ഹെൽമറ്റ് ഇടുമ്പോള്‍ ഇനി തല വിയർക്കില്ല ഇങ്ങനെ ചെയ്താൽ മതി

ഇരുചക്ര മോട്ടോര്‍ വാഹന യാത്രികര്‍ ശിരസ്സില്‍ ധരിക്കേണ്ട സുരക്ഷാ ആവരണമാണ് ഹെൽമറ്റ്.ഇന്ന് എല്ലാവരും ടൂവീലർ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഹെൽമറ്റും അത്യാവശ്യമാണ്.വണ്ടി ഓടിക്കുന്നവർക്കു മാത്രമല്ല പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഇപ്പോൾ ഹെൽമറ്റ് ആവശ്യമാണ്.വണ്ടി അപകടത്തിൽ പെടുമ്പോൾ യാത്രികന് തലയ്ക്ക് പരിക്കേൽ ക്കാതിരിക്കാനാണ് ഹെൽമറ്റ് ഉപയോഗിക്കുന്നത്.ശരിയായ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും അതുപോലെതന്നെ ശരിയായ രീതിയില്‍ ഹെല്‍മെറ്റ് ധരിക്കാതിരിക്കുന്നതും പരുക്കുകള്‍ പറ്റാനുള്ള സാധ്യത കൂട്ടുന്നു. ഗുണ നിലവാരമുള്ള ഹെല്‍മെറ്റ് തന്നെ വാങ്ങുന്നതില്‍ പ്രത്യേക നിഷ്‌കര്‍ഷതയും പുലര്‍ത്തണം. സാധാരണ തുടർച്ചയായി കുറേനേരം ഹെൽമറ്റ് ഉപയോഗിക്കുമ്പോൾ തലയിലെ വിയർപ്പ് ഹെൽമെറ്റിലാകും. അത് ഫംഗസ് ആകുകയും ചെയ്യും.അതുകൊണ്ട് ഹെൽമറ്റ് ധരിക്കുന്നതിനു മുൻപ് സ്കാർഫ് ചുറ്റുക. ഹെൽമറ്റ് തുടർച്ചയായി ഉപയോഗിക്കുമ്പോൾ തല വിയർക്കും. എണ്ണയും വിയർപ്പും കൂടിച്ചേർന്നു താരൻ ഉണ്ടാകും. ഇതിനൊരു പരിഹാരമാണ് സ്കാർഫ്. ഇത് വിയർപ്പു വലിച്ചെടുക്കും. കോട്ടൺ സ്കാർഫ് ആണ് ഏറ്റവും നല്ലത്. ഇങ്ങനെ ഹെൽമറ്റ് ഇടുമ്പോൾ തല വിയർക്കാതിരിക്കാനും മുടിയിലും ഹെൽമറ്റിയിലും വിയർപ്പു പറ്റാതിരിക്കാനും ഉപയോഗിക്കുന്ന ഒരു അടിപൊളി സ്കാർഫ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.ഇതിനായി20 ഇഞ്ച് നീളവും വീതിയും ഉള്ള നേരിയ കോട്ടൺ തുണി രണ്ടെണ്ണം എടുക്കുക. തുണി ത്രികൊണ ആകൃതിയിൽ മടക്കി എടുക്കുക. വീണ്ടും ഒന്നുകൂടി അത് ത്രികൊണ ആകൃതിയിൽ മടക്കുക. മൂന്നാമതും ഒന്നുകൂടി ത്രികൊണ ആകൃതിയിൽ മടക്കണം. തുണിയുടെ ടോപ്പിൽ നിന്നും താഴെ വരെ പത്തെകാൽ ഇഞ്ച് വരെ സർക്കിൾ ആകൃതിയിൽ അടയാളപ്പെടുത്തുക.ശേഷം അളവെടുത്ത ഭാഗം വെട്ടി എടുക്കുക.

അപ്പോൾ നമുക്ക് രണ്ട് തുണികളും സർക്കിൾ ആകൃതിയിൽ ലഭിക്കും. രണ്ടു തുണികളുടെയും നല്ല വശങ്ങൾ തമ്മിൽ ചേർത്തു വെയ്ക്കുക. ശേഷം കാൽ ഇഞ്ച് തയ്യൽ തുമ്പുട്ടിട്ട് കുറച്ചു ഗ്യാപ് ഇട്ട് ആ സർക്കിൾ സ്റ്റിച് ചെയ്യുക. ഇനി തയ്യലിൽ തട്ടാതെ സർക്കിലിന് ചുറ്റും കട്ട് ചെയ്തു കൊടുക്കുക.നല്ല വശം ഉൾവശത്ത് ആയതുകൊണ്ട് ഈ തുണി റിവേഴ്സ് എടുക്കണം. ആ ഗ്യാപ്പിട്ട വശത്തുകൂടി വേണം തുണി തിരിച്ചെടുക്കുക. ശേഷം ആ ഗ്യാപ്പ് കൂടി അടിച്ചു കൊടുക്കുക.21 ഇഞ്ച് നീളമുള്ള റൗണ്ട് ഇലാസ്റ്റിക് എടുത്ത് തുണിക് ഇടയിലുള്ള സ്റ്റിച്ചിന് ഇടയിലൂടെ ഇലാസ്റ്റിക് കയറ്റുക. ശേഷം ഈ ഇലാസ്റ്റികിന്‍റെ രണ്ടറ്റവും കൂടി കെട്ടുക. ഹെൽമറ്റ് ഉപയോഗിക്കുമ്പോൾ തലയിൽ വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഹെൽമറ്റ് ഉപയോഗിക്കുമ്പോൾ വിയർപ്പ് ഹെൽമെറ്റിൽ പിടിക്കാതിരിക്കും.സ്കാർഫ് എന്നും കഴുകി ഉണക്കി എടക്കുകയും ചെയ്യുക.ഇത് മാത്രമല്ല ഹെൽമെറ്റ്‌ എടുക്കുമ്പോൾ നമ്മൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കണം.ശരിയായ അളവിലുള്ള ഹെൽമറ്റ് മാത്രമേ തിരഞ്ഞെടുക്കാവൂ. നല്ല ഗുണമേന്മയുള്ളതും ഫുൾ കവറിങ് ഉള്ളതുമായ ഹെൽമറ്റ് ആണ് നല്ലത്. മാത്രമല്ല മറ്റൊരാളുടെ ഹെൽമറ്റ് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. കൂടാതെ ഒരാളുടെ ഹെൽമറ്റ് മറ്റൊരാൾ ഉപയോഗിക്കുകയാണെങ്കിൽ താരൻ ഫംഗസ് അണുബാധ എന്നിവ ഉണ്ടെങ്കിൽ അതു പകരാൻ സാധ്യത കൂടുതലാണ്. ഹെൽമറ്റ് ഉപയോഗിക്കുമ്പോൾ ഇങ്ങനെയുള്ള കാര്യങ്ങളും എപ്പോഴും ശ്രദ്ധിക്കാൻ ശ്രമിക്കണം.

Leave a Reply

Your email address will not be published. Required fields are marked *