നവ്യ നായർ എന്ന നടി മലയാള സിനിമയിൽ വർഷങ്ങളായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നവ്യയുടെ പ്രത്യേകം പറയേണ്ട ഒരു കാര്യം എന്തെന്നാൽ അവരെക്കുറിച്ചു ഇതുവരെ ആരും തന്നെ മോശമായി ഒന്നും പറഞ്ഞിട്ടില്ല എന്നതാണ് വിവാഹത്തിന് മുൻപ് നിരവധി സിനിമകളിൽ അഭിനയിച്ച താരം വിവാഹ ശേഷം പൂർണ്ണമായും മലയാള സിനിമ നിന്നും വിട്ടുനിന്നു ഇനിയൊരിക്കലും സിനിമയിലേക്ക് തിരിച്ചുവരില്ല എന്ന് കരുതിയ നവ്യ പക്ഷെ പതിയെ സിനിമയിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് ഇന്ന് നവ്യ അഭിനയിച്ച ഏറ്റവും പുതിയ സിനിമ തിയേറ്ററിൽ ആളുകൾ സ്വീകരിച്ചുകഴിഞ്ഞു.
ഈ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് തന്നെ ചില ടീവി പരിപാടികളിൽ നവ്യ സ്ഥിരമായി വരാറുണ്ടായിരുന്നു വിവാഹന ശേഷം ഇങ്ങനെ ചില പരിപാടികളിൽ പങ്കെടുക്കുന്നത് കണ്ടിട്ട് ആരാധകർക്ക് വലിയ സന്തോഷമായിരുന്നു സിനിമയിലേക്കുള്ള തിരിച്ചുവരവിന്റെ തുടക്കം തന്നെയല്ലേ ഇത് എന്ന് പലരും ചോദിച്ചു അങ്ങനെ വർഷങ്ങൾക്ക് ശേഷം നവ്യ നായർ എന്ന നല്ല നടിയെ മലയാളികൾക്ക് വീണ്ടും തിരിച്ചുകിട്ടി എന്നാൽ താരത്തെ സംബന്ധിച്ച് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യം തന്നെയാണ് കഴിഞ്ഞ ദിവസം നടന്നത്.
അതായത് നവ്യയുടെ തിരിച്ചുവരവിന് കാരണമായ സിനിമയുടെ കൂടുതൽ വിശേഷങ്ങൾ പറയാൻ സിനിമയുടെ സംവിധായകനും നവ്യയുടെ കൂടെ അഭിനയിച്ച മറ്റുള്ള നടന്മാരും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിനായകനും പങ്കെടുത്തിരുന്നു എന്നാൽ ഈ പരിപാടി നടക്കുന്ന സമയത്ത് സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അല്ലാതെ വിനായകൻ ചില കാര്യങ്ങൾ സംസാരിച്ചു.ഇത് ആർക്കും തന്നെ ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല സംഭവം കൂടുതൽ ആളുകൾ ചർച്ച ചെയ്യാൻ തുടങ്ങി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത് ആരും തന്നെ മറന്നില്ല കൂടുതൽ ആളുകൾ ഈ കാര്യം സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ വിനായകൻ ക്ഷമ ചോദിച്ചു.
എന്നാൽ മുതിർന്ന താരമായ നവ്യയോട് ആളുകൾ കൂടുതൽ കാര്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു എന്തുകൊണ്ടാണ് ആ സമയത്ത് പ്രതികരിക്കാതിരുന്നത് എന്നായിരുന്നു ചോദിച്ചത് അതിന് നവ്യ നായർ പറഞ്ഞ മറുപടി ഇങ്ങനെയാണ് എനിക്ക് എ സമയത്ത് പ്രതികരിക്കാൻ കഴിഞ്ഞില്ല പലതവണ മൈക്ക് വാങ്ങാൻ ഞാൻ ശ്രമിച്ചതാണ് പക്ഷെ നടന്നില്ല ഇതിന് അദ്ദേഹം ക്ഷമ ചോദിച്ചിട്ടുണ്ട് ഇനി ഈ വിഷയത്തിൽ ഞാനും ക്ഷമ ചോദിച്ചാൽ മാത്രമേ ഈ ചർച്ചകൾ അവസാനിക്കൂ എങ്കിൽ ഞാനും ക്ഷമ ചോദിക്കാം മാധ്യമ പ്രവർത്തകരുടെ മുൻപിൽ വിഷമത്തോടെ ആയിരുന്നു നവ്യ നായർ ഈ കാര്യങ്ങൾ പറഞ്ഞത്.