പപ്പായ കൃഷി ചെയ്താൽ നല്ല വരുമാനം ഉണ്ടാക്കാം എന്ന് കേട്ടാൽ എല്ലാവരും കരുതുന്നത് പപ്പായ വിറ്റിട്ടുള്ള വരുമാനമാണ് എന്നാണ് എന്നാൽ നമ്മൾ ഇന്ന് ഇവിടെ പറയാൻ പോകുന്നത് പപ്പായ വിൽപ്പനയെ കുറിച്ചല്ല അതിന്റെ കറ മാത്രം വിറ്റാൽ കിട്ടുന്ന വരുമാനത്തെ കുറിച്ചാണ്.ഇങ്ങനെ പപ്പായയുടെ കറ മാത്രം വിറ്റു ജീവിക്കുകയാണ് വയനാട്ടിലെ ഒരുകൂട്ടം കർഷകർ.ഇന്ന് നമ്മുടെ നാട്ടിൽ തന്നെ പപ്പായയുടെ കറ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട് അതിനാൽ തന്നെ സ്വന്തം സ്ഥലത്ത് പപ്പായ കൃഷി ചെയ്താൽ അതിൽ നിന്നും ധാരാളം പപ്പായ കറ ലഭിക്കും ഇത് മാർക്കറ്റിൽ തന്നെ വിറ്റാൽ കിട്ടുന്നത് നല്ല വരുമാനമാണ് സാധാരണ നല്ല രീതിയിൽ പപ്പായ വളരാൻ വേണ്ടി കാര്യമായി ഒന്നും ചെയ്യേണ്ടതില്ല.
എന്നാൽ കൃഷി വലിയ രീതിയിൽ ചെയ്യാനും നല്ല വിളവ് ഉണ്ടാകാനും നമ്മൾ അദ്വാനിക്കണം എന്നാൽ മാത്രമേ നമ്മൾ പ്രതീക്ഷിക്കുന്ന രീതിയിൽ വിളവ് ലഭിക്കൂ.തൈകളിൽ കൂടുതൽ പപ്പായ ഉണ്ടെങ്കിൽ മാത്രമേ കൂടുതൽ കറ ലഭിക്കൂ.വയനാട് ജില്ലയിൽ മാത്രം ഒരുപാട് കർഷകർ ഇന്ന് പപ്പായ കൃഷി ചെയ്യുന്നുണ്ട് ഇടയ്ക്ക് ശ്രദ്ധിച്ചാൽ മാത്രം മതിയെന്നും പപ്പായ തൈകൾക്ക് വേണ്ട വളം നമ്മുടെ വീട്ടുമുറ്റത്ത് നിന്ന് തന്നെ ലഭിക്കുമെന്നും ഇവർ പറയുന്നു.
പപ്പായ നല്ല രീതിയിൽ വളരാൻ നമ്മുടെ നാട്ടിലെ മണ്ണ് നല്ലതാണ് കൂടാതെ പപ്പായ കൃഷി ചെയ്യുന്നത് കൊണ്ട് വേറെയും ഒരുപാട് ഗുണങ്ങളുണ്ട് എന്തെന്നാൽ ഇതിൽ നിന്നും കറ മാത്രം എടുത്തു വിൽക്കാം എന്നത് കൂടാതെ പപ്പായയും നമുക്ക് മാർക്കറ്റിൽ തന്നെ വിൽക്കാം.ഒരുപാട് തരാം പപ്പായകൾ ഉണ്ടെങ്കിൽ നല്ല വരുമാനം തന്നെ ലഭിക്കും.ഇനി ആരെങ്കിലും കൃഷി ചെയ്യാൻ ആരംഭിച്ചാൽ മറ്റുചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം എന്തെന്നാൽ കൂടുതൽ മഴ ലഭിക്കുന്നത് പപ്പായ തൈകൾക്ക് നല്ലതല്ല ആവശ്യത്തിന് മാത്രമേ വെള്ളം ലഭിക്കാൻ പാടുള്ളൂ.
അതിനാൽ എല്ലായിപ്പോഴും നമ്മുടെ നാട്ടിൽ പെയ്യുന്ന മഴ വെള്ളം തൈകളിൽ എത്താതിരിക്കാൻ കൃഷിയിടത്തിൽ എന്തെങ്കിലും ചെയ്യേണ്ടിവരും എപ്പോഴും മഴ നനഞ്ഞാൽ പപ്പായയും തൈകളും കേടാകാൻ സാധ്യത കൂടുതലാണ്.എന്തായാലൂം നിങ്ങൾക്ക് സ്വന്തമായി അത്യാവശ്യം സ്ഥലമുണ്ട് എങ്കിലും ഈ പപ്പായ കൃഷി ചെയ്യാവുന്നതാണ് കൂടുതൽ മുടക്കുമുതൽ ഇല്ലാതെ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ഒരു നല്ല മേഖല തന്നെയാണ് ഇത്.