മൊബൈൽ ഫോൺ ഉപയോഗിക്കുന്ന നമ്മളിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് സ്റ്റോറേജ് ഫുൾ ആകുന്നത്. അതിനാൽ തന്നെ പല ആപ്പുകളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്. ഇത് വളരെ എളുപ്പത്തിൽ പരിഹരിക്കാം. മൊബൈൽ ഫോണിൽ നമ്മൾ അറിയാതെ ചെയ്തു പോകുന്ന 3 തെറ്റുകളുണ്ട്. ഇതിനാലാണ് പ്രധാനമായും ഫോൺ സ്റ്റോറേജ് ഫുള്ളാകുന്നത്. ചില സമയങ്ങളിൽ ആവശ്യയല്ലാത്ത ഫോട്ടോസുകളും മറ്റും ഡിലീറ്റ് ചെയ്താലും പ്രശ്നം പരിഹരിക്കാനാവില്ല. സാധാരണ നമ്മൾ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ ഹോം സ്ക്രീനിൽ നിന്നും അൺ ഇൻസ്റ്റോൾ ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ, ആപ്ലിക്കേഷൻ ഡേറ്റകൾ ഫോണിൽ നിന്നും ഡിലീറ്റാവുകയില്ല. അൺ ഇൻസ്റ്റോൾ ചെയ്യുമ്പോൾ സെറ്റിംഗ്സിൽ പോയി ആപ്പ് മാനേജർ എടുത്ത് ലിസ്റ്റിൽ നിന്നും നിങ്ങൾക്ക് വേണ്ടാത്ത ആപ്പ് ക്ലിക്ക് ചെയ്ത ശേഷം സ്റ്റോറേജ് ഇൻഫോ എടുത്ത് ‘ക്ലിയർ ഡേറ്റ’ ക്ലിക്ക് ചെയ്ത് ‘ക്ലിയർ കാഷ് ‘ എന്ന ഓപ്ഷനും ക്ലിക്ക് ചെയ്ത് എല്ലാ ഡേറ്റയും ക്ലിയർ ചെയ്ത ശേഷം മാത്രം അൺ ഇൻസ്റ്റോൾ ചെയ്യുക.
അത് പോലെ, സ്റ്റോറേജ് കൂട്ടുന്നതിന് തേർഡ് പാർട്ടി ഫേക്ക് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുമുണ്ട്. ഫോൺ ബൂസ്റ്റ് ചെയ്യുന്നതും ജങ്ക് ഫൈൽസ് ക്ലീനായതായുമൊക്കെ കാണിക്കുമെങ്കിലും ബാക്ക് ഗ്രൗണ്ടിൽ ഈ ആപ്പുകൾ സ്റ്റോറേജ് സ്പേസ് എടുക്കുന്നുണ്ട്. ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതും സ്റ്റോറേജ് സ്പേസ് കുറയാൻ കാരണമാകും. നമ്മുടെ ഫോണിലെ ഫോട്ടോസ്, വീഡിയോസ്, ആപ്ലിക്കേഷൻസ്, മറ്റ് ഫൈൽസ് എല്ലാത്തിനും കാഷ് ഡേറ്റകളുണ്ട്. അവയെല്ലാം ഡിലീറ്റ് ചെയ്യുന്നതിന് സെറ്റിംഗ്സിൽ ഇൻ്റേണൽ സ്റ്റോറേജിൽ കാഷ്ഡ് ഡേറ്റ എന ഓപ്ഷനുണ്ടാകും. അതിൽ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ചെയ്താൽ ഫോണിലെ ഇത്തരത്തിലുള്ള എല്ലാ കാഷ് ഡേറ്റകളും ഡിലീറ്റ് ചെയ്യാം. ഇനി ആവശ്യമില്ലാത്ത ഫൈൽസ് ഡിലീറ്റ് ചെയ്യുമ്പോൾ അവയുടെ കാഷ് ഡേറ്റയും ഡിലീറ്റ് ചെയ്യാൻ ശ്രദ്ധിക്കുക. ഫോണിലെ സ്റ്റോറേജ് സ്പേസ് കൂടാൻ ഈ മൂന്നു കാര്യങ്ങൾ ചെയ്താൽ മതി.