കിടിലൻ ഡിസൈൻ ടൈലുകൾ വീട്ടിൽ തന്നെ നിർമ്മിക്കാം കടകളില്‍ കയറി ഇറങ്ങേണ്ട

ഇന്ന് വിപണിയിൽ നിരവധി ഡിസൈനുകളിലുള്ള ടൈലുകൾ ലഭ്യമാണ്. വലിപ്പവും ക്വാളിറ്റിയും ഡിസൈനും അനുസരിച്ചാണ് ഒരു ടൈലിന്റെ വില നിശ്ചയിക്കുന്നത്.ഇങ്ങനെ വില കൊടുത്തു വാങ്ങുന്ന ടൈലുകൾ ഇനി മുതൽ നമുക്ക് വീട്ടിൽ തന്നെ നിർമ്മിക്കാൻ സാധിക്കും.എങ്ങനെ എന്ന് നോക്കാം.ടൈൽ നിർമ്മിക്കാൻ വേണ്ടി ആദ്യം വേണ്ടത് ഒരു ഫ്രെയിം ആണ്.വൺ സ്ക്വയർ ഫൂട്ട് അളവിലാണ് ഫ്രെയിം നിർമിക്കേണ്ടത്.റിപ്പറുകൾ ഉപയോഗിച്ചാണ് ഫ്രെയിം നിർമ്മിക്കേണ്ടത്.ഇതിനു വേണ്ടി നാല് റീപറുകൾ എടുത്തു അതിൽ ഹോളിട്ട് കൊടുക്കണം.ഇനി ഇത് സ്ക്രൂ കൊടുത്തു ഫിറ്റ് ചെയ്യണം.സ്ക്രു ഉപയോഗിച്ച് റീപ്പർ ഫിറ്റ് ചെയ്യുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ അഴിച്ചെടുക്കാൻ സാധിക്കും. റിപ്പറിനു പകരം ജി ഐ സ്ക്വയർ പൈപ്പ് ഉപയോഗിച്ച് ഇതുപോലെ ഫ്രെയിം റെഡിയാക്കി എടുക്കാവുന്നതാണ്.ഇനി ഫ്രെയിമിനെകാൾ കൂടുതൽ വലിപ്പത്തിലുള്ള ഒരു പ്ലയിൻ ഗ്ലാസ് ആവശ്യമുണ്ട്.പിന്നെ വൈറ്റ് സിമന്റ് ബ്ലാക്ക് ഓക്സൈഡ് റെഡ് ഓക്സൈഡ് രണ്ട് ഈസ്റ്റു ഒന്ന് എന്ന അളവിൽ എംസാൻഡ് സിമന്റ് മിക്സിങ് ഇത്രയുമാണ് ടൈൽ നിർമ്മിക്കാൻ ആവശ്യമുള്ളത്.ഗ്ലാസ് വെക്കുന്നതിന് വേണ്ടി ആദ്യം തന്നെ എം സാൻഡ് ഉപയോഗിച്ച് ഒരു പ്രതലം ഉണ്ടാകണം. ഗ്ലാസ്‌ പൊട്ടാതിരിക്കാനും അതുപോലെതന്നെ ലെവലായിരിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ എംസാൻഡ് നിരത്തുന്നത്.

എം സാൻഡ് നിരത്തിയതിനുശേഷം അതിനു മുകളിലേക്ക് ഗ്ലാസ് എടുത്തു വയ്ക്കുക. ഇനി ഈ ഗ്ലാസിനു മുകളിലേക്ക് റെഡിയാക്കി വച്ചിരിക്കുന്ന ഫ്രെയിം എടുത്തുവയ്ക്കുക.ഈ ഫ്രെയിം നീങ്ങി പോകാതിരിക്കുന്നത് വേണ്ടി ഇതിന് രണ്ടറ്റത്തും ആയി എന്തെങ്കിലും ഒരു കനം എടുത്തുവയ്ക്കുക.മൂന്ന് പാത്രങ്ങൾ എടുത്ത് മൂന്നിലേക്കും ഒരു 200 ഗ്രാം വീതം വൈറ്റ് സിമന്റ് ഇടുക.ശേഷം ഒരു പാത്രത്തിൽ ബ്ലാക്ക് ഓക്സൈഡും രണ്ടാമത്തെ പാത്രത്തിൽ റെഡ് ഓക്സൈഡും ഇടുക. മൂന്നാമത്തെ പാത്രത്തിൽ വൈറ്റ് സിമന്റ് മാത്രം മതി.റെഡ് ബ്ലാക്ക് വൈറ്റ് ഇങ്ങനെ മൂന്ന് കളർ ആണ് നമ്മൾ ടൈൽ നിർമ്മിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നത്.ഈ മൂന്ന് കളർ വെള്ളം ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിൽ ആക്കി എടുക്കണം. ഇനി റെഡ് ഓക്സൈഡ് ഗ്ലാസിന്‍റെ നടുഭാഗത്ത് അപ്ലൈ ചെയ്യുക.അതുപോലെ ബ്ലാക്ക് ഓക്സൈഡ് റെഡിന് ചുറ്റും അപ്ലൈ ചെയ്യുക. വൈറ്റ് സിമന്റ് ഗ്ലാസിന്‍റെ നാലു മൂലകളിലും ആണ് അപ്ലെ ചെയ്യേണ്ടത്.ഇനി ബാക്കിയുള്ള മിക്സ് എല്ലാം ഗ്യാപ് ഉള്ള സ്ഥലങ്ങളിലെല്ലാം അപ്ലൈ ചെയ്തു കൊടുക്കുക.ഇനി ഒരു വടിയെടുത്ത് ഈ പേസ്റ്റുകൾ ഒക്കെ ഒന്ന് മിക്സ് ചെയ്തു കൊടുക്കുക.

വടികൊണ്ടൊന്നു കറക്കി വരച്ചു ഇഷ്ടമുള്ള ഡിസൈൻ ഒക്കെ ഒന്ന് ആക്കി കൊടുക്കുക.ഇതിനു മുകളിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന എംസാൻഡ് സിമന്റ് മിക്സ് അപ്ലൈ ചെയ്തു കൊടുക്കുക.ഒരു വടി ഉപയോഗിച്ചു ലെവല് ചെയ്തുകൊടുക്കുക.ശേഷം കുമ്മായ കത്തികൊണ്ട് ഒന്ന് മിനുക്കി എടുക്കുക. മിനുക്കി എടുത്തതിനുശേഷം ഇതിനു മുകളിലേക്ക് ഒരു പെയിന്റ് ബ്രഷ് ഉപയോഗിച്ച് അല്പം വെള്ളം തളിച്ച് കൊടുക്കുക.ശേഷം കുമ്മായ കത്തി ഉപയോഗിച്ച് വീണ്ടും ഒന്ന് മിനുക്കി കൊടുക്കുക.കുമ്മായ കത്തി ഉപയോഗിച്ച് ടൈലിന്‍റെ സൈഡ് ഭാഗം ഒന്ന് വരച്ചു അരച്ചെടുക്കുക.ഒരു കയർ ഉപയോഗിച്ച് ഒന്ന് വരഞ്ഞു കൊടുക്കുക.ടൈലിന്റെ അടിഭാഗം ഹാർഡ് ആക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.അപ്പോൾ ടൈലിന്‍റെ പണിയെല്ലാം പൂർത്തിയായി.ഇനി 24 മണിക്കൂർ സെറ്റ് ആകാൻ വെക്കുക.24 മണിക്കൂറിനു ശേഷം അതിന്‍റെ ഫ്രെയിം അഴിച്ചെടുക്കുക. ഇനി ഇത് പൊക്കി എടുക്കുക. ഇനി ഇത് രണ്ടു ദിവസം വെള്ളത്തിൽ മുക്കി വെക്കണം.ശേഷം ഇത് ഒരു ദിവസം വെയിലത്ത് വെക്കണം.ഇത് നന്നായി ഉണങ്ങിയതിനു ശേഷം ഗ്ലാസിൽ നിന്നും ടൈല് വേർപ്പെടുത്തി എടുക്കുക.അപ്പോൾ നമ്മുടെ അടിപൊളി ഗ്ലെയിസിങ് ഉള്ള ടൈല് റെഡി.ഇങ്ങനെ നമ്മുടെ വീട്ടിലേക്ക് ആവശ്യമുള്ള ടൈലുകൾ നമുക്ക് സ്വയം നിർമ്മിച്ച എടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *