ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സംഭവിക്കുന്നത്‌ വലിയ പ്രശ്നങ്ങള്‍ ആയിരിക്കും

നമ്മുടെ എല്ലാവരുടെയും വീടുകളിൽ പ്ലബിങ്ങിനും മറ്റും എല്ലാവരും ഉപയോഗിക്കുന്നത് പിവിസി പൈപ്പുകൾ ആണ്.എന്നാൽ കാലപ്പഴക്കം ചെല്ലുംതോറും ഇത് നശിച്ചുപോകാൻ ചാൻസും കൂടുതലാണ്. അതുപോലെ വാട്ടർ ലൈനിന് ഉപയോഗിക്കുന്ന പിവിസി പൈപ്പിനുള്ളിൽ അഴുക്ക് തിങ്ങിനിറയുകയും ചെയ്യും.അപ്പോൾ ഇതിലൂടെ വരുന്ന വെള്ളം ആരോഗ്യത്തിന് വളരെ ദോഷം ചെയ്യുന്നതാണ്. കുടിക്കുന്ന വെള്ളം മോശമാണെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.ഒരുപാട് ആരോഗ്യപ്രശ്നങ്ങളാണ് ഇതിലൂടെ ഉണ്ടാകുന്നത്.അപ്പോൾ പിവിസി പൈപ്പിന് പകരം മറ്റെന്ത്‌ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം.പിവിസി പൈപ്പിന് പകരം മാർക്കറ്റിൽ ലഭ്യമായിട്ടുള്ള മറ്റൊന്നാണ് ജിൻഡാൽ എംഎൽസി പൈപ്പുകൾ. ജിൻഡാൽ എം എൽ സി പൈപ്പ് ഉപയോഗിച്ചു നമുക്ക് വാട്ടർ ലൈനും ഗ്യാസ് ലൈനും എല്ലാം ചെയ്യാൻ സാധിക്കും. വാട്ടർ ലൈനിന് ഏറ്റവും നല്ലത് ഈ ജിൻഡാൽ പൈപ്പുകളാണ്. ഷിപ്പിലും അതുപോലെതന്നെ പ്രധാനപ്പെട്ട മൂവ്മെന്റ് ഉള്ള നമ്മൾ ഉപയോഗിക്കുന്നത് ഇതാണ്.ഇത് വളരെ സ്ട്രോങ്ങ് ആണ്.പിവിസി പൈപ്പ് ആണെങ്കിൽ പെട്ടെന്ന് തന്നെ പൊട്ടി പോകും. ഇതിന്‍റെ മറ്റൊരു പ്രത്യേകത എന്ന് പറയുന്ന ജോയിന്റ് ഒന്നുമില്ലാതെ തന്നെ പിടിപ്പിക്കാം എന്നതാണ്. ഇങ്ങനെ ജോയിന്റ് ഒന്നും ഇല്ലാത്തതുകൊണ്ട് വെള്ളത്തിന്‍റെ ഫ്ളോ വളരെ കൂടുതലായിരിക്കും.

നേരത്തെ പറഞ്ഞത് പോലെ പിവിസി പൈപ്പിനുള്ളിൽ ധാരാളം അഴുക്കുകളൊക്കെ അടിഞ്ഞു കൂടും.ഇത്തരം പൈപ്പുകളിലൂടെ വരുന്ന വെള്ളം ഒരുപാട് ആരോഗ്യപ്രശ്നമാണ് നമുക്ക് ഉണ്ടാക്കുന്നത്.എന്നാൽ ജിൻഡാൽ എംഎൽസി പൈപ്പുകളിൽ അത്തരം ഒരു പ്രശ്നം ഉണ്ടാകുന്നില്ല. കാരണം ഇത് ഫുഡ് ഗ്രേഡാണ്.അതുപോലെ ഹീറ്റ് പ്രൊട്ടക്ഷനും ഉണ്ട്.ഗ്യാസ് ലൈനുകളിലും ജിൻഡാൽ എംഎൽസി പൈപ്പ് ഉപയോഗിക്കാനാകും.അടുക്കളയിൽ സൂക്ഷിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.ഇതിന് ഒരു പരിഹാരമാണ് ജിൻഡാൽ എംഎൽസി പൈപ്പുകൾ. ഈ പൈപ്പ് ഉപയോഗിച്ച് നമ്മുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി പുറത്തു സൂക്ഷിക്കാനാകും. പുതിയ വീട് പണിയുമ്പോൾ എല്ലാവരും പ്ലംബിങ്ങിനായി ഇനി ജിൻഡാൽ എംഎൽസി പൈപ്പുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം ലൈഫ് ലോങ്ങ്‌ ഗ്യാറണ്ടി ആണ് ഇതിന് ഉള്ളത്. കൂടാതെ കമ്പനി തന്നെ കുറെ വർഷത്തെ ഗ്യാരണ്ടിയും നൽകുന്നുണ്ട്.അതേസമയം നമ്മുടെ നാട്ടിൽ ഇത് സുപരിചിതമായി വരുന്നതേയുള്ളൂ.

കൂടുതൽ പ്ലബർമാർക്കും ഇതിനെക്കുറിച്ചുള്ള അറിവില്ലായ്മയാണ് നമ്മുടെ നാട്ടിൽ ഇത് സുപരിചിതമല്ലാത്തതിനുള്ള ഒരു പ്രധാന കാരണം.യഥാർത്ഥത്തിൽ ഇത് പിവിസി പൈപ്പ് ചെയ്യുന്നതിനേക്കാൾ വളരെ സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ഒന്നാണ്. എന്നാൽ ലോക്കൽ ടൂൾസ് ഒന്നും ഉപയോഗിച്ചു ചെയ്യൻ സാധിക്കില്ല. കമ്പനി പ്രൊവൈഡ് ചെയ്യുന്ന ടൂൾസ് ഉപയോഗിച്ച് മാത്രമേ ഇതിന്‍റെ പണി ചെയ്യാൻ സാധിക്കു. വളരെ സിമ്പിൾ ആയിട്ട് തന്നെ കട്ട് ചെയ്യാൻ സാധിക്കും.അതുപോലെ ജോയിന്റ് ചെയ്യാനും മറ്റും കമ്പനിയുടെ റെഡിമെയ്ഡ് ആയിട്ടുള്ള മെറ്റീരിയൽ ഉണ്ട്. രണ്ടുമൂന്ന് ടൂൾ കൊണ്ട് കംപ്ലീറ്റ് വർക്ക് നമുക്ക് പൂർത്തീകരിക്കാൻ സാധിക്കും.അപ്പോൾ ഇനി പിവിസി പൈപ്പിന് പകരം ജിൻഡാൽ എം എൽ സി പൈപ്പുകൾ ഒന്ന് ഉപയോഗിച്ചു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *