ഗ്യാസ് എങ്ങനെ സേവ് ചെയ്യാമെന്ന് നോക്കാം അതിനായി കുറച്ച് ടിപ്പ്സ് നോക്കാം.ഒന്നാമത് ഗ്യാസ് അടുപ്പിന്റെ അവിടം ഒന്ന് വൃത്തി ആകാൻ ബർണർ ഊരി എടുത്ത് അതിനുശേഷം നല്ല തിളച്ച വെള്ളത്തിലേക്ക് കുറച്ച് ബേക്കിങ് സോഡാ ഇടുക കുറച്ചു ഹർപ്പിക്കും ഒഴിച്ച് കൊടുക്കുക അതിലേക് നമ്മുടെ ബർണർ ഇട്ട് ഒരു മണിക്കൂർ കഴിഞ്ഞു കഴുകാൻ ഉപയോഗിക്കുന്ന എന്തെങ്കിലും ഇട്ടോ മറ്റെന്തായാലും പ്രശ്നം ഇല്ല നന്നായിട്ട് തേക്കുക അതിലെ അഴുക്ക് പോകുന്നത് കാണാം ചെറിയ ചെറിയ ഹോളിലെ പൊടിയെല്ലാം കുത്തിയെടുത്തു കളയുക.
തീ നീല നിറത്തിലാണ് കത്തേണ്ടത് മഞ്ഞ വരുന്നത് പൊടിയൊക്കെ ഒരുപാടാകുമ്പോഴാണ് മഞ്ഞ കുത്തുന്നത് അത് നമുക് നഷ്ടമാണ് അതുകൊണ്ട് ഇങ്ങനെ ഒന്ന് ചെയ്ത് നോക്കുക.അടുപ്പിന്റെ അവിടെയും എന്തെങ്കിലും ഒഴിച് നന്നായി കഴുകുക.അടുത്തത് വലിയ ബർണറിൽ വലിയ പാത്രം തന്നെ വെക്കാൻ ശ്രദ്ധിക്കുക കാരണം ചെറിയ പാത്രം വെച്ചാൽ പാതി ഗ്യാസ് പോകും വെളിയിൽ അത് ഒഴിവാക്കാൻ ആണ്.അതും ഗ്യാസ് കൂടുതൽ ചിലവാകാതിരിക്കാൻ നല്ലതാണ്.
പിന്നെ ചോറ് വെക്കുമ്പോൾ അതിനു മുകളിൽ ഒരു പാത്രത്തിൽ വെള്ളവും വെച്ചാൽ അവിടെയും ഗ്യാസ് ലഭിക്കാൻ പറ്റും ചോറിന്റെ ചൂട് കാരണം വെള്ളം ചൂടാകുമല്ലോ അതൊന്ന് ചെയ്യുക.പിന്നെ ഒന്ന് കുക്കറിൽ സാമ്പാർ വെക്കാൻ പരിപ്പ് വെച്ചാൽ അതിന്റെ കൂടെ ഒരു പാത്രത്തിൽ സാമ്പാർ കഷ്ണവും മുറിച് അടച്ചു ആ കുക്കറിൽ ഇട്ടേക്കുക പരിപ്പ് വെക്കുന്നതിനോടൊപ്പം കഷ്ണവും റെഡിയാകും വേറെ വേവിപ്പിച്ചു ഗ്യാസ് നഷ്ടമാകില്ല.
അടുത്തത് ഗ്യാസിന്റെ ലൈറ്റർ വെള്ളം ഉള്ള സ്ഥലത്തോ ഈർപ്പം ഉള്ള സ്ഥലങ്ങളിലോ വെക്കാതിരിക്കുക കാരണം ഗ്യാസ് തുറന്നിട്ട് ലൈറ്റർ കത്തിച്ചു കത്തിച്ചു നേരം കൂട്ടിയാലും ഗ്യാസ് നഷ്ടമാണ് അപ്പോ ലൈറ്റർ ഒന്ന് ചുവരിൽ തൂക്കിയിട്ട് സൂക്ഷിക്കുക.അടുത്തത് മീൻ കറി വെക്കും മുൻപ് ചട്ടി കഴുകി നേരെ ഗ്യാസിൽ വെക്കാതെ ഒരു കോട്ടന്റെ തുണികൊണ്ട് ചട്ടി തുടച്ചിട്ട് വെക്കുക അല്ലേൽ അതിലുള്ള വെള്ളം പറ്റുവരെ ഗ്യാസ് നഷ്ടമാണ്.അപ്പോ ഇങ്ങനെയൊക്കെ ചെയ്താൽ കുറച്ചൂടെ ഗ്യാസ് ലഭിക്കാൻ പറ്റും എല്ലാവരും ചെയ്ത് നോക്കുക.