ആദ്യ സമയത്ത് കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ വലിയ രീതിയിലുള്ള ഒരു മൽസ്യ കൃഷി തന്നെ എല്ലാവർക്കും ചെയ്യാനാകും.കേരളത്തിൽ മൽസ്യ കൃഷി ചെയ്തു വിജയിച്ച നിരവധി ആളുകളുണ്ട് അവരുടെ അനുഭവം പറയുന്നത് തുടക്കത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയും വിജയിക്കുമെന്ന് ആത്മവിശ്വാസവും ഉണ്ടെങ്കിൽ സ്വന്തം വീട്ടുമുറ്റത്ത് തന്നെ ചെയ്യുന്ന മൽസ്യ കൃഷിയിൽ നമുക്ക് നല്ല രീതിയിൽ വിജയിക്കാൻ കഴിയും.ഇതിനായി ആദ്യം തന്നെ ചെയ്യേണ്ടത് എല്ലാ സമയത്തും മീനുകളെ പരിചരിക്കാനുള്ള മനസ്സാണ് ഇതിൽ പൂർണ്ണ താല്പര്യം ഉണ്ടെങ്കിൽ പിന്നെ നിങ്ങൾ മറ്റൊരു ജോലി അനേഷിക്കേണ്ട കാര്യമില്ല എന്തെന്നാൽ നല്ലൊരു വരുമാനം ഇതിൽ നിന്ന് തന്നെ നിങ്ങൾക്ക് ലഭിക്കും.
തുടക്കത്തിൽ തന്നെ മറ്റൊരാൾ ചെയുന്ന രീതിയിൽ തുടങ്ങരുത് ആദ്യം ചെയ്യേണ്ടത് അതിനെക്കുറിച്ച് നല്ല രീതിയിൽ പഠിക്കണം ഏതു മീനാണോ നിങ്ങൾ കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ മീനുകളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം അതിനു കൊടുക്കേണ്ട ഭക്ഷണം തുടങ്ങിയവ അറിഞ്ഞിരിക്കണം.ആദ്യം വളരെ ചെറിയ രീതിയിൽ കുളങ്ങൾ നിർമ്മിച്ച് മീനുകളെ നിക്ഷേപിക്കാവുന്നതാണ് അതിൽ വിജയം കണ്ടെത്താൻ കഴിയുമ്പോൾ കുറച്ചുകൂടി വലിയ രീതിയിൽ കൂടുതൽ മീനുകളെ കുളത്തിൽ നിക്ഷേപിക്കാം.
നിങ്ങളുടെ നാട്ടിലെ കാലാവസ്ഥയും പരിസരവും ഒരു കുളത്തിന് അനുയോജ്യമാണ് എങ്കിൽ മീൻ കൃഷിയിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയും.ചെറിയ മീനുകളെ കൊണ്ടുവന്നു കുളത്തിൽ നിക്ഷേപിച്ച ശേഷം മാസങ്ങൾ കഴിഞ്ഞാൽ വലിയ മീനുകൾ ആയതിന് ശേഷം നിങ്ങൾക്ക് മറ്റുള്ളവർക്ക് കൊടുക്കാവുന്നതാണ് ഇത് കൂടാതെ ചെറിയ മീനുകളെ കൊണ്ടുവന്നു വിൽപ്പന നടത്തുന്ന രീതിയുമുണ്ട് ഇതും നല്ല രീതിയിൽ വിജയം കണ്ടെത്താൻ കഴിയും.മീനുകളെ പരിചരിക്കുന്ന രീതി പഠിച്ചാൽ വളരെ പെട്ടന്ന് തന്നെ മീനുകൾ വളരുകയും വിൽപ്പന നടത്താനും കഴിയും.
നിങ്ങളുടെ വീട്ടുമുറ്റത്തതാണ് നിങ്ങൾ കുളം നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് അനുയോജ്യമായ ഷീറ്റ് വാങ്ങാവുന്നതാണ്.ഒഴിഞ്ഞ സ്ഥലത്ത് കുഴികൾ ഉണ്ടാക്കി അതിൽ നല്ല കരുത്തുള്ള ഷീറ്റ് ഇട്ടാണ് ഭൂരിഭാഗം ആളുകളും കുളങ്ങൾ നിർമ്മിക്കുന്നത്.വലിയ രീതിയിൽ മൽസ്യ കൃഷി ചെയ്യുന്ന ഒരുപാട് ആളുകൾ വീട്ടുമുറ്റത്ത് ഇങ്ങനെയാണ് ചെയ്യുന്നത് അതിനാൽ ഒരു തുടക്കക്കാരനും ഈ രീതിയിൽ മൽസ്യ കൃഷി ചെയ്യാൻ കഴിയും.