പണ്ട് നമ്മൾ വീടുകളിൽ പായ വിരിച്ചു നിലത്താണ് കിടന്നു ഉറങ്ങിയിരുന്നത്. പിന്നെ കാലം മാറി കട്ടിലുകൾ നിർമ്മിച്ച മനുഷ്യൻ കട്ടിലിൽ പായ വിരിച് കിടന്നു ഉറങ്ങാൻ തുടങ്ങി.പിന്നീട് കാലക്രമേണെ മെത്തയും കണ്ടുടുപിടിച്ചു.അങ്ങനെ നമ്മുടെ ഉറക്കശീലങ്ങൾ മാറി മാറി വന്നു.ഇന്ന് വീടുകളിൽ മെത്ത ഇല്ലാത്തവരായി ആരുമില്ല. ഈ മെത്തകൾ തന്നെ പലതരം ഇന്ന് വിപണിയിൽ ലഭ്യമാണ്. പഞ്ഞി മെത്ത നടുവേദനയ്ക് ഉപയോഗിക്കാവുന്ന മെത്ത സ്പ്രിംഗ് മെത്ത അങ്ങനെ വിവിധതരം.നമ്മുടെ വീടുകളിലും കാണുമല്ലോ ഒരു മെത്ത എങ്കിലും.കുറെ കാലം ഉപയോഗിക്കുമ്പോൾ മെത്തയിൽ ചളിയും അഴുക്കും പുരളുക സാധാരണമാണ്. കുഞ്ഞുങ്ങൾ ഉള്ള വീടാണെങ്കിൽ പറയുകയും വേണ്ട.വളരെ പെട്ടന്ന് മെത്ത നശിച്ചുപോകാനും സാധ്യത ഉണ്ട്.അങ്ങനെയെങ്കിൽ മെത്ത തുടച്ചു കഴുകി വൃത്തിയായി സൂക്ഷിക്കുക എന്നത് ഒരു കടമ്പയാണ്. എന്നാൽ ഈ മെത്ത കഴുക്കാതെ തന്നെ തുടച് വൃത്തിയാക്കാൻ പറ്റുമെങ്കിലോ അത് വളരെ ഉപകാരപ്രദം ആണല്ലേ.
അപ്രകാരം ഒരു മാർഗം നമുക്കു നോക്കാം ആദ്യമായ് ഒരു പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക ആവശ്യമാനുസരിച് വെള്ളത്തിന്റെ അളവ് നിശ്ചയിക്കാം.അതിലേക് കുറച്ചു ബേക്കിംഗ് സോഡാ ഇടുക. ഉദാഹരണം കാൽ കപ്പ് വെള്ളത്തിൽ അര സ്പൂൺ. ഇനി അര സ്പൂൺ ഡെറ്റോൾ ഒഴിക്കുക. ഡെറ്റോൾ ഉപയോഗിക്കുന്നതിന് പകരം ഷാംപൂ ഉപയോഗിക്കാവുന്നതാണ്.ഇനി ഇതെല്ലാം കൂടി നന്നായി കലർത്തുക.മെത്ത വൃത്തിയാക്കുന്നതിന് മുൻപ് മൂത്രത്തിന്റെ നനവ് വല്ലതുമുണ്ടെങ്കിൽ ഉണങ്ങിയ ഒരു തുണികൊണ്ട് നന്നായി ഒപ്പിയെടുക്കുക.ഇനി മറ്റൊരു തുണി ഉപയോഗിച്ച് ഈ വെള്ളത്തിൽ മുക്കി നന്നായി മെത്ത തുടച്ചെടുക്കുക.
കുടിച്ചതിനുശേഷം മെത്ത നന്നായി ഉണക്കുക. ഉണങ്ങിയതിനു ശേഷം മാത്രമേ മെത്തയുടെ കവർ ഇടാൻ പാടുള്ളൂ ബേക്കിംഗ് സോഡ സ്മിതയെ അഴുക്കെല്ലാം നീക്കം ചെയ്യാൻ സഹായിക്കുന്നു. ഒപ്പം നല്ല ഗന്ധവും നൽകുന്നു. ഇതു വളരെ ആരോഗ്യപ്രദമാണ്.പ്രകാരം കഴുകാതെയും വെയിലത്ത് ഇടാതെയും നമ്മുടെ മെത്ത വൃത്തിയാക്കാൻ സാധിക്കും.ബേക്കിംഗ് സോഡാ അഴുക്കെല്ലാം നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇതു വളരെ ആരോഗ്യപ്രദമാണ്.ഇപ്രകാരം കഴുകാതെയും വെയിലത്ത് ഇടാതെയും നമ്മുടെ മെത്ത വൃത്തിയാക്കാൻ സാധിക്കും.