നമ്മുടെ വീട്ടിൽ സാധാരണ ഉപയോഗിക്കുന്ന ഒരു പയർ വർഗ്ഗമാണ് കടല.അയൺ പ്രോട്ടീൻ കോപ്പർ വിറ്റമിനുകള്‍ ഫോസ്ഫേറ്റ് മഗ്നീഷ്യം മാംഗനീസ് സിങ്ക് ആന്റിഓക്സിഡന്റ് ഫൈബർ തുടങ്ങിയവയെല്ലാം ധാരാളമായി കടലയിൽ അടങ്ങിയിട്ടുണ്ട്.ഇങ്ങനെ ന്യൂട്രിയന്റുകളാൽ സമ്പുഷ്ടമായ കടല രോഗപ്രതിരോധശക്തി കൂട്ടും.കടലയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റ് ഫൈബർ വൈറ്റമിൻ സി എന്നിവ കൊളസ്ട്രോൾ കുറയ്ക്കുകയും അതുവഴി ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.എല്ലുകൾക്ക് കരുത്തേകാൻ സഹായിക്കുന്ന കാൽസ്യം വൈറ്റമിൻ കെ യും കടലയിൽ ധാരാളമടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് മാത്രമല്ല മുടിയുടെ വളർച്ചയ്ക്കും കടല ഉത്തമമാണ്.ഇതിലടങ്ങിയിരിക്കുന്ന സിങ്ക് പ്രോട്ടീൻ എന്നിവ മുടികൊഴിച്ചിൽ തടയുകയും മുടിയുടെ നര കുറയ്ക്കുകയും ചെയ്യുന്നു. ഇത്രയും പോഷക ഗുണങ്ങൾ അടങ്ങിയ കടല നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് എന്ത് കൊണ്ടും നല്ലതാണ്.സാധാരണ നമ്മൾ കടല കൊണ്ട് കടല മെഴുക്കുപുരട്ടിയും കടലക്കറിയും ഒക്കെയാണ് ഉണ്ടാക്കുന്നത്.ചിലപ്പോൾ കടല വറുത്തും കഴിക്കാറുണ്ട്.എന്നാൽ കടല കൊണ്ട് നമുക്ക് അടിപൊളി മിക്സ്ചർ ഉണ്ടാക്കിയാലോ. എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പൊരി പലഹാരമാണ് മിക്സ്ചർ. ഇത് കടയിൽ നിന്ന് വാങ്ങുന്ന കടലമാവ് കൊണ്ടാണ് സാധാരണ ഉണ്ടാകുന്നത്.എന്നാൽ വീട്ടിൽ കുറച്ച് അധികം കടല ഉണ്ടെങ്കിൽ കടല പൊടിച്ചും നമുക്ക് മിക്സ്ചർ ഉണ്ടാക്കാം.
എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കാം.ചേരുവക കടല മുളക് പൊടി 2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ ഉപ്പ് ആവശ്യത്തിന് കായപ്പൊടി കറിവേപ്പില എണ്ണ വെളുത്തുള്ളി കപ്പലണ്ടി തയ്യാറാക്കുന്ന വിധം കഴുകി ഉണക്കിയ കടല നന്നായി പൊടിച്ചു അരിച്ചെടുക്കുക.ഇതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ഉപ്പ് കായപ്പൊടി ഇവയെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യുക.കുറച്ചു ചൂടുവെള്ളം ഒഴിച്ചു ചപ്പാത്തി മാവിന്‍റെ പരുവത്തിൽ ഒന്ന് കുഴച്ചെടുക്കുക.ഇനി കയ്യിൽ കുറച്ച് എണ്ണ തടവി ഇടിയപ്പം ഒക്കെ ഉണ്ടാക്കുന്ന സേവനാഴിയിലേക്ക് ഈ മാവ് ഇടുക.ഇനി ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണയോ അല്ലെങ്കിൽ ഓയിൽ ഒഴിക്കുക.എണ്ണ ചൂടായി വരുമ്പോൾ സേവനാഴി എടുത്തു വച്ചിരിക്കുന്ന മാവ് റൗണ്ടിൽ ചുറ്റിച്ചു കൊടുക്കുക.ഇത് നന്നായിട്ട് മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക.ബാക്കിവന്ന മാവ് കൊണ്ട് നമുക്ക് ബൂബി ഉണ്ടാക്കാം.
ഇതിന് മാവിലേക്ക് അല്പം വെള്ളമൊഴിച്ച് കുറുക്കിയെടുക്കുക.ഇനി നേരത്തെ വറുത്തു കോരിയെടുത്ത അതേ എണ്ണയിലേക്ക് ഇത് ഒഴിച്ചുകൊടുക്കണം. ഇതിനായി ഒരു ദ്വാരമുള്ള കോരിയിലേക്ക് വേണം ഈ മാവ് ഒഴിച്ചു കൊടുക്കാൻ. അപ്പോൾ നല്ല കുഞ്ഞി ബോൾ പോലെ കിട്ടും. മൊരിഞ്ഞു കഴിയുമ്പോൾ ഇത് കോരിയെടുക്കുക. ഇനി എണ്ണയിലേക്ക് തന്നെ തൊണ്ടോടു കൂടി ചതച്ചെടുത്ത വെളുത്തുള്ളി ഒന്ന് വറുത്ത് കോരിയെടുക്കുക.കുറച്ചു കറിവേപ്പിലയും ഈ എണ്ണയിൽ തന്നെ ഒന്ന് വറുത്തു കോരിയെടുക്കുക.ഇനി നമ്മൾ നേരത്തെ റെഡിയാക്കി വെച്ച മിസ്ച്ചർ ഒന്ന്പൊ ടിച്ചെടുക്കുക.ഇതിലേക്ക് കപ്പലണ്ടി വറുത്തതും ബൂബി വറുത്തതും കറിവേപ്പില വറുത്തതും വെളുതുള്ളി വറുത്തതും കൂടി ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുക.അപ്പോൾ നമ്മുടെ അടിപൊളി മിക്സ്ച്ചർ റെഡി.