ധാരാളം പോഷകാംശവും അതുപോലെ ആരോഗ്യദായകവുമായ ഒരു പച്ചക്കറിയാണ് കോവക്ക. ഇത് നമ്മളിൽ മിക്കവരുടെ വീട്ടിലും വളരുന്നതാണ്. കോവക്കയുടെ വലുപ്പം വർദ്ധിപ്പിക്കാനും ഏത് കാലാവസ്ഥയിലും തഴച്ച് വളരാനും ധാരാളം കോവക്ക ഉണ്ടാകാനും വീട്ടിലുണ്ടാക്കാവുന്ന ഈ ടോണിക്ക് മതി. യാതൊരു കേടുമില്ലാതെ കോവക്ക വളരാൻ അരി കഴുകിയ വെള്ളം അല്ലെങ്കിൽ മറ്റ് ധാന്യങ്ങൾ കഴുകുന്ന വെള്ളം ചുവട്ടിൽ ഒഴിച്ച് കൊടുക്കാറുണ്ട്. കോവൽ കൃഷി മെച്ചപ്പെടുത്താൻ കുറച്ച് കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി. കോവൽ മുകളിലേക്ക് പടർത്താൻ കയറോ വലയോ ഉപയോഗിക്കാം.
കീടബാധ ഒഴിവാക്കുന്നതിന് വേപ്പെണ മിശ്രിതം തളിച്ച് കൊടുക്കുന്നത് നല്ലതാണ്. എന്നാൽ എല്ലാ കാലവസ്ഥയിലും തഴച്ച് വളരാനും തണ്ടിന് ശക്തി കൂടാനും ചുവട്ടിൽ ഈ അരി കഴുകിയ വെള്ളത്തിൻ്റെ ടോണിക്ക് ഒഴിച്ച് കൊടുക്കാം. ഒരു രൂപ ചിലവില്ലാതെ വീട്ടിൽ വെറുതെ കളയുന്ന ഈ വെള്ളം ഉപയോഗിച്ച് കോവക്ക കൃഷി മെച്ചപ്പെടുത്താം.
ഈ ടോണിക്ക് തയ്യാറാക്കുന്നതിന് നമ്മൾ സാധാരണ കളയുന്ന കുറച്ച് ചേരുവകൾ മാത്രം മതി. നമ്മൾ എന്നും ധാന്യങ്ങളും അരിയുമൊക്കെ കഴുകാറുണ്ട്. പരിപ്പ്, പയർ, മുതിര, ഉഴുന്ന് തുടങ്ങിയ ധാന്യങ്ങൾ കഴുകുമ്പോൾ വെള്ളം കളയാതെ സൂക്ഷിച്ച് വെക്കുക. ഈ മിശ്രിതം തയ്യാറാക്കാനായി ആദ്യം ബക്കറ്റിൽ ഒരു വലിയ കപ്പ് കഞ്ഞി വെള്ളം ഒഴിച്ചു വെക്കുക. ശേഷം എടുത്തു വച്ച ധാന്യവും അരിയും കഴുകിയ വെള്ളം ഒഴിച്ചു കൊടുക്കുക. ഒരാഴ്ച്ചയിലെ വെള്ളം ആ ബക്കറ്റിൽ ഒഴിച്ച ശേഷം ആഴ്ചയിൽ മൂന്ന് ദിവസം ഈ മിശ്രിതം ഡയല്യൂട്ട് ചെയ്ത് കോവലിന് ചുവട്ടിൽ ഒഴിച്ച് കൊടുക്കാം. ഈ മിശ്രിതത്തിൻ്റെ ഒരു കപ്പിന് രണ്ട് കപ്പ് പച്ചവെള്ളം എന്ന കണക്കിലാണ് ഡയല്യൂട്ട് ചെയ്യണ്ടത്.
അടുത്ത ആഴ്ച്ച മറ്റൊരു ബക്കറ്റിൽ ഇതു പോലെ മിശ്രിതം തയ്യാറാക്കുക. ഇത് എല്ലാ ചെടികൾക്കും ഒഴിച്ച് കൊടുക്കാവുന്നതാണ്. വർഷകാലത്ത് പുറത്ത് നിന്നും വാങ്ങുന്ന വളങ്ങൾ ഇടുന്നത് നഷ്ടമാണ്. ഒരു രൂപ ചിലവില്ലാതെ ഈ ടോണിക്ക് വർഷകാലത്ത് വളരെ ഉപകാരപ്രദമാണ്. ഇങ്ങനെയുണ്ടാകുന്ന കോവക്ക ആരോഗ്യപ്രദവവും സ്വാദിഷ്ടവുമാണ്. പ്രമേഹരോഗികൾക്ക് കോവക്ക കഴിക്കുന്നത് വളരെ ഫലപ്രദമാണ്. വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഈ ടോണിക്ക് ഉള്ളപ്പോൾ പുറത്ത് നിന്നും വളം വാങ്ങുന്ന പണവും ലാഭിക്കാം.