പ്രായം എത്ര കഴിഞ്ഞാലും നല്ല ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും നമ്മൾ ആഗ്രഹിക്കുന്ന ജോലിയാണ് ഒരുപാട് കാലം ചെയ്യുന്നത് എങ്കിലും മനസ്സിന് വലിയ സന്തോഷവും ഉന്മേഷവും ഉണ്ടാകും.പലർക്കും ഈ കാര്യത്തിൽ അങ്ങനെ വിജയം കണ്ടെത്താൻ കഴിയാറില്ല കാരണം നമ്മുടെ പ്രായം കൂടുമ്പോൾ തന്നെ നമുക്ക് പല ജോലികളും ചെയ്യാൻ കഴിയാത്ത അവസ്ഥയാകും.കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ വെച്ച് കണ്ട കാഴ്ച തീർച്ചയായും അറിഞ്ഞിരിക്കണം നല്ല പ്രായമുള്ള ഒരു അമ്മ റോഡ് സൈഡിൽ ഇരുന്ന് ചെയ്യുന്ന ജോലി കണ്ടാൽ നിങ്ങൾ തീർച്ചയായും അവരെ പ്രോത്സാഹിപ്പിക്കും അങ്ങനെയൊരു ജോലിയാണ് അവർ ചെയ്തുകൊണ്ടിരുന്നത്.
എന്തെന്നാൽ ടൈപ്പിങ്ങും പ്രിന്റിങ്ങും ആയിരുന്നു അവർ അവിടെ ഇരുന്ന് ചെയ്തുകൊണ്ടിരുന്ന ജോലി വളരെ വേഗത്തിൽ ആയിരുന്നു ആ അമ്മയുടെ ടൈപ്പിംഗ് ഈ പ്രായത്തിലും അങ്ങനെ ടൈപ്പ് ചെയ്യാൻ കഴിയുന്നത് അവരുടെ ജോലി ചെയ്യാനുള്ള ആത്മാർഥത കാരണം തന്നെയാണ് പലർക്കും ഇങ്ങനെ വളരെ വേഗത്തിൽ ടൈപ്പ് ചെയ്യാൻ കഴിയണമെന്നില്ല.ആ സമയത്ത് ഇത്രയും പ്രായം കഴിഞ്ഞിട്ടും അവർ ഈ രീതിയിൽ ജോലി ചെയ്യുന്നത് വളരെ നല്ല കാര്യം തന്നെയാണ് മാത്രമല്ല ഇവരുടെ ജോലി ചെയ്യാനുള്ള മനസ്സ് ഒരുപാട് ആളുകൾക്ക് പ്രചോദനമാകും.
തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് ഇവരെ കാണാൻ സാധിച്ചത് വളരെ നല്ല രീതിയിൽ എല്ലാവരോടും സംശയിക്കുന്ന ഇവർ രാവിലെ പത്ത് മണിമുതൽ വൈകിട്ട് അഞ്ചുമണിവരെ അവിടെ ജോലി ചെയ്യാറുണ്ട്.കേരളത്തിലെ കണ്ണൂർ ജില്ലയിലാണ് ഇവരുടെ വീട് എന്നാൽ ഇവിടെ ജോലി ചെയ്യാൻ വേണ്ടി കുടുംബവുമായി തമിഴ്നാട്ടിൽ വന്നതാണ് എന്നും ഈ അമ്മ പറയുന്നു എന്തായാലും ആദ്യം കാണുന്നവർക്ക് കുറച്ചു നേരം നോക്കി നിൽക്കാൻ കാരണമാകരുന്ന വിധത്തിൽ തന്നെയാണ് ഇവർ ജോലി ചെയ്യുന്നത്.
എത്ര തിരക്കുണ്ടെങ്കിലും ഇവർ മാത്രം മതി അത്രയും ഉത്സാഹത്തോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.ഇഷ്ട്ടപ്പെടുന്ന ജോലി തന്നെ കിട്ടിയാൽ എല്ലാ കാലവും അത് തന്നെ അവർ ചെയ്യുമെന്നതിനുള്ള ഉദാഹരണമാണ് ഈ അമ്മ ചെയുന്ന ജോലി കാരണം സ്വന്തം നാട് കണ്ണൂർ ആയിരുന്നിട്ടും അവർ തമിഴ്നാട്ടിൽ വന്നു ഈ ജോലി ചെയ്യുന്നത് അതുകൊണ്ട് തന്നെയാണ്.