ഇന്ന് മുടിയിൽ ഒരുപാട് പരീക്ഷണങ്ങൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും.സ്ട്രെയിറ്റനിങ് സ്മൂത്തനിങ് കളറിങ് തുടങ്ങി ഒരുപാട് പരീക്ഷണങ്ങൾ നടത്താറുണ്ട്.എന്നാൽ ഇതിലെല്ലാം ഒരുപാട് കെമിക്കൽസ് ആണ് അടങ്ങിയിരിക്കുന്നത്.അതുകൊണ്ട് തന്നെ ഇത് ചെയ്ത് കഴിയുമ്പോൾ മുടിക് ഒരുപാട് ദോഷങ്ങൾ സംഭവിക്കാറുണ്ട്.സ്ട്രെയിറ്റനിങ്ങും സ്മൂത്തനിങ്ങും ഒക്കെ ചെയ്തവർ കുറെ നാളു കഴിയുമ്പോൾ പറയുന്ന ഒരു പരാതിയാണ് മുടി പൊട്ടി പോകുന്നു കൊഴിഞ്ഞു പോകുന്നു എന്നൊക്കെ.ഇത് ഇന്ന് സ്ഥിരം കേൾക്കുന്ന ഒരു പരാതിയാണ്.സാധാരണ നമ്മൾ സ്ട്രെയിറ്റനിങ്ങും സ്മൂത്തനിങ്ങും ഒക്കെ ചെയ്ത് കഴിയുമ്പോൾ പാർലറുകാർ പറയുന്നത് അവർ പറയുന്ന ചെയ്യുന്ന ഷാമ്പു കണ്ടിഷനർ മാത്രം ഉപയോഗിക്കാനും അതുപോലെ മുടിയിൽ ഓയിൽ തേക്കരുത് ആഴ്ചയിൽ ഒരു ദിവസം മാത്രം മുടി വാഷ് ചെയ്യുക മുടി കെട്ടി വെക്കാതെ അഴിച്ചു ഇടുക ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ആണ് പറഞ്ഞു തരുന്നത്.പക്ഷെ ഒരിക്കലും നമ്മൾ ഇത് ഫോളോ ചെയ്യരുത്. അങ്ങനെ ചെയ്താൽ മുടി ഉറപ്പായും പൊട്ടി പോകുകയും കൊഴിഞ്ഞു പോകുകയും ചെയ്യും.പകരം നമ്മൾ മുടിയിൽ നല്ല രീതിയിൽ ഓയിൽ തേയ്ക്കണം.ബദാം ഓയിൽ ആണ് നല്ലത്.
രാവിലെയും വൈകിട്ടും സ്ഥിരമായി ഈ ഓയിൽ യൂസ് ചെയ്ത് മസാജ് ചെയ്യണം.ഇത് ഒരു മാസം തുടർച്ചയായി ഉപയോഗിക്കണം.കുളിക്കുമ്പോൾ ഷാമ്പുവോ കണ്ടിഷ്നറോ ഒന്നും മുടിയിൽ തേയ്ക്കണ്ട.ബദാം ഓയിലിന് പകരം നീലാമ്പരിഡാ ഓയിൽ ഉപയോഗിക്കുന്നതും നല്ലതാണ്.ഈ ഓയിൽ ഒരിക്കലും മുടിക്കല്ല കൊടുക്കേണ്ടത് പകരം തലയോട്ടിക്കാണ്. അതുകൊണ്ടാണ് നല്ല രീതിയിൽ മസാജ് ചെയ്യണം എന്ന് പറയുന്നത്.മസാജ് ചെയുന്നതിന് മുൻപ് ഒരു തടി കൊണ്ടുള്ള ചീപ്പ് ഉപയോഗിച്ചു മുടിയുടെ ഉടക്കൊക്ക കളഞ്ഞിരിക്കണം.എന്നിട്ട് വേണം മസാജ് ചെയ്യാൻ.ഇങ്ങനെ ആഴ്ചയിൽ മൂന്നു ദിവസമൊ നാല് ദിവസമൊ ഓയിൽ അപ്ലൈ ചെയ്ത് കുളിക്കുക.കുളിക്കാത്ത ദിവസങ്ങളിൽ കിടക്കുമ്പോൾ ചെറുതായിട്ട് ഒന്ന് ഓയിൽ മസാജ് ചെയ്തതിന് ശേഷം കിടക്കുക.മുടിയുടെ ടെസ്ച്ചർ പഴയത് പോലെ ആവുന്നത് വരെ ഡേയ്ലി മസാജ് ചെയ്താൽ മതി.അത് കഴിഞ്ഞു പിന്നെ ഡെയിലി ചെയ്യേണ്ടതില്ല.ഒരിക്കലും എല്ലാ ദിവസവും ഷാംപൂ യൂസ് ചെയ്യരുത്. രണ്ടാഴ്ച കൂടുമ്പോൾ ഒരിക്കൽ മാത്രം ഷാംപൂ യൂസ് ചെയ്താൽ മതിയാകും. ഷാംപൂനു പകരം പയറുപൊടിയോ കടലമാവ് പൊടിയോ ഒക്കെ വെച്ച് വേണം തല കഴുകാൻ.
നാച്ചുറൽ ആയിട്ടു മാത്രമേ പൊട്ടി പോയ മുടി നമുക്ക് തിരിച്ചു കൊണ്ടുവരാൻ സാധിക്കൂ.അതുപോലെ നല്ല രീതിയിൽ വെള്ളം കുടിക്കണം.ഒരു ദിവസം മൂന്നു ബോട്ടിൽ എങ്കിലും എല്ലാം കുടിച്ചിരിക്കണം. മുടിയുടെ വളർച്ചയ്ക്ക് വെള്ളം അത്യാവശ്യ ഘടകം തന്നെയാണ്. അതുവരെ ടെൻഷൻ സ്ട്രസ്സ് ഇതൊക്കെ മുടി കൊഴിയുന്നതിന് ഒരു പ്രധാന കാരണമാണ്.അതുകൊണ്ട് സ്ട്രെസ്സും ടെൻഷനും ഒക്കെ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.അതുപോലെ രാത്രി നേരത്തെ കിടക്കുന്നതും രാവിലെ സൂര്യനുദിക്കുന്നതിനു മുന്പ് എഴുന്നേൽക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. മുടിയുടെ കാര്യത്തിൽ ഇത്രയും കാര്യങ്ങൾ നല്ല രീതിയിൽ ശ്രദ്ധിച്ചു കഴിഞ്ഞാൽ തീർച്ചയായും സ്മൂത്തനിങ് സ്ട്രൈറ്റിങ് ഒക്കെ ചെയ്ത് പൊട്ടിപ്പോയ മുടി പഴയതുപോലെ ആകും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.