കൃഷിയുടെ വിജയ രഹസ്യം അതിൽ ഉപയോഗിക്കുന്ന തന്ത്രത്തിലാണ് . ഹൈറേഞ്ചുകളിലും, തണുത്ത അന്തരീക്ഷമുള്ള സ്ഥലങ്ങളിലുമാണ് റോസാ പൂക്കൾ ചെടികളിൽ നിറയെ പൂത്തുലഞ്ഞ് കാണാൻ സാധിക്കുന്നത്. നിങ്ങളുടെ വീട്ടിലെ പൂന്തോട്ടത്തിൽ റോസ് ചെടികൾ ഇതുപോലെ വലുതും തിളക്കമുള്ളതുമായ പൂക്കൾ ലഭിക്കാൻ അവയെ പരിപാലിക്കേണ്ടത് ആവശ്യമാണ്. ചെടി ആരോഗ്യമുള്ളപ്പോൾ റോസാപ്പൂ കാണാൻ കൂടുതൽ മനോഹരമായിരിക്കും . ആരോഗ്യകരമായ പൂക്കൾ ലഭിക്കുകയാണെങ്കിൽ വീട്ടിൽ തന്നെ നാച്ചുറൽ റോസ് വാട്ടർ തയ്യാറാക്കാവുന്നതാണ്. ഏതു കാലാവസ്ഥയിലും റോസാപ്പൂക്കൾ വളരും. സൂര്യപ്രകാശമുള്ള , തണുത്ത , മിതമായ ഈർപ്പമുള്ള ശക്തമായ കാറ്റില്ലാത്ത പ്രദേശങ്ങളിൽ മനോഹരമായ തിളങ്ങുന്ന പൂക്കൾ ലഭിക്കും. ഒരല്പം ശ്രദ്ധിച്ചാല്‍ എല്ലാവർക്കും സ്വന്തമാക്കാം പനിനീര് സൗരഭ്യം പടരുന്ന പുലരികള്‍!
റോസ ചെടികളോ മറ്റു ഏതു പൂച്ചെടികളിലും നിറയെപൂവിടാൻ ഈ ടിപ്പ് അറിഞ്ഞാൽ മതി. വീട് സാധങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ മിശ്രിതം എല്ലാ പൂ ചെടികളിലും ഇടാവുന്നതാണ്. റോസ് ചെടികളുടെ ആരോഗ്യകരമായ വളർച്ചക്കും മനോഹരമായ പൂക്കൾ ലഭിക്കുന്നതിനും ഈ ടിപ്പുകൾ ഉപകരിക്കും.
ഉപയോഗിച്ച ചായപൊടി അല്ലെങ്കിൽ കാപ്പിപൊടി നന്നായി കഴുകി വെയിലത്തു വെച്ച് ഉണക്കി എടുക്കുക. മൂന്നോ നാലോ മുട്ടയുടെ തോട് മിക്സിയിൽ നന്നായി പൊടിച്ച് വെക്കുക. ഇവ രണ്ടും തുല്യ അളവിൽ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ് .
14-15 ദിവസം കൂടുമ്പോൾ ചെടികളുടെ ചുവട്ടിൽ ഈ മിശ്രിതം നന്നായി ഇളക്കി 3-4 ടീസ്പൂൺ വളമായി ഇട്ടു കൊടുക്കാം. ദിവസങ്ങൾക്കുള്ളിൽ ചെടി നിറയെ പൂക്കൾ വിരിയുന്നത് കാണാം.