നമ്മൾ എല്ലാവരും തന്നെ മൊബൈലിൽ അല്ലെങ്കിൽ മൊബൈലിലെ പുതിയ ടെക്നോളജിയിൽ വളരെ അപ്റ്റുഡേറ്റഡ് ആണ്.എന്നാൽ നമ്മുടെ വീട്ടിൽ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മറ്റു ചില വസ്തുക്കൾ ഉണ്ട്.ഉദാഹരണത്തിന് റഫ്രിജറേറ്റർ.റഫ്രിജറേറ്ററിൽ ഇന്ന് വളരെയധികം മാറ്റങ്ങൾ വന്നു കഴിഞ്ഞിരിക്കുന്നു.പക്ഷേ ഇതിനെ കുറിച്ച് നമ്മൾ ഒട്ടും തന്നെ ബോധവാന്മാരല്ല.നമ്മൾ എപ്പോഴും നമ്മുടെ കൈയിലുള്ള പൈസ കണക്കാക്കി കൊണ്ടാണ് ഫ്രിഡ്ജ് വാങ്ങുന്നത്.ഫ്രിഡ്ജിന്റെ മോഡലുകൾ പുതിയ പുതിയ ടെക്നോളജികൾ ഇവയെല്ലാം നമ്മൾ ഒരു പുതിയ ഫ്രിഡ്ജ് വാങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.അപ്പോൾ ഫ്രിഡ്ജ് വാങ്ങുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും ഫ്രിഡ്ജിന്റെ മോഡലുകളും ടെക്നോളജികളും എന്തൊക്കെയാണ് നമുക്കൊന്നു പരിചയപ്പെടാം. നേരത്തെ എല്ലാവരും ഒരു സിംഗിൾ ഡോർ ഫ്രിഡ്ജ് ആണ് കൂടുതലും ഉപയോഗിച്ചു കൊണ്ടിരുന്നത്.എന്നാൽ ഇപ്പൊ എല്ലാവരും ഡബിൾ ഡോർ ഫ്രിഡ്ജ് ആണ് കൂടുതലും തെരഞ്ഞെടുക്കുന്നത്. കാരണം സിംഗിൾ ഡോർ ഫ്രിഡ്ജിന്റെ ടെക്നോളജി എന്ന് പറയുന്നത് ഡയറക്റ്റ് കൂൾ ആണ്.ഫ്രീസറിൽ നിറയെ ഐസ് ഫോം ചെയ്യും.അത് ആ ഭാഗത്ത് തന്നെ ഉള്ള ഒരു ബട്ടൺ പ്രസ്സ് ചെയ്ത് ഡിവോഴ്സ് ചെയ്തു കളയാവുന്നതാണ്.അങ്ങനെ ചെയ്യുമ്പോൾ അതിന്റെ പുറകിലെ ട്രെയിൽ ഈ വെള്ളം വന്ന് കിടക്കും.അപ്പോ അത് എടുത്തുകളയണം.തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഇതൊക്കെ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്.ഇതൊക്കെ ഒഴിവാക്കുന്നതിനുവേണ്ടി ആണ് ഇപ്പോൾ ഡബിൾ ഡോർ ഫ്രിഡ്ജ് തെരഞ്ഞെടുക്കുന്നത്.ഇതിൽ ഫോർസ് ഫ്രീയാണ്.
അതിൽ ഇരിക്കുന്ന ഫുഡ് മാത്രമേ ഫ്രീസ് ആകുകയുള്ളൂ. ഇതിനു ചുറ്റിനും ഐസ് അയച്ചു പിടിക്കുന്ന പ്രശ്നങ്ങളൊന്നും ഉണ്ടാകുന്നില്ല.പഴയ മോഡൽ ഫ്രിഡ്ജിന് കറണ്ട് കൺ സപ്ഷൻ വളരെ കൂടുതലാണ്.അതു കൊണ്ടാണ് പലരും ഇപ്പോൾ പുതിയ മോഡൽ ഫ്രിഡ്ജുകൾ വാങ്ങുന്നത് തന്നെ. നേരത്തെ ഒരു ഫ്രിഡ്ജ് ഒരു ദിവസം മൂന്നു നാല് യൂണിറ്റ് കറന്റ് കൺസ്യും ചെയ്യൂമായിരുന്നു. എന്നാൽ ഇന്ന് ഒരു ദിവസം ഒരു യൂണിറ്റ് കറണ്ട് മാത്രമേ കൺസ്യും ചെയ്യുന്നുള്ളൂ.5സ്റ്റാർ റേറ്റിംഗിൽ വരുന്ന സിംഗിൾ ഡോർ ഫ്രിഡ്ജുകൾ ഒരുവർഷം 104 യൂണിറ്റ് കറന്റ് കൺസ്യും ചെയ്യു എന്നാണ് കമ്പനി പറയുന്നത്.എന്നാൽ നമ്മൾ അടക്കുകയും തുറക്കുകയും ചെയ്യുമ്പോഴും അതിൽ വയ്ക്കുന്ന ഫുഡിന്റെ ക്വാണ്ടിറ്റി അനുസരിച്ചു വ്യത്യാസം വരുന്നുണ്ട്.എന്നാൽ ഈ 104 എന്ന് പറയുന്നത് 150 യൂണിറ്റിന് അപ്പുറത്തേക്ക് ഒരിക്കലും പോകില്ല.പണ്ടത്തെ കംപ്രസ്സർ ഓൺ ഓഫ് കംപ്രസ്സർ ആയിരുന്നു.എന്നാൽ ഇന്ന് ഇൻവെർറ്റഡ് ടെക്നോളജി മാർക്കറ്റിൽ ലഭ്യമാണ്.ഇത് കൂടുതൽ കറണ്ട് ഒരിക്കലും കറണ്ട് ചെയ്യില്ല.ഒരു 90ശതമാനം ബ്രാൻഡുകളും ഇപ്പോൾ ഇൻവെർട്ടർ ടെക്നോളജി ആണ് യൂസ് ചെയ്യുന്നത്.സാംസങ് എൽജി വേൾപൂൾ ഗോദറേജ് ലീബർ ബോഷ് തുടങ്ങിയ ബ്രാൻഡുകൾ എല്ലാം ഇൻവെർട്ടർ ടെക്നോളജിയാണ് ഉപയോഗിക്കുന്നത്.ഇത് ഇൻവർട്ടറിലും കണക്ട് ചെയ്യാൻ സാധിക്കും.ഇപ്പോൾ സോളാറിലും വർക്ക് ചെയ്യുന്ന ഫ്രിഡ്ജുകൾ മാർക്കറ്റിൽ ലഭ്യമാണ്.ഇപ്പോൾ എല്ലാ ഇൻവെർട്ടർ ടെക്നോളജി ഫ്രിഡ്ജിനും സ്റ്റാർ റേറ്റിംഗ് ഉണ്ട്.2021 വർഷത്തിൽ മാക്സിമം ഡബിൾ ഡോർ ഫ്രിഡ്ജിൽ ത്രീ സ്റ്റാർ വരെ വരുന്നുള്ളൂ.കഴിഞ്ഞ വർഷത്തിലെ ഫോർ സ്റ്റാർ റേറ്റിംഗ് ഫ്രിഡ്ജ് ആണ് ഈ വർഷത്തെ ത്രീ സ്റ്റാർ റേറ്റിഗിൽ വരുന്നത്. അതുപോലെ ഇപ്പൊ വരുന്ന എല്ലാ ഫ്രിഡ്ജിലും സ്റ്റാർ റൈറ്റിംഗ് മാനുഫാക്ചറിങ് ഡേറ്റ് കറണ്ട് കൺസപ്ഷൻ വാലിഡിറ്റി എല്ലാം കാണും.ഇപ്പോൾ ഡബിൾ ഡോർ ഫ്രിഡ്ജ് ഫൈവ് സ്റ്റാർ റൈറ്റിംഗ് വരുന്നില്ല മാക്സിമം ത്രീസ്റ്റാർ റേറ്റിംഗ് വരെ വരുന്നുള്ളൂ.
സിംഗിൾ ഡോർ ഫ്രിഡ്ജ് 11000 മുതൽ സ്റ്റാർട്ടിങ് ഉണ്ട്. ലിറ്റർ കപ്പാസിറ്റി അനുസരിച്ചാണ് വിലയിൽ വ്യത്യാസം വരുന്നത്.അതുപോലെ ഫ്രിഡ്ജിന്റെ സ്റ്റാർ റേറ്റിംഗ് കൂടുന്നതിനനുസരിച്ചും വില കൂടും.ടിവി വരുന്ന ഫ്രിഡ്ജുകൾ വരെ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. മാത്രമല്ല നമ്മുടെ വീട്ടിലെ അംഗങ്ങളുടെ പ്രൊഫൈൽ,ഓരോരുത്തരുടെയും ഇഷ്ട ഫുഡ് ഐറ്റംസ് അതുപോലെ ഫ്രിഡ്ജിൽ വെച്ചിരിക്കുന്ന ഫുഡിന്റെ എക്സ്പെയറി ഡേറ്റ് തുടങ്ങിയവയൊക്കെ സെറ്റ് ചെയ്യാവുന്ന ബ്രാന്റുകളുടെ ഫ്രിഡ്ജുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.ഇന്ന് കൺവെർറ്റബിൾ ഫ്രിഡ്ജും മാർക്കറ്റിൽ ലഭ്യമാണ്.അതായത് ഫ്രീസർ ഫ്രിഡ്ജ് ആയിട്ട് ഉപയോഗിക്കാൻ സാധിക്കും. ഫ്രിഡ്ജിൽ പാചകം ചെയ്യാൻ സാധിക്കും എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്നാൽ ചില ബ്രാൻഡുകളുടെ ഫ്രിഡ്ജിൽ കേഡ് മെസ്ട്രോ എന്ന ഓപ്ഷൻ ഉണ്ട്. ഒരു അരമണിക്കൂർ സമയം കൊണ്ട് നല്ല സോഫ്റ്റ് ആയിട്ടുള്ള തൈര് നമുക്ക് ഉണ്ടാക്കി എടുക്കാൻ സാധിക്കും.ചില ബ്രാൻഡുകളുടെ ഫ്രിഡ്ജിൽ ബോട്ടം ഫ്രീസർ ടെക്നോളജി ഉണ്ട്. ഇതിൽ ഫ്രീസർ താഴെ ഭാഗത്തായിട്ടായിരിക്കും വരുന്നത്.സൈഡ് ബൈ സൈഡ് എന്ന മോഡൽ ഫ്രിഡ്ജും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇത് അലമാര പോലെയാണ് ഇരിക്കുന്നത്.
ഒരു സൈഡ് ഫുള്ള് ഫ്രീസർ ആയിട്ടും മറു സൈഡ് റഫ്രിജറേറ്റർ ആയിട്ടും ഉപയോഗിക്കാം.ഈ മോഡൽ ഫ്രിഡ്ജിനോക്കെ ഒരു ലക്ഷം ആണ് സ്റ്റാർട്ടിങ് റേറ്റ്.അതുപോലെ എല്ലാം ബ്രാൻഡുകളുടെയും ഫ്രിഡ്ജിന് വൺ ഇയർ ഗ്യാരണ്ടി ആണ് കമ്പനി തരുന്നത്.പക്ഷേ കംപ്രസ്സറിന് മാത്രം 10 വർഷത്തെ ഗ്യാരണ്ടിയും ഉണ്ട്. ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് നോക്കാം. 1.നമ്മൾ ഉപയോഗിക്കുന്നത് സിംഗിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഡിഫോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കണം. 2.ഫ്രിഡ്ജ് ഒരിക്കലും ഇടുങ്ങിയ സ്ഥലങ്ങളിൽ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. 3.മിന്നൽ ഒക്കെ ഉള്ള സമയത്ത് ഫ്രിഡ്ഗ ന്റെ ഫ്ലഗ് എപ്പോഴും ഊരി ഇടാൻ ശ്രദ്ധിക്കണം. 4.സ്റ്റെബിലൈസർ വെക്കുക 5.സിംഗിൾ ഡോർ ഫ്രിഡ്ജിൽ ഫ്രീസറിൽ ഐസ് കട്ട ആയി കഴിഞ്ഞാൽ ഒരിക്കലും മുനയുള്ള സാധനങ്ങൾ കൊണ്ട് അത് ഇളക്കി എടുക്കാൻ ശ്രമിക്കരുത്.ഒന്നുകിൽ ഡിഫോസ്റ്റ് ബട്ടൺ ഓൺ ചെയ്യുക അല്ലെങ്കിൽ ഫ്രിഡ്ജ് ഓഫ് ചെയ്തിടുക.