കുറവുകളെ തോൽപ്പിച്ച് ഈ മോൻ കൊട്ടുന്നത് കണ്ടാൽ ആരും കൈയ്യടിച്ച് പോകും

രണ്ട് കൈയ്യും ഉണ്ടായിട്ടും ചെയ്യാവുന്ന പലതും ചെയ്യാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കഴിവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ ഏതൊരു പരിമിതിയും സ്വപ്നങ്ങൾക്ക് തടസ്സമാകില്ല എന്ന് മനസ്സിലാക്കി തരുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പൂർണ്ണ വളർച്ചയില്ലാത്ത കൈകൾ കൊണ്ട് താള വിസ്മയം തീർക്കുന്ന ഒരു കൊച്ച് മിടുക്കനാണ് വീഡിയോയിലുള്ളത്. തൻ്റെ കഴിവ് പ്രകടിപ്പിക്കാൻ ഈ മിടുക്കന് ആവശ്യം ഒരു ഇൻസ്ട്രമെൻ്റ് ബോക്സാണ്. ചെണ്ടയോ തബലയോ പോലുള്ള വാദ്യങ്ങളിൽ താളം പിടിക്കാൻ ഈ മിടുക്കന് പ്രയാസമാണ്. അതിനാൽ പൂർണ്ണ വളർച്ചയെത്താത്ത ഇരുകൈകളിലും ബോക്സ് പിടിച്ച് മേശപ്പുറത്ത് കൊട്ടിയാണ് താളം പിടിക്കുന്നത്. ഇതൊന്നും ഒരു ബുദ്ധിമുട്ടുമില്ലാതെ വളരെ ആസ്വദിച്ചാണ് ഈ കുട്ടി താളം പിടിക്കുന്നത്. ഏവരുടെയും മനം കവരുന്ന ഹൃദ്യമായ തരത്തിലാണ് കൊട്ടുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ കേരളക്കര ഒന്നാകെ ഇത് ഏറ്റെടുക്കുകയും ചെയ്‌തു.

നിരവധി പേരാണ് ഈ മിടുക്കൻ്റെ വീഡിയോ ലൈക്കും ഷെയറും ചെയ്തത്. ചെറിയ കുറവുകളിൽ മനസ്സ് മടുത്ത് ഒന്നിനുമാകില്ല എന്ന് കരുതുന്നവർ ഇവനെ കണ്ട് പഠിക്കണം എന്നാണ് പലരും കമൻ്റ് ചെയ്യുന്നത്. “ഞാൻ കൊട്ടാൻ പോവാട്ടോ.. എന്നെ കൊണ്ട് കഴിയുന്ന രീതിക്ക് ഞാൻ കൊട്ടാം” എന്ന് പറഞ്ഞാണ് ഈ കൊച്ച് മിടുക്കൻ താളം പിടിച്ചത്. സംഗീതത്തിനും കഴിവിനും മുന്നിൽ ശാരീരികമായ കുറവുകൾ തോറ്റു പിൻമാറുമെന്ന് ഈ പൊന്നുമോൻ തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *