പ്രണവിന്റെ പുതിയ സിനിമയുടെ പരിപാടിക്ക് വന്നപ്പോൾ മോഹൻലാൽ പറഞ്ഞത് കേട്ടോ

സ്വന്തം മകൻ പ്രണവ് അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ ഹൃദയം എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയുടെ പരിപാടിക്ക് കഴിഞ്ഞ ദിവസം മോഹൻലാലും എത്തിയിരുന്നു.ഒരുപാട് മാസങ്ങൾക്ക് ശേഷം പ്രണവ് അഭിനയിക്കുന്ന ഒരു സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട് മാത്രമല്ല ഏതു സിനിമ ചെയ്താലും അത് വിജയകരമായി ചെയ്യുന്ന സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഇതിനുണ്ട് അതുകൊണ്ട് തന്നെ ഒരുപാട് മലയാളികൾ ശ്രദ്ധിക്കുന്ന ഒരു സിനിമ തന്നെയാണ് ഇത്.കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ വെച്ച് നടന്ന പരിപാടിയിൽ ഒരുപാട് നടന്മാർ പങ്കെടുത്തിരുന്നു കൂടാതെ മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ മോഹൻലാലും പങ്കെടുത്തിരുന്നു.

വളരെ സന്തോഷത്തോടെ പരിപാടി മുന്നോട്ടു പോകുന്ന സമയത്ത് സ്റ്റേജിൽ വന്ന മോഹൻലാലും സിനിമയെ കുറിച്ച് സംസാരിച്ചു.തന്റെ മകന്റെ സിനിമ ആയതുകൊണ്ട് തന്നെ അച്ഛൻ മോഹൻലാൽ എന്തായിരിക്കും പറയുന്നത് എന്നായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്.മോഹൻലാൽ സ്റ്റേജിൽ എത്രയും പെട്ടന്ന് വന്നിരുന്നെങ്കിൽ എന്നായിരുന്നു എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്.അങ്ങനെ കുറച്ചുപേരുടെ സംസാരത്തിന് ശേഷം മലയാളികളുടെ പ്രിയതാരം മോഹൻലാലും സ്റ്റേജിൽ വന്നു വളരെ വിനയത്തോടെ സംസാരിച്ചു തുടങ്ങിയ മോഹൻലാലിൻറെ ഓരോ വാക്കുകളും എല്ലാവരും ശ്രദ്ധയോടെ കേട്ടിരുന്നു.

പ്രണവ് മോഹൻലാൽ നായകനായി അഭിനയിക്കുന്ന സി സിനിമയേക്കുറിച്ചു പറയാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആയിരുന്നു.എന്റെ മകൻ നായകനായി അഭിനയിക്കുന്ന സിനിമ എന്നതിലുപരി എന്റെ സുഹൃത്തുക്കളുടെ മക്കൾ ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട് ഈ വാക്കുകൾ കേട്ടിരുന്നവരെ സന്തോഷിപ്പിച്ചു മാത്രമല്ല മോഹൻലാലും ശ്രീനിവാസനും കൂടി അഭിനയിച്ച നിരവധി സിനിമകൾ മനസ്സിൽ വന്നു.

തന്റെ മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ നിന്നായിരുന്നു മോഹൻലാൽ ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.എന്തായാലും അദ്ദേഹം എത്തിയത് എല്ലാവരേയും സന്തോഷിപ്പിച്ചു പരിപാടി കഴിഞ്ഞ ഉടനെ തന്നെ അദ്ദേഹം മടങ്ങി.സാധാരണ പുതിയ സിനിമ ഇറങ്ങുന്നതിന് മുൻപുള്ള പരിപാടികളിൽ കാണുന്നതിനേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്ത ഒരു പരിപാടി തന്നെ ആയിരുന്നു നടന്നത്.ഇത് മലയാളികളുടെ പ്രിയപ്പെട്ട താരത്തെ കാണാൻ വേണ്ടി തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *