ഉപ്പും മുളകിലെ പ്രിയ താരമായ നിഷ സാരംഗിന്റെ അമ്പതാം പിറന്നാൾ ആഘോഷവും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ് . അതിനിടെയാണ് പരമ്പരയിലെ മറ്റൊരു വിശേഷം കൂടി എത്തിയത്. അച്ഛൻ അമ്മ നാലു മക്കൾ അടങ്ങുന്ന ഒരു കുടുംബത്തിൻറെ ഹാസ്യപരമ്പരയായി ആരംഭിച്ച ഉപ്പും മുളകും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി. അങ്ങനെയിരിക്കെ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഹി രുസ്തഗി പരമ്പരയിൽ നിന്നും പിൻമാറിയിരുന്നു. ഉപ്പും മുളകും എന്ന പരമ്പരയിലെ ഏവരുടെയും മനം കവർന്ന പ്രിയതാരമായിരുന്നു ജൂഹി. ജൂഹിയുടെ തിരിച്ച് വരവിനായി കാത്തിരുന്ന പ്രേക്ഷകർക്കു മുന്നിൽ മറ്റൊരു താരത്തെ പരമ്പര കൊണ്ടുവന്നു. പാറമട വീട്ടിലേക്ക് എത്തിയ പുതിയ കഥാപാത്രത്തിനെയും ഒരുപാട് സ്നേഹത്തോടെ ആരാധകർ സ്വീകരിച്ചു. പാവാടകാരിക്ക് ജൂഹിയുടെ മുഖസാദൃശ്യമുണ്ട്. അശ്വതി എസ് നായർ എന്ന ഈ സുന്ദരി സൂര്യ മ്യൂസിക്കിലെ സ്ട്രീറ്റ് ട്രെൻഡ്സ് എന്ന പരിപാടിയിലൂടെ ശ്രദ്ധ നേടിയിരുന്നു. ഉപ്പും മുളകിൽ പൂജ എന്ന കഥാപാത്രമാണ് അശ്വതി അവതരിപ്പിക്കുന്നത്.
സമൂഹ മാധ്യമങ്ങളിൽ വന്ന പരമ്പരയുടെ പ്രോമോ വീഡിയോ കണ്ടതോടെ ആരാധകർ എപ്പിസോഡിനായ് കാത്തിരിക്കുകയായിരുന്നു. പാറമടവീട്ടിലെ ആ പാട്ടുപാവാടക്കാരിയെന്ന ക്യാപ്ഷനുമായി പ്രോമോ വന്നതോടെ പാട്ടുപാവാടക്കാരിയും വയറൽ. കാറിൽനിന്നും ഒരു പട്ടുപാവാടകാരി വീട്ടിലെത്തി അവരിലൊരാളെ പോലെ ഇടപെഴുകി. വിഷ്ണു എന്ന കഥാപാത്രം എൻറെ ആരാധികയെന്ന് പറഞ്ഞു പരിചയപ്പെടുത്തുകയും അച്ഛന്റെയും അമ്മയുടെയും കാലിൽ വീഴുന്ന ദൃശ്യങ്ങളുമാണ് പ്രോമോ വിഡിയോയിൽ ഉണ്ടായിരുന്നത്. ഇതോടൊപ്പം ബാലുവിനെ ‘അച്ഛാ’ എന്ന് വിളിക്കട്ടെയെന്ന് ചോദിക്കുകയും നീലുവിനെ സ്വീറ്റ് മമ്മിയെന്നും വിളിച്ചു. എന്നാൽ മറ്റു കുസൃതികളും സംസാരങ്ങളും ആയപ്പോൾ ആരാധകർ ആശയകുഴപ്പത്തിലായി. വരും ദിവസങ്ങളിൽ ലച്ചുവിനെ പോലെ പാറമടവീട്ടിൽ ഈ സുന്ദരി ഉണ്ടാവുമോയെന്നും ആരാധകർ ചോദിക്കുന്നു.
ജൂഹി രുസ്തഗി ഒരു ഇടവേളയിൽ ആയിരിക്കുമെന്നും തിരിച്ചുവരവ് അടുത്തുണ്ടാകില്ലെന്നു പറഞ്ഞെങ്കിലും താരത്തിൻറെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.