മലയാള സിനിമയിൽ ഒരു നടൻ എന്ന നിലയിൽ മാത്രമല്ല എല്ലാവരെയും പരസ്പരം സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യൻ കൂടിയാണ് സുരേഷ് ഗോപി നിരവധി ആളുകളെ അദ്ദേഹം സഹായിച്ചിട്ടുണ്ട് മാത്രമല്ല വീടുകളിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങൾക്ക് അദ്ദേഹം നേരിട്ട് സഹായം എത്തിച്ചിട്ടുമുണ്ട്.സിനിമ മേഖലയിൽ അദ്ദേഹം കാണിക്കുന്ന നല്ല മനസ്സ് പറയാതിരിക്കാൻ വയ്യ തന്റെ അറിവിൽ ആരെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ അദ്ദേഹം നേരിട്ട് തന്നെ അവിടെ എത്തിയിരിക്കും.മലയാള സിനിമയിൽ അദ്ദേഹം വന്നതുമുതൽ തന്നെ മലയാളികൾക്ക് അദ്ദേഹം പ്രിയങ്കരനാണ്.
അഭിനയം കൊണ്ട് സിനിമ പ്രേമികളുടെ ഇഷ്ടം അദ്ദേഹം നേടിയെടുത്തു ഒരുപാട് സിനിമകളിൽ നല്ല വേഷം ചെയ്തു ഇന്ന് മലയാള സിനിമയിലെ തന്നെ മുതിർന്ന ഒരു താരം കൂടിയാണ് സുരേഷ് ഗോപി.ആദ്യ കാലങ്ങളിൽ പുതിയ ഒരു സിനിമ വരുമ്പോൾ അതിൽ അദ്ദേഹം നായകനല്ല എങ്കിൽ മറ്റേതെങ്കിലും നല്ല കഥാപാത്രത്തെ സുരേഷ് ഗോപി അവതരിപ്പിക്കുമായിരുന്നു എന്നാൽ ഇന്ന് വളരെ കുറഞ്ഞ സിനിമകളിൽ മാത്രമാണ് സുരേഷ് ഗോപി അഭിനയിക്കുന്നത് കാരണം മറ്റൊന്നുമല്ല മറ്റുള്ളവരെ സഹായിക്കാൻ വേണ്ടിയും മറ്റു പൊതുപ്രവർത്തനം കൂടി അദ്ദേഹം ഏറ്റെടുത്തത് കൊണ്ടാണ്.
ഇന്ന് നമ്മൾ കാണുന്ന എല്ലാ മലയാള സിനിമകളിലും അദ്ദേഹ അഭിനയിക്കുന്നില്ല എങ്കിലും സുരേഷ് ഗോപിയുടെ മകൻ മലയാളത്തിൽ ഒരു നല്ല നടനായി വരുന്നുണ്ട് വളരെ കുറച്ചു സിനിമകളിൽ അഭിനയിച്ച അദ്ധേഹത്തിന്റെ മകൻ ഇന്ന് യുവ താരങ്ങളിൽ അറിയപ്പെടുന്ന ഒരു കലാകാരൻ തന്നെയാണ്.കഴിഞ്ഞ ദിവസം സുരേഷ് ഗോപി ഒരു കാര്യം പറഞ്ഞിരുന്നു എന്തെന്നാൽ കുറച്ചു കുടുംബങ്ങൾക്ക് വെള്ളം കിട്ടാത്ത അവസ്ഥ വന്നപ്പോൾ വളരെ പെട്ടന്ന് തന്നെ അവർക്ക് വെള്ളം എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതുപോലെ തന്നെ വളരെ പെട്ടന്ന് തന്നെ അവർക്ക് വെള്ളം എത്തിച്ചുനൽകി പറഞ്ഞ വാക്ക് പാലിക്കുന്ന നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി എന്നാണ് ഇപ്പോൾ അദ്ദേഹത്തെ എല്ലാവരും വിശേഷിപ്പിക്കുന്നത്.എല്ലാ മേഖലയിലും ഇതുപോലെ നിരവധി ആളുകൾ ഉണ്ടെങ്കിലും മറ്റുള്ള തിരക്കുകൾ മാറ്റിവെച്ചു ഇതുപോലെ പൊതുജനങ്ങൾക്ക് വേണ്ടി ഇറങ്ങുന്ന ആളുകൾ കുറവാണ് അതുകൊണ്ട് മലയാള സിനിമയിൽ നിന്ന് തന്നെ ഇങ്ങനെയൊരു നടൻ കാണിച്ച മനസ്സിന് എല്ലാവരും നന്ദി പറയുകയാണ്.