മത്തി ഇഷ്ടമല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മത്തി വറുത്തതും മത്തി കറിയും മത്തി പൊളിച്ചതും എല്ലാം മലയാളികളുടെ പ്രിയ വിഭവങ്ങളാണ്.ഒരു മത്തി പൊരിച്ചത് ഉണ്ടെങ്കിൽ ഒരു പ്ലേറ്റ് ചോറ് വയറുനിറയെ കഴിക്കാം. എന്നാൽ വാളൻപുളിയും പച്ച കുരുമുളകും ചേർത്ത് ഉണ്ടാക്കുന്ന മത്തി പൊള്ളിച്ചത് ആരെങ്കിലും കഴിച്ചിട്ടുണ്ടോ.രുചികരമായ ഒരു വിഭവം തന്നെയാണിത്.എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നത് നോക്കാം.ചേരുവക മത്തി വാളൻ പുളിയുടെ ഇല പച്ചക്കുരുമുളക് വെളുത്തുള്ളി ഇഞ്ചി തേങ്ങ ചിരവിയത് മഞ്ഞൾപൊടി ഉപ്പ് തയ്യാറാക്കുന്ന വിധം തേങ്ങ ചിരവിയത്,പച്ചക്കുരുമുളക് വെളുത്തുള്ളി വാളൻ പുളിയുടെ ഇല ഇഞ്ചി മഞ്ഞൾപൊടി ഇവ എല്ലാം കൂടി നന്നായിട്ട് അരച്ചെടുക്കുക. ഈ അരച്ചെടുത്ത കൂട്ട് ഒരു വാഴയിൽ ഒന്ന് പരത്തി കൊടുക്കുക. ശേഷം നമ്മൾ കഴുകി വൃത്തിയാക്കി വരഞ്ഞു വച്ചിരിക്കുന്ന മത്തി പരത്തി വച്ചിരിക്കുന്ന കൂട്ടിനു മുകളിലേക്ക് അടുക്കി വെച്ചു കൊടുക്കുക.
ഇനി കുറച്ച് മസാലക്കൂട്ട് മമ്ത്തിയുടെ മുകളിലേക്ക് തേച്ചു കൊടുക്കുക. മത്തിയുടെ മുകളിലേക്ക് അല്പം എണ്ണ ഒഴിച്ച് കൊടുത്തതിനുശേഷം വാഴയില പൊതിഞ്ഞു കെട്ടുക.ഇനി ഒരു പാൻ അടുപ്പത്ത് വച്ച് നന്നായി ചൂടായതിനു ശേഷം അതിലേക്ക് നമ്മൾ കെട്ടിവച്ചിരിക്കുന്ന വാഴയില വെച്ചു ഒന്ന് മൂടി വെക്കുക. ഒരു വശം മൊരിഞ്ഞതിന് ശേഷം വാഴയില മറിച്ചിടുക.ഇരു വശവും നന്നായി മൊരിഞ്ഞ ശേഷം ഇത് മറ്റൊരു പ്ലേറ്റിലേക്ക് വാങ്ങിവെക്കുക.നമ്മുടെ പുളിയിലയിൽ അരച്ച പച്ച മത്തി പൊള്ളിച്ചത് റെഡി.
സാധാരണ മീന്‍ കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ് പക്ഷെ പലരും മീന്‍ ഉപയോഗിച്ച് പല തരത്തില്‍ ആയിരിക്കും വിഭവങ്ങള്‍ ഉണ്ടാകുന്നതു ചിലര്‍ മീന്‍ കിട്ടിയാല്‍ കറി വെച്ച് മാത്രമേ കഴിക്കൂ ചിലര്‍ ആണെങ്കില്‍ മീന്‍ വറുത്തത് ഇല്ലാതെ ചോറ് കഴിക്കില ഇങ്ങനെ പല തരത്തില്‍ നമുക്ക് മീന്‍ ഉപയോഗിച്ച് നല്ല രുചിയില്‍ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്നാല്‍ പലരും ട്രൈ ചെയ്തു നോക്കാത്ത ഒരു രീതിയാണ് നമ്മള് മുകളില്‍ പറഞ്ഞത്. മീനിന്റെ കൂടുതല്‍ രുചി അറിയാന്‍ ഇതുകൂടി ഒന്ന് പരീക്ഷിച്ചു നോക്കണേ.ഈ രീതിയില്‍ മീന്‍ കഴിച്ചാല്‍ ഉണ്ടാകുന്ന നിങ്ങളുടെ അഭിപ്രായം പറയാന്‍ മറക്കരുത്.