ആദ്യം തന്നെ ചുരിദാറാണെങ്കിൽ അതിന്റെ അതിന്റെ മുകൾ ഭാഗം മുറിച്ചെടുക്കണം.3 അര ഇഞ്ച് നീളത്തിലും ഒരു ബോട്നേക്ക് ഒന്ന് മുറിച് കൊടുക്കുക.അതൊക്കെ നിങ്ങളുടെ ഇഷ്ടത്തിന് വെട്ടി എടുക്കാം ഇനി അതൊന്ന് തയ്ച്ചെടുക്കണം.അതിനുശേഷം ഒരു ചെറിയ കഷ്ണം ക്യാൻവാസ് ആണ് എന്നിട്ട് അതൊന്ന് രണ്ടായി നീളത്തിൽ മടക്കി എടുക്കുക എത്രയും ചെറുതായി മടക്കാമോ അത്രയും നല്ലത്.എന്നിട്ട് കറിവേപ്പില എടുക്കുക എന്നിട്ട് അതിന്റെ നടുഭാഗം ഒന്ന് കട്ട് ആക്കുക.
നല്ല ഉരുണ്ട് വരുന്ന ഭാഗം എടുത്തിട്ട് മറ്റേ ഭാഗം കളയുക.എന്നിട്ട് ക്യാൻവാസിന്റെ സൈഡിൽ വെച് ഒന്ന് വരച്ചെടുക്കണം.നല്ലൊരു ഷേപ്പ് കിട്ടും പിന്നെ ഒരേ അളവായിരിക്കും എല്ലാ ഡിസൈനിന്റെയും.ഇനി അതൊന്ന് സാവകാശം മുറിച്ചെടുക്കുക.ഒന്നാവില്ല രണ്ടോ മൂന്നോ ഉണ്ടാകും അത് ഓപ്പൺ ചെയ്യുമ്പോൾ.എന്നിട്ട് നമ്മുടെ ചുരിദാറുമായി മാച്ച് ചെയ്യുന്ന തുണിയിൽ അതൊന്ന് ഒട്ടിച്ചു കൊടുക്കുക.ഒട്ടിച്ചു വെച്ചത് ഒന്ന് തയ്ച്ചെടുക്കണം.മാച്ച് ചെയ്യുന്ന രണ്ട് തുണി ഒരുമിച്ച് വെച്ചിട്ട് വേണം വീട്ടിയെടുത്ത ക്യാൻവാസ് ഒട്ടിച്ചു തയ്യ്ക്കാൻ.പറ്റുമെങ്കിൽ രണ്ടു പ്രാവിശ്യം തയ്ക്കുക.ഒരു കാലിഞ്ച് മാറ്റി മുറിച്ചെടുക്കുക.
എന്നിട്ട് അതിന്റെ നടുക്ക് ഒന്ന് കട്ട് ചെയ്ത് കൊടുത്തു അതൊന്ന് തിരിച്ചിടുക നല്ല വശത്തേക്ക്.പറ്റുമെങ്കിൽ ഒന്ന് തേക്കുകയാണെകിൽ നല്ലതായിരിക്കും.ഇനി ചുരിദാറിന്റെ നെക്കിൽ അറ്റാച്ച് ചെയ്ത് വെക്കണം എന്നിട്ട് നമ്മുടെ ഇഷ്ടത്തിന് മുത്തൊക്കെ പിടിപ്പിക്കുകയാണെങ്കിൽ അത്രയും ഭംഗി കൂടും.അപ്പോ എല്ലാവരും ഒന്ന് ട്രൈ ചെയ്യുക.നമ്മുടെ വസ്ത്രങ്ങളിൽ ഇതുപോലെ പല വിധത്തിൽ ഡിസൈൻ ചെയ്യാൻ കഴിയും പലതും ഈ രീതി ആദ്യമായിട്ടായിരിക്കും കാണുന്നത് എങ്കിലും ചെയ്തുനോക്കാൻ മടിക്കരുത്.
വീട്ടിൽ വെച്ച് മറ്റുള്ളവരുടെ വസ്ത്രങ്ങൾ നിങ്ങൾ തഴച്ചുകൊടുക്കുന്നുണ്ട് എങ്കിൽ ആദ്യം സ്വന്തം ചുരിദാറിൽ തന്നെ ഈ ഡിസൈൻ ചെയ്തുനോക്കണം അതിന് ശേഷം മാത്രമേ മറ്റുള്ളവയിൽ ഇങ്ങനെ ചെയ്യാവൂ എന്നാൽ മാത്രമേ കൂടുതൽ നല്ല രീതിയിൽ ചെയ്യാൻ കഴിയൂ.കറിവേപ്പിലയുടെ ഇല്ല വെച്ച് മാത്രമല്ല ഇതുപോലെ ആരും ചെയ്യാത്ത നിരവധി പുതിയ ഡിസൈനുകൾ നിങ്ങൾക്കും ചെയ്യാൻ സാധിക്കും ചുരിദാറിലും മറ്റുള്ള വസ്ത്രങ്ങളിലും ചെയ്താൽ ഭംഗി ലഭിക്കുന്ന എന്തും ചെയ്തുനോക്കാവുന്നതാണ്.