കാലിയായ പ്ലാസ്റ്റിക് ബോട്ടില്‍ പുറത്തു കളയല്ലേ കാരണം ഇതാണ് ആര്‍ക്കും അറിയില്ല ഈ കാര്യം

നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഒരുപാട് പ്ലാസ്റ്റിക് ഉണ്ടാകും.സാധാരണ ഈ പ്ലാസ്റ്റിക് കുപ്പികൾ എല്ലാം ഉപയോഗം കഴിഞ്ഞാൽ പറമ്പിലേക്കും മറ്റും വലിച്ചെറിയുകയാണ് പതിവ്.നമ്മുടെ വീടിന്‍റെ പരിസരത്ത് നോക്കിയാൽ ചെറുതും വലുതുമായ ഒരുപാട് പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത് കാണാവുന്നതാണ്.ഇങ്ങനെ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ പരിസ്ഥിതിക്ക്‌ ദോഷം ചെയ്യുന്നവയാണ്.ഇനി ഇത് കത്തിച്ചുകളയാനും എന്ന് വെച്ചാൽ അതിൽ നിന്നും പുറത്തു വരുന്ന ഡായോക്സിന് വളരെ അപകടകാരിയുമാണ്. ഇത് അർബുദരോഗം വരെ ഉണ്ടാകും.അതുകൊണ്ട് പ്ലാസ്റ്റിക്കുകൾ പറമ്പിലേക്ക് വലിച്ചെറിയുന്നതും അതുപോലെ കത്തിക്കുന്നതും പരിസ്ഥിതിക്കും അതുപോലെ മനുഷ്യനും നല്ലതല്ല. ഇങ്ങനെ പരിസ്ഥിതിയും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യുന്ന ഇത്തരം പ്ലാസ്റ്റിക് കുപ്പികൾ നമുക്ക് ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ പുനരുപയോഗിക്കാൻ സാധിക്കുന്നവയാണ്.നമ്മുടെ എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒരു പ്ലാസ്റ്റിക് കുപ്പി ആണ് ഹാർപിക് ബോട്ടിലുകൾ.ടോയിലറ്റ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഹാർപ്പിക്ക് തീർന്നു കഴിഞ്ഞാൽ പിന്നെ അതിന്‍റെ ബോട്ടിൽ നമ്മൾ വലിച്ചെറിയുകയാണ് ചെയ്യുന്നത്.ഇങ്ങനെ കാലിയായ ഹാർപിക് ബോട്ടിലുകൾ ഇനി വെറുതെ വലിച്ചെറിയേണ്ട ആവശ്യമില്ല.

നമുക്ക് ആർട്ടിക് ബോട്ടിലുകൾ കൊണ്ട് ഉപയോഗപ്രദമായ രണ്ട് സാധനങ്ങൾ ഉണ്ടാക്കാൻ സാധിക്കും.എന്തൊക്കെയാണ് ആ സാധനങ്ങൾ എന്നും എങ്ങനെയാണ് അത് ഉണ്ടാകുന്നതെന്നും നോക്കാം.ആദ്യം തന്നെ ഒരു കാലി ഹാർപിക് ബോട്ടിൽ എടുക്കുക.ഇനി ഇത് നമുക്കൊന്നു കട്ട് ചെയ്ത് എടുക്കണം. അതിനായി കത്തി ചെറുതായി ചൂടാക്കിയെടുക്കുക.പെട്ടെന്ന് കട്ട് ചെയ്യുത് എടുക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചൂടാക്കി എടുക്കുന്നത്.ഹാർപിക് ബോട്ടിൽ ഇന്‍റെ താഴ്ഭാഗത്തു നിന്ന് കുറച്ചു മുകളിലേക്ക് ആയി വേണം കട്ട് ചെയ്ത് എടുക്കാൻ.ശേഷം രണ്ട് സൈഡുകളും കട്ട് ചെയ്ത് എടുക്കണം. ഇനി ഇതിന്‍റെ സൈഡ് ഒക്കെ ഒന്നു ലെവൽ ആക്കി കൊടുക്കുക.മുകളിലേക്ക് തുറന്നു നിൽക്കുന്ന ഭാഗത്തെ രണ്ടു സൈഡുകളും കട്ട് ചെയ്തു കൊടുക്കണം.കട്ട് ചെയ്ത ഭാഗം ഒന്ന് ഉള്ളിലേക്ക് മടക്കി കൊടുക്കണം.ഇനി മുറിച്ചു മാറ്റി വെച്ച ഭാഗത്തിൽ നിന്ന് ചെറിയൊരു ചതുര കഷ്ണം കട്ട് ചെയ്ത് എടുക്കുക.അപ്പോൾ നമ്മുടെ വീട്ടിലൊക്കെ മുറികളൊക്കെ അടിച്ചു വാരാൻ ഉപയോഗിക്കുന്ന ഒരു അടിച്ചു വാരി റെഡി.

ഇനി സാധാരണ ഒരു പ്ലാസ്റ്റിക് കുപ്പി എടുത്ത് അതിൽനിന്നും ഒരു ചതുര കഷണം മുറിച്ചെടുക്കുക. അത് ചെറിയ ചെറിയ സ്ട്രിപ്പുകൾ ആയിട്ട് കട്ട് ചെയ്ത് കൊടുക്കുക.ഇനി ഗ്ലു ഗൺ ഉപയോഗിച്ച് നേരത്തെ ചതുരത്തിൽ കെട്ടിവച്ചിരിക്കുന്ന ഹാർപ്പിക്ക്‌ ബോട്ടിലിന്‍റെ കഷണത്തിലേയ്ക്ക് ഇത് ഒട്ടിച്ചു വെക്കുക.ഇനി ഇത് ഒരു ബ്രഷിന്‍റെ ഷേപ്പിൽ കട്ട് ചെയ്ത് എടുക്കുക.അപ്പോൾ നമ്മുടെ ഒരു ചെറിയ ബ്രഷും റെഡി.ഇനി ഈ രണ്ട് വസ്തുവിനെയും ഒന്നു ഭംഗി ആക്കുന്നതിനു വേണ്ടി ഫോം ഷീറ്റ് കട്ട് ചെയ്ത് ഇതിൽ ഒട്ടിക്കുക.അപ്പോൾ ഹാർപിക് ബോട്ടിൽ കൊണ്ട് ഒരു അടിപൊളി അടിച്ചുവാരിയും ബ്രഷും നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും.ഇതൊക്കെ ഒരുപാട് ഉപയോഗപ്രദമാകുന്ന ഒന്നാണിത്. അതുകൊണ്ടുതന്നെ എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *