില്ലയിൽ നിന്നും നാല് കിലോമീറ്റർ കൂടി യാത്ര ചെയ്‌താൽ സംക്രാന്തി എന്ന സ്ഥലത്തെത്താം തന്റെ ഏറ്റവും അടുത്ത ഒരു സ്ഥലം ആയതിനാൽ ആ പേര് സ്വീകരിക്കുകയായിരുന്നു.

എന്തായാലും അദ്ദേഹം ഇപ്പോൾ അത്യാവശ്യം നല്ല നിലയിലാണ് അഭിനയ ജീവിതത്തിൽ നിന്നും അദ്ദേഹം ഒരുപാട് മാറിയിട്ടുണ്ട് പഴയ ജോലികൾ എല്ലാം ഒഴിവാക്കി ഇപ്പോൾ ഈ ചെറിയ നടൻ അഭിനയത്തിൽ മാത്രമാണ് ശ്രദ്ധിക്കുന്നത്.കൂടാതെ തന്റെ ജീവിതത്തിൽ മമ്മൂട്ടി ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.എന്തായാലും ഇനിയും നല്ല രീതിയിൽ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ഈ നടന് സാധിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *