ആദ്യം 1 ലിറ്ററിന്റെ യും അര ലിറ്ററിന്റെയും പ്ലാസ്റ്റിക് ബോട്ടിലുകളിൽ മണ്ണ് നിറക്കുക അതിനുശേഷം ഒരു ഹോസ് എടുത്ത് ആവശ്യമുള്ള ഏരിയ സെറ്റാക്കി കൊടുക്കുക ബോട്ടിലിൽ മണ്ണ് ആക്കിയത് ആ ഹോസിന്റെ സൈഡ് വഴി വെച് കൊടുക്കുക.അതിനുശേഷം ഹോസ് എടുത്ത് മാറ്റി ബോട്ടിലിന്റെ പുറം ഭാഗത്തും ഉൽഭാഗത്തും മണ്ണിട്ട് കൊടുക്കുക ശേഷം വീണ്ടും വേറെ ഭാഗത്ത് ഹോസ് വെച്ച് അവിടം ഒന്ന് കിളച്ചു അതിനു നേരെ അര ലിറ്റർ കുപ്പി വെക്കാൻ വിധത്തിൽ കുഴിക്കുക അതിലേക് അര ലിറ്റർ ബോട്ടിലിൽ വെക്കുക അതുപോലെ മണ്ണിട്ട് കൊടുക്കണം അതിനുശേഷം നടുവിൽ ഒരു കുഴി കഴിക്കണം അതിലേക് ചകിരി ചോറ് ഒരുമിച്ച് കുഴച്ചത് ചേർത്ത് കൊടുക്കുന്നു.
ചെടി വെക്കാനുള്ള കുഴിയിലാണിത് ഇടുന്നത് ശേഷം ചെടി വായ്ക്കുക മണ്ണിട്ട് മൂടി ഇടുക ശേഷം സൈഡിൽ വെച്ചിരിക്കുന്ന ബോട്ടിലിന്റെയൊക്കെ പുറമെ ഉള്ള മണ്ണ് കളയാൻ വെള്ളം അടിച്ചു കൊടുക്കുക ഇനി ചെടി വെക്കേണ്ട സ്ഥലത്തു പ്ലാസ്റ്റിക് ബോട്ടിലുകൾ വിരിച്ചു കൊടുക്കുക ശേഷം അതിലേക്ക് പ്ലാസ്റ്റിക് വെക്കുന്നത് പുല്ല് വളരാതിരിക്കാനും മണ്ണ് പിടിക്കാതിരിക്കാനുമാണ്.
ചെറിയതോ വലുതോ ആയ കല്ല് ഇട്ട് കൊടുക്കുക ചെടിയുടെ അടിയിൽ നല്ല കല്ല് തടയായി കൊടുക്കാം എന്നിട് ബോർഡറിൽ വെച്ചിരിക്കുന്ന കുപ്പിക്കെല്ലാം സ്പ്രേ പെയിന്റ് ചെയ്ത് കൊടുക്കാം പിന്നെ ബോട്ടിലിന്റെ പുറം ഭാഗത്തെ മണ്ണിന്റെ സൈഡിൽ പുല്ലു വെച്ച് പിടിപ്പിക്കുക ചകിരി ചോറും ചേർത്ത മണ്ണായത്കൊണ്ട് അതിൽ പുല്ല് പിടിക്കും അപ്പോ നമ്മുടെ ഗാർഡൻ സെറ്റായി ഇതുപോലെ ചെയ്ത് വീടിനെ കൂടുതൽ ഭംഗി ആകുക.
ഇത് വീടിന്റെ മുൻഭാഗത്ത് തന്നെ ചെയ്യാൻ പറ്റിയ ഒരു കാര്യമാണ് ഒന്നും പുറത്ത് നിന്നും വാങ്ങാതെ നമ്മുടെ വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഇങ്ങനെ ചെയ്യാൻ സാധിക്കുന്നത് ഇതുപോലെ നിരവധി കാര്യങ്ങൾ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ സ്വന്തമായി ചെയ്യാൻ കഴിയും.ഇതുകൊണ്ടുള്ള ഗുണങ്ങൾ ഒരുപാടാണ് നമുക്ക് ഇഷ്ടമുള്ള സ്ഥലത്തു ഇഷ്ടമുള്ള രീതിയിൽ പൂന്തോട്ടം നിർമ്മിക്കാം എത്രദിവസം വേണമെങ്കിലും ഇതിന് വേണ്ടി ചിലവഴിക്കാം സ്വന്തം വീട് ആയതുകൊണ്ട് ഇഷ്ടമുള്ള രീതിയിൽ തന്നെ എല്ലാം ചെയ്യാം.