കേരളത്തിലെ കരിമീനുകൾ മറുനാടുകളിലും പ്രശസ്തമാണ് . കായലിലും ,നാച്ചുറൽ പൊണ്ടുകളിലും മാത്രമല്ല സിമന്റ് ടാങ്കിലെ ശുദ്ധ ജലത്തിൽ കിടന്നും വലിയ വളർച്ചക്കുറവ് ഇല്ലാതെ കരിമീൻ വളരുമെന്ന് തെളിയിച്ചുകൊണ്ട് എന്ന കർഷക മാതൃക. പുതുമയുള്ള ഒരു മൽസ്യ കൃഷി പരീക്ഷണത്തിന്റെ വിജയ കഥയുമായി കർഷകൻ തന്റെ പ്ലാൻ ഉപയോഗിക്കുകയും , ഈ മേഖലയിൽ വിജയിക്കുകയും ചെയ്തു.
ഗുണനിലവാരമുള്ള കരിമീൻ കുഞ്ഞുങ്ങൾ ആവശ്യാനുസരണം കർഷകർക്ക് ലഭ്യമായിത്തുടങ്ങിയതോടെ കരിമീൻ കൃഷി സംസ്ഥാനത്തു കൂടുതൽ ജനകീയമാകുകയാണ്.
ഇതിനായി കർഷകർക്കു പ്രത്യേക പരിശീലന പരിപാടികൾ നൽകിവരുന്നു.
പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ചു കുളങ്ങൾ പ്രത്യേക രീതിയിൽ തയാറാക്കി പൂർണമായും പ്രകൃതിദത്തമായാണു കരിമീൻ കുഞ്ഞുങ്ങളെ കർഷകർ ഉൽപാദിപ്പിക്കുന്നത്.
കരിമീൻ കൃഷിക്ക് വേണ്ടത് മീൻ കുഞ്ഞുങ്ങളെ ആണ്. കരിമീൻ പോലെ തന്നെയുള്ള മറ്റൊന്നാണ് കരിമീൻ കുഞ്ഞുങ്ങളുടെ വിപണി.
ഇതുകൂടാതെ പാക്കിങ്, വിപണനം എന്നിവയിലും കർഷകർക്കു പരിശീലനം നൽകുന്നുണ്ട്. ഇത്തരം വിത്തുൽപാദനം കണ്ട് വരുന്ന യൂണിറ്റുകൾ കൃഷിവിഞ്ജാനകേന്ദ്രത്തിന്റെ ഉപഗ്രഹവിത്തുൽപാദന കേന്ദ്രങ്ങളായാണു പ്രവർത്തിക്കുന്നത്.
ശുദ്ധജലത്തിലും മത്സ്യത്തിന് നന്നായി വളരാൻ കഴിയുമെങ്കിലും അതിന്റെ ബ്രീഡിങ് പരിമിതമാണ്. ഉപ്പുവെള്ളത്തിൽ മത്സ്യം വർഷം മുഴുവനും ബ്രീഡ് ചെയ്യുന്നതാണ് .
ബ്രീടുകൾ സംഭരിച്ച ശേഷം, മുട്ട അറ്റാച്ചുമെന്റിനായി കുളത്തിൽ മുട്ടയിടാൻ ഉപരിതലങ്ങൾ നൽകണം. സംഭരണത്തിന്റെ 10-15 ദിവസത്തിനുശേഷം, വെള്ളത്തിന്റെ സാലിനിറ്റി കുറയുകയും ചെയും .
അഞ്ചു മാസം കൊണ്ട് മുപ്പതിനായിരത്തിലധികം കരിമീൻ കുഞ്ഞുങ്ങൾ രണ്ടു യൂണിറ്റുകളിൽ നിന്നു മാത്രമായി വിൽപന നടത്തിയിരുന്നു. മറ്റു യൂണിറ്റുകളിലെ കരിമീൻ കുഞ്ഞുങ്ങള് വിൽപനയ്ക്കു തയാറായി വരികയാണ്. ഒരു കുഞ്ഞിനു പത്തു രൂപ നിരക്കിലാണു വിൽപന നടത്തുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ മൂന്നു ലക്ഷം രൂപയ്ക്കടുത്തു വരുമാനം നേടാൻ കരിമീൻ വിത്തുൽപാദനത്തിലൂടെ സാധിച്ചിട്ടുണ്ട്.
വിപണനത്തിനും സ്ഥാപനം പിന്തുണ നൽകുമെന്നു കൃഷിവിജ്ഞാന കേന്ദ്രം മേധാവി അറിയിച്ചു. ഹൈദരാബാദിലെ ദേശീയ മത്സ്യവികസന ബോർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് സിഎംഎഫ്ആർഐയുടെ കീഴിലുള്ള കൃഷി വിഞ്ജാനകേന്ദ്രം ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. കരിമീനിന്റെ ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചു രുചികരവും ഗുണമേന്മയുമുള്ള കരിമീൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പിലാക്കുന്നത്.
ആവശ്യമായ പരിശീലനം ലഭിച്ചു കഴിഞ്ഞാൽ സ്വന്തമായി തന്നെ അവരവരുടെ കുളങ്ങളിൽ സിമെന്റ് ടാങ്കിലുമായി കരിമീൻ വിത്തുൽപാദനം നടത്താനാകും. കരിമീൻ കുഞ്ഞുങ്ങളെ ആവശ്യമുള്ളവർക്കും കൃഷി വിജ്ഞാന കേന്ദ്രത്തെ സമീപിക്കാവുന്നതാണ്.