ചക്ക ഇനി കൈകൊണ്ട് പറിക്കാം വേരിൽ തന്നെ കായ്ക്കും ഇങ്ങനെ ചെയ്‌താൽ

വേരിനോട് ചേർന്ന് ചക്ക ഉണ്ടാകുന്നത് അതിശയം ആകുമല്ലേ അതെ വേണേൽ ചക്ക വെരിലും കായ്ക്കും.നമ്മുടെയൊക്കെ വീട്ടിൽ പ്ലാവ് ഉണ്ട് പക്ഷെ ഒരു ചക്ക ഉണ്ടെങ്കിൽ അതങ്ങു കാണാൻ പറ്റാത്ത അത്രയും ഉയരത്തിൽ അപ്പോ അതൊന്നു മാറണം നമ്മുടെ കൈ എത്തും വിധത്തിൽ ഇനി ചക്ക പറിച്ചെടുത്താലോ.വിറ്റാമിൻസ് എല്ലാം ഉള്ളൊരു ഫലം ആണല്ലോ ചക്ക അപ്പോ അതിങ്ങനെ നശിച്ചു പോകുന്നത് നല്ല വിഷമം ഉള്ള കാര്യമാണ്. രോഗത്തെ പ്രതിരോധിക്കാനും എല്ലാം ചക്ക നല്ലതാണു പക്ഷെ ഒരു ചക്ക വേണമെങ്കിൽ പ്ലാവിന്റെ മുകളിൽ കയറി പറിക്കേണ്ടി വരുന്നു അത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യതന്നെയാണ്.

അപ്പോ നമുക് ചെയ്യാൻ പറ്റുന്നത് ബഡ് പ്ലാവിൻ തൈകൾ നാടുക എന്നുള്ളതാണ് കൈകൊണ്ട് പറിക്കാൻ പറ്റുന്നതാകും ഇതിലെ ചക്ക.നമ്മുടെ വീട്ടിൽ നല്ല തേൻ വരിക്ക ചക്ക ഉണ്ടാകും അത് വെച്ചിട്ട് നമുക്ക് ബഡ് ചെയ്യ്തെടുക്കാം.നമ്മുടെ വീടിനടുത്തുള്ള ഇതുപോലുള്ള മരങ്ങൾ ബഡ് ചെയ്യുന്ന സ്ഥലം ഉണ്ടെങ്കിൽ അവിടെ കൊണ്ട് കൊടുത്തു ബഡ് ചെയ്യിക്കുന്നതാകും നല്ലത് നല്ല റൂട്സ് വെച്ച് ബഡ് ചെയ്ത് തരും.ഒരുകോടി ഫലവൃക്ഷം എന്നത് കൃഷി വകുപ്പുകാർ ചെയ്യേണ്ടതാണ് ഓരോ വീട്ടിലും ഫലങ്ങൾ ഉണ്ടാകാനുള്ള തൈയ്കൾ കൊടുക്കുക എന്നത്.

പ്ലാവ് ആണെന്ന് കരുതി വളം ഒന്നുമിടാതെ ഇരിക്കുന്നവരുമുണ്ട് പക്ഷെ പ്ലാവിനാണേലും വേണ്ട വിധത്തിൽ വളം ഒരു വർഷത്തിൽ 60 തൊട്ട് 80 വരെ കിലോഗ്രാം ജൈവ വളം കൊടുക്കാം.കടകളിൽ വെച്ചിരിക്കുന്നതല്ല വളം വെണ്ണീർ ഇതൊക്കെ കൊടുക്കാം.പൂവിട്ട പ്ലാവിന് നന്നായിട്ട് വെള്ളം കൊടുക്കുക ബഡ് ആണേൽ നന്നായി നനച്ചു കൊടുക്കണം നന്നായിട്ട് ഫലം ഉണ്ടാകാൻ ഇത് സഹായിക്കും.ചെറിയ പ്ലാവ് ആണേൽ 20 ലിറ്റർ വെള്ളത്തിൽ ശർക്കരയും കൂടെ ലായിപ്പിച്ചു അത് സ്പ്രേ ചെയ്ത് കൊടുക്കാം.പെൺ പൂക്കൾ ഉണ്ടാകാനും ഉള്ളത് കരിഞ്ഞു പോകാതെയും ഇരിക്കാനാണ്.

ജൈവ വളം മാത്രം കൊടുക്കാതെ ഈ പറഞ്ഞപോലുള്ളതും കൊടുത്താൽ കുറച്ചൂടെ നല്ലതായിരിക്കും ഫലം വിണ്ട് കീറി പോകാതെയൊക്കെ ഇരുന്നോളും.ഒന്നര വർഷം കൊണ്ട് ഈ ബഡ് ചെയ്യ്തത് കായിക്കുമെന്ന് വിശ്വസിക്കാൻ പറ്റില്ല എന്നാൽ ഇതുപോലുള്ള തൈയ്കൾ ബഡ് ചെയ്യാൻ കൊടുത്തിട്ടു നട്ടു നോക്കുക കണ്ട് തന്നെ മനസിലാക്കുക.നമ്മുടെ കൈയെത്തും ദൂരത്തു നിന്ന് ചക്ക ഇനി പറിക്കാൻ.എല്ലാവരും നടുക ഇതുപോലുള്ള പ്ലാവുകൾ.

Leave a Reply

Your email address will not be published. Required fields are marked *