വാഹനങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല.യാത്രകളെ ഇഷ്ടപ്പെടുന്ന എല്ലാവരും വാഹനങ്ങളെയും ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ അവരുടെ സ്വപ്നങ്ങളിൽ ഒന്നാണ് സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത്. ചിലർക്ക് ബൈക്കുകളോടാണ് ആണ് പ്രിയമെങ്കിൽ ചിലർക്ക് കാറുകളോട് ആണ് പ്രിയം. പണ്ട് വാഹനം ആകുമ്പോൾ അതിന്റെ വില മാത്രമായിരുന്നു നമ്മൾ ഇന്ത്യക്കാർ പരിഗണിച്ചിരുന്നത്.എന്നാൽ സുരക്ഷയ്ക്കും ഇപ്പോൾ വലിയ പ്രാധാന്യമുണ്ടെന്ന് ഇന്ത്യക്കാർ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വാഹനം വാങ്ങണം എന്ന ചിന്ത മനസ്സിൽ വരുമ്പോൾ തന്നെ ഏതു വാഹനമാണ് നമുക്ക് ഏറ്റവും കൂടുതൽ സുരക്ഷിതത്വം നൽകുന്നത് എന്നാണ് എല്ലാവരുടെയും മനസ്സിൽ ആദ്യം ഉയരുന്ന ചോദ്യം.10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഏറ്റവും സുരക്ഷിതം ആയിട്ടുള്ള ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന വാഹനങ്ങൾ ഏതൊക്കെയാണ് നമുക്ക് നോക്കാം.മാരുതി സുസുക്കി വിറ്റാര ബ്രീസ നാലിൽ അഞ്ചു പോയന്റോടു കൂടിയാണ് ഇത് സുരക്ഷിതത്വം തെളിയിച്ചിട്ടുള്ളത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പനയുള്ള എസ് യു വി ആയ മാരുതി സുസുക്കി വിറ്റാര ബ്രീസ ക്രാഷ് നടത്തിയ സമയത്ത് ഏതാണ്ട് നാലു പോയിന്റ് നേടിയാണ് ഈ ടോപ് ലിസ്റ്റില് ഇടം പിടിച്ചിട്ടുള്ളത്.
ക്രഷ് ടെസ്റ്റ് നടത്തി സമയത്ത് യാത്രക്കാരുടെ തലയ്ക്കും തോളുകൾക്കും നേരിയ തോതിലുള്ള പരിക്ക് പറ്റാൻ സാധ്യതയുണ്ട് എന്ന് മാത്രമാണ് ആകെയൊരു പോരായ്മ.ഇരട്ട എയർബാഗ് എബിഎസ് സീറ്റ് ബെൽറ്റ് റിമൈൻഡർ എന്നിവയാണ് ഇതിന്റെ ഒരു സവിശേഷതയായി ചൂണ്ടിക്കാണിക്കുന്നത്. ടാറ്റാ സെഫ്റ്റ് ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ ടാറ്റ സെഫ്സ്റ്റ് സെഡാൻ കാർ 4 സ്റ്റാർ റേറ്റിംഗാണ് കരസ്ഥമാക്കിയത്. കുട്ടികളുടെ സുരക്ഷാ ക്രമീകരണത്തിൽ രണ്ട് സ്റ്റാറും സ്വന്തമാക്കിയ സെഫ്റ്റ് സുരക്ഷാ ക്രമീകരണത്തിൽ 4 സ്റ്റാറും നേടി.എബിഎസ് ഇബിഡി ഉൾപ്പെടെയുള്ള സെഫ്റ്റിന് ഇരട്ട എയർ ബാഗും സീറ്റ് ബെൽറ്റും റിമൈൻഡറും ഉണ്ട്. കോർണർ സ്റ്റെബിലിറ്റി കൺട്രോൾ ഇതിന്റെ ഒരു സവിശേഷതയാണ്. ടൊയോട്ടോ എത്തിയോസ് ലിവ 2016ലെ ഗ്ലോബൽ എൻസിഎപി ടെസ്റ്റിൽ 4 സ്റ്റാർ റേറ്റിംഗ് നേടിയതാണ് ഈ വാഹനം. മണിക്കൂറിൽ 64 വേഗതയിലെത്തിയ ഫ്രണ്ട് ടെസ്റ്റിൽ മികച്ച രീതിയിലുള്ള പ്രകടനമാണ് എത്തിയോസ് ലിവ കാഴ്ചവച്ചത്. രാവിലെ ഇരട്ട എയർബാഗുകൾ ഇ ബി എസ് ഇ ബി ഡി ഐസോഫിക്സ് എന്നിവ പ്രത്യേകതകളാണ്.മഹീന്ദ്ര മരാസോ ആദ്യ ഇന്ത്യൻ നിർമിത എം പി വിയോട് കൂടിയ മഹീന്ദ്ര മരാസോ 4 സ്റ്റാർ റേറ്റിംഗിലൂടെ നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. ഇരട്ട എയർബാഗുകൾ എബിഎസ് ബെൽ റിമൈൻഡർ എന്നിവ പ്രത്യേകതകളാണ്. മുതിർന്നവരുടെ സുരക്ഷാക്രമീകരണങ്ങൾ 4 സ്റ്റാറും കുട്ടികളുടെ സുരക്ഷാ ക്രമീകരണത്തിൽ രണ്ട് സ്റ്റാറും ഈ വാഹനം സ്വന്തമാക്കി.
ടാറ്റാ നെക്സോൺ ഗ്ലോബൽ എൻസിഎപി നടത്തിയ ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് ഓടെയാണ് ടാറ്റാ നെക്സോൺ എസ് യു വി മുന്നിലെത്തിയത്.നേരത്തെ 4 സ്റ്റാർ നേടിയിട്ടുണ്ടെങ്കിലും 2019 മോഡലിലെ സീറ്റ് ബെൽറ്റ് റിമൈൻഡർ സവിശേഷതയാണ് നെക്സോണിന്റെ റേറ്റിംഗ് കൂട്ടാൻ കാരണമായത്. കുട്ടികളുടെ സുരക്ഷാ ക്രമീകരണത്തിൽ 3 സ്റ്റാറും മുതിർന്നവരുടെ സുരക്ഷാക്രമീകരണത്തിൽ ഇതിൽ 5 സ്റ്റാറും നെക്സോൺ സ്വന്തമാക്കി.മുതിർന്നവരുടെ സുരക്ഷാക്രമീകരണത്തിലെ നെറ്റ് പ്രൊട്ടക്ഷൻ നെക്സോണിന്റെ പ്രത്യേകതയാണ. നെക്സോണിന്റെ ബോഡി ഷെൽ ഉറപ്പുള്ളതാണ് എന്ന് ടെസ്റ്റിൽ വ്യക്തമായി.രണ്ട് എയർബാഗുകളോട് കൂടിയ നെക്സോൺ എ ബി എസ് നിലവാരത്തിലും ഒട്ടും പുറകിലല്ല. ഇന്ത്യയിലെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നായി ഇതിനോടകം തന്നെ ടാറ്റാ നെക്സോൺ മാറിക്കഴിഞ്ഞു.