സാധാരണ എല്ലാ നാടുകളിലും അടുത്ത വീട്ടുകാർ തമ്മിൽ വലിയ സൗഹൃദം ആയിരിക്കും ഒരു വീട്ടിൽ എന്തെങ്കിലും ആവശ്യം വന്നാൽ ഉടനെ തന്നെ അടുത്ത വീട്ടുകാർ ആയിരിക്കും വരുന്നതും സഹായിക്കുന്നതും.സ്വന്തം വീട്ടിലെ എല്ലാവരും ഇല്ലെങ്കിൽ ആ വീട്ടിൽ ആരെങ്കിലും ഒരാൾ തനിച്ചാണ് എങ്കിൽ അവർക്ക് എന്തെങ്കിലും ആവശ്യം വന്നാൽ നമുക്ക് അടുത്ത വീട്ടുകാരെ വിളിക്കാം അത്രയും സൗഹൃദത്തിൽ ആയിരിക്കും എല്ലാ നാട്ടിലെ വീട്ടുകാരും താമസിക്കുന്നത് എന്നാൽ ഇങ്ങനെയൊരു സാഹചര്യത്തിലും മറ്റുള്ള വീട്ടുകാരോട് സഹൃദം കാണിക്കാത്ത ഒരു വീട്ടുകാർ ഇന്ന് പല നാടുകളിലും ഉണ്ട്.
അത് നമുക്ക് അങ്ങനെ ഒരു വീട്ടുകാരെ കുറിച്ച് നമുക്ക് പറയാതിരിക്കാൻ വയ്യ എന്തെന്നാൽ ഒരു പാവം കുടുംബം അടുത്ത വീട്ടുകാരുടെ പ്രവർത്തി കാരണം ഒരുപാട് നാളായി ഇരുട്ടിലാണ് അവരുടെ അനുമതി കിട്ടാത്തത് കാരണം ആ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ ലഭിക്കുന്നില്ല അവരുടെ അനുമതി കിട്ടിയാൽ മാത്രമേ ആ കണക്ഷൻ എത്തിക്കാൻ സാധിക്കൂ.ഇന്ന് നമ്മുടെ നാട്ടിൽ ചൂട് കാലാവസ്ഥയാണ് വീട്ടിൽ ഒരു ഫാൻ എങ്കിലും ഇല്ലാതെ നമുക്ക് വീട്ടിൽ ഇരിക്കാൻ കഴിയില്ല അങ്ങനെയൊരു അവസ്ഥയിൽ വീട്ടിൽ വൈദ്യുതി കണക്ഷൻ ഇല്ലാതെ എങ്ങിനെയാണ് ജീവിക്കുന്നത് എന്ന് പറയാൻ പോലും കഴിയില്ല.
ഈ അവസ്ഥ മനസ്സിലാകുന്ന ആളുകൾ തന്നെ ഈ വീട്ടുകാരോട് ഇങ്ങനെ ചെയ്യുന്നതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ദുഖമുണ്ടെന്ന് വീട്ടിലെ അംഗമായ സംഗീത പറയുന്നു.ഇപ്പോൾ ഏകദേശം രണ്ട് വർഷമായി ഈ കുടുംബം ഈ അവസ്ഥയിൽ കഴിയുന്നു.വീട് ലഭിച്ചത് തന്നെ പഞ്ചായത്ത് വകയാണ് എന്നാൽ വീട്ടിലേക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ വേണ്ടി മാത്രം ഇവർക്ക് ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.
അടുത്ത വീടിന്റെ പരിസരത്ത് കൂടി കണക്ഷൻ എടുക്കണമെങ്കിൽ ആ വീട്ടുകാരുടെ സമ്മതം വേണം എന്നാൽ മാത്രമേ കാര്യങ്ങൾ നടക്കൂ എന്നാൽ ആ വീട്ടുകാർ ഇതിന് സമ്മതിക്കുന്നില്ല ഇത് കാരണം എല്ലാ കാലാവസ്ഥയിലും വെളിച്ചം പോലും ഇല്ലാതെ ഈ കുടുംബം വീട്ടിൽ കഴിയുന്നു എന്ത് ചെയ്യണമെന്നറിയാതെ സംഗീതയും കുടുംബവും ഈ കൊച്ചു വീട്ടിൽ കഴിയാൻ തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിലാണ് ഈ സംഭവം.