ഇവിടെ മറുക് ഉണ്ടെങ്കില്‍ ഭാഗ്യം നിങ്ങളെ തേടിവരും

ലക്ഷത്തശാസ്ത്ര പ്രകാരം മറുകുകൾ നിമിത്തങ്ങളാണ്. മറുക് പ്രകാരം തീർച്ചയായും ഭാഗ്യ നിർഭാഗ്യങ്ങൾ പറയാനാകും. ഒരു മനുഷ്യന് 10 വയസ്സ് മുതൽ 40 വയസ്സ് വരെ മറുകുകൾ ഉണ്ടാവാം. ചിലരിൽ മറുകുകൾ പ്രത്യക്ഷപ്പെടാനും അപ്രത്യക്ഷപ്പെടാനും സാധ്യതകളുണ്ട്. ഈ നിമിത്തങ്ങൾ അറിഞ്ഞ് മുന്നോട്ട് പോകുന്നത് ജീവിതത്തിൽ വിജയിക്കാൻ സഹായകമാകും.

ശരീരത്തിൻ്റെ വലത് ഭാഗത്ത് മറുകുകൾ വരുന്നത് ഗുണകരവും ഇടത് ഭാഗത്ത് വരുന്നത് ദുരിതങ്ങളുമാകാം. കണ്ണിനുള്ളിൽ കൃഷ്ണമണിയോട് ചേർന്ന് മറുക് വരുന്നത് വഴി ധനം ധാരാളമായി സമ്പാദിക്കാനുള്ള ഭാഗ്യമുണ്ടാകും. ഇടത് കണ്ണിലാണ് മറുക് എങ്കിൽ പണത്തിൻ്റെ അഹങ്കാരമുണ്ടാകാം. കാലിൽ മറുക് വന്നാൽ ധൈര്യശാലികളായിരിക്കും. കണ്ണിന് താഴെ മറുക് വരുന്നത് മക്കൾക്ക് ദോഷമായി ഭവിക്കാം. അതിന് വേണ്ട പരിഹാരക്രിയകൾ ചെയ്യുക. പുരികത്തിൽ മറുക് വന്നാൽ നേതൃ സ്ഥാനത്തിനർഹരാണ്. ഏത് കാര്യത്തിലും നേതാവായി മുന്നേറാം. പുരികത്തിനുള്ളിൽ മറുക് വരുന്നത് ധാരാളം ഭാഗ്യങ്ങളും അവസരങ്ങളും നേടാൻ സാധിക്കും. സ്ത്രീകൾക്ക് ദീർഘ മംഗല്യഭാഗ്യവും പറയുന്നു. സ്ത്രീകൾക്ക് നെറ്റിയിൽ മറുക് വരുന്നത് ഐശ്വരമാണ്. വലത് നെറ്റിയിൽ മറുക് വന്നാൽ നല്ല സൗന്ദര്യമുള്ള പുരുഷനെ കിട്ടാനുള്ള യോഗമുണ്ട്. നെറ്റിയുടെ നടുവിലായി മറുക്‌ നല്ല സ്വഭാവമുള്ള പുരുഷനെ കിട്ടുന്നത് സൂചിപ്പിക്കുന്നു. ചെവിയിൽ മറുകുള്ളവർ കുടുംബത്തോട് സ്നേഹമുള്ളവരും സൽസ്വഭാവികളുമാകും. ചെവിക്ക് പിന്നിലുള്ള മറുക് ദാമ്പത്യ സൗഖ്യത്തെ സൂചിപ്പിക്കുന്നു. ചെവിക്ക് ഉള്ളിൽ മറുകുള്ളവർ ബുദ്ധി സാമർത്ഥ്യവരാകും. കവിളിൽ വന്നാൽ വീട്ടുകാർക്ക് തുണയായി ജീവിക്കാനുള്ള യോഗമുണ്ട്. കവിളിൽ ഇടത് ഭഗത്തായി മറുകുള്ളവർ അഹങ്കാരികളായിരിക്കും. ചുണ്ടിൽ മറുക് വരുന്നത് ആഢിത്യം, ദാമ്പത്യസുഖം,സൗന്ദര്യബോധം എന്നിവ സൂചിപ്പിക്കുന്നു.

താടിയിലായി മറുക് വന്നാൽ പ്രശ്നങ്ങളിൽ പെട്ട പരിഹരിക്കാൻ ശ്രമിക്കുന്നവരും, ദുർവാശി ഉള്ളവരുമാകും. താടിയിൽ ഇടത്ത് ഭാഗത്ത് മറുകുള്ളവർ മനസാക്ഷി സൂക്ഷിപ്പുകാരാണ്. അവരെ പൂർണ്ണമായും വിശ്വസിക്കാം. വലത് കൈയ്യിലെ മറുക് സാമ്പത്തിക അഭിവൃതിയും ഇടത് കൈയ്യിലേത് സാമ്പത്തിക ഇറക്കവും, കടബാധ്യതയും സൂചിപ്പിക്കുന്നു. കാലിൻ്റെ അടിയിൽ മറുക് ഉള്ളവർ യാത്രാ പ്രിയരും, യാത്ര നിമിത്തം സമ്പന്നരുമാകും. ഇടത് കാലിൽ മറുക് വരുന്നത് ചെറുപ്പത്തിൽ തന്നെ അധ്വാനിക്കാനും, തീരുമാനങ്ങളിൽ ഉറച്ച് നില്ക്കുന്നവരുമാകും. സൗന്ദര്യശാലിയും സൗഭാഗ്യവുമുള്ള
ജീവിത പങ്കാളികളെ ലഭിക്കും. കൈ മുട്ടിന് മുകളിൽ മറുക് വന്നാൽ താമസിച്ച് കല്യാണം, ചികിത്സയിലൂടെ കുട്ടികൾ എന്നീ യോഗങ്ങളുണ്ട്. കോളറിന് നടുവിൽ മറുകുള്ള പുരുഷന്മാർ ഏകപത്നി വൃതക്കാരാകും. മറ്റു ചില മറുകുകൾ ഉണ്ടെങ്കിൽ മരണം അല്ലെങ്കിൽ മരണ തുല്ല്യമായ ക്ലേശങ്ങൾ വരെയുണ്ടാകാം. ഇത്തരത്തിൽ മറുകുകൾ ഭാഗ്യ നിർഭാഗ്യങ്ങൾ കൊണ്ടു വരാം. ജോതിഷ പഠിതനെ കണ്ട് നിങ്ങളുടെ മറുകുകളെ കുറിച്ച് കൂടുതൽ അറിഞ്ഞ് പരിഹാരം ചെയാം.

Leave a Reply

Your email address will not be published. Required fields are marked *