താരൻ ഇനി ഓർമകളിൽ മാത്രം.

ഏതു പ്രായക്കാരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തലയിലെ താരൻ . ഇത് മാറാനായി പല വിദ്യകളും, ഉപായങ്ങളും പരീക്ഷിച്ചവരാണ് നമ്മളിൽ പലരും . പല പരീക്ഷണങ്ങൾ ചെയ്ത് കൂടുതൽ പ്രശ്നമായവരുമുണ്ട്. ഉണ്ടായവരുമുണ്ട് . തലയോട്ടിൽ നിന്നും ഇളകി പോകുന്ന കോശങ്ങളാണ് താരൻ. പ്രായപൂർത്തിയായ ഒരാൾക്ക് 4.50ലക്ഷം മുതൽ 5 ലക്ഷം വരെ കോശങ്ങൾ തലയോട്ടിൽ നിന്നുമിങ്ങനെ ഇളകി വരും. തലയോട്ടിയുടെയും ശരീരത്തിൻ്റെയും റീഗ്രോത്തിന്റെ ഭാഗമായിട്ടാണ് ഇത് സംഭവിക്കുന്നത് . സാധാരണ മനിഷ്യരിൽ അപേക്ഷിച്ച് വരണ്ട ചർമമുള്ളവർക്ക് തലയോട്ടിയിൽ കൂടുതൽ താരൻ വരാനുള്ള സാധ്യത ഉണ്ട് . ഇങ്ങനെയുള്ള പല കാരണങ്ങളാലാണ് ഒരു ശരാശരി മനുഷ്യനിൽ താരന്റെ ശല്യം പെരുകുന്നത് . കോശങ്ങളെ നല്ല രീതിയിൽ വൃത്തിയാക്കിയാൽ മാത്രമേ ഏത് ഉപായങ്ങളും വിജയിക്കൂ.

താരൻ മാറാൻ ചെയേണ്ട കാര്യങ്ങൾ :

2 മുട്ടയുടെ വെള്ള മാത്രമെടുത്ത് നന്നായി ബീറ്റ് ചെയ്തതിനു ശേഷം കുളിക്കുന്നതിനു ഒരു 10 മിനിറ്റ് മുൻപ് തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് കുളിക്കുമ്പോൾ കഴുകി കളയുക. ഇങ്ങനെ ചെയ്യുന്നത് തലയോട്ടി നന്നായി വൃത്തിയാക്കും. മുട്ടയുടെ വെള്ള നല്ല ഒരു കണ്ടിഷണറും കൂടിയാണ്.

നാരങ്ങാനീര് ,ഒരു നാച്ചുറൽ ക്ലൻസിംഗ് ഏജന്റ് ആയി പറയപ്പെടുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ¼ അളവ് നാരങ്ങാ നീര് പിഴിഞ്ഞ് തല കഴുകുന്നത് വളരെ നല്ലതാണ്. ടി ട്രീ ഓയിൽ(tea tree oil) വാങ്ങി തലയിൽ തേച്ചാലും നല്ല മാറ്റമുണ്ടാകും. നാട്ടിൻപുറത്തുള്ള ചെമ്പരത്തി ഇല ചതച്ചതിന്റെ താളി എടുത്ത് തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ് .

എറ്റവും ഗുണകരമായ ഒന്നാണ് ഉലുവ. മറ്റുള്ളവ പരീക്ഷിക്കുന്നതിലും ഏറ്റവും ഉത്തമമാണിത്. ഉലുവ രാത്രി വെള്ളത്തിൽ ഇട്ടു കുതിർത്തി രാവിലെ നന്നായി അരച്ച് എടുത്ത് മുട്ടയുടെ വെള്ളയും , നാരങ്ങാ നീരും ചേർത്ത് പുരട്ടിയാൽ , 4-5 ദിവസത്തിനുളിൽ ഫലപ്രദമായ റിസൾട്ട് കാണാൻ സാധിക്കും.

താരൻ മാറാനായി ഭക്ഷണ ശൈലികളിലും അല്പം മാറ്റം വരുത്തുന്നത് ഗുണകരമാണ് . എപ്പോഴും പ്രോബയോട്ടിക് ഭക്ഷണങ്ങളാണ് ഏറ്റവും ഉചിതം .

പ്രോബയോട്ടിക് എന്നാൽ തൈര് പോലുള്ളവയാണ് ഉദേശിക്കുന്നത് . വിറ്റാമിന്-ഇ ക്യാപ്സ്യൂളും, നട്സും , മത്സ്യങ്ങളും കഴിക്കുന്നത് വളരെ ഗുണമായി കാണുന്നു . ഇനി ഏറെ പേരെ അലട്ടുന്ന ഈ പ്രശ്നം ദിവസങ്ങൾക്കകം മാറ്റാം .

Leave a Reply

Your email address will not be published. Required fields are marked *