മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട പ്രാതലാണ് പുട്ട്. സാധാരണ നമ്മുടെ വീട്ടിൽ ഒക്കെ അരി പുട്ട് ഗോതമ്പ് പുട്ട് ഒക്കെയാണ് ഉണ്ടാകുന്നതെങ്കിലും പുട്ടിന് ഒരുപാട് വെറൈറ്റികൾ ഉണ്ട്.ഇന്ന് ഇവിടെ നല്ല കളർ ഫുള്ളും രുചികരവും ആയിട്ടുള്ള ഒരു വെറൈറ്റി പുട്ടാണ് പരിചയപ്പെടുന്നത്. കളർഫുൾ എന്നുപറയുമ്പോൾ കടയിൽ നിന്ന് വാങ്ങുന്ന കളറുകൾ ഒന്നും ചേർക്കുന്നില്ല പകരം നാച്ചുറൽ ആയിട്ട് പച്ചക്കറികൾ ആണ് ഉപയോഗിക്കുന്നത്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ചേരുവക പുട്ടുപൊടി ക്യാരറ്റ് വയിലെറ്റ് ക്യാബേജ് മല്ലിയില ബീറ്റ്റൂട്ട് ഉപ്പ് വെള്ളം തയ്യാറാക്കുന്ന വിധം ക്യാബേജ് ഒന്നു വേവിച്ചെടുക്കുക. ബീറ്റ്റൂട്ട് ക്യാരറ്റ് ഒന്നും വേവിച്ചു എടുക്കേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് ഒരു ചെറിയ പ്രശ്നങ്ങളായി മുറിച്ചെടുക്കുക. ഇനി ക്യാരറ്റ് അല്പം വെള്ളവും ചേർത്ത് മിക്സിയിലിട്ട് അരച്ചെടുക്കുക.
ബൗളിൽ അല്പം പൊടിയും ഉപ്പും ചേർത്ത് മിക്സ് ചെയ്തതിനുശേഷം അരച്ച് വച്ചിരിക്കുന്ന ക്യാരറ്റ് ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഇതുപോലെതന്നെ ബീറ്റ്‌റൂട്ടും അരച്ചെടുത്ത് പുട്ടുപൊടിയിൽ മിക്സ് ചെയ്തു എടുക്കുക.വേവിച്ചുവെച്ച വയിലേറ്റ് കളറിലെ കാബേജും അരച്ചെടുത്ത ശേഷം പുട്ടുപൊടിയിൽ മിക്സ് ചെയ്ത് എടുക്കുക.ക്യാബേജ് ജ്യൂസിലേക്ക് അല്പം വിന്നാഗിരി കൂടി ചേർത്താൽ ഒരു ലാവൻഡർ കളർ കിട്ടും. ഇതും പൊടിയുമായി മിക്സ് ചെയ്ത് എടുക്കുക.ഇതുപോലെ മല്ലിയിലയും അരച്ചെടുത്ത് പുട്ടുപൊടിയിൽ മിക്സ് ചെയ്തു എടുക്കുക. ഇനി നോർമൽ വൈറ്റ് കളർ പുട്ടിനായി പുട്ടുപൊടി കുഴച്ചെടുക്കുക.
അപ്പോൾ എല്ലാ കളറിലുമുള്ള പുട്ട് പൊടി റെഡിയായി കഴിഞ്ഞു. ഇനി ഇത് പുട്ടുകുറ്റിയിലേക്ക് ഓരോ ചെറിയ ലെയറുകളായി ഇട്ടു കൊടുക്കുക.ഇനി ഇത് മൂന്നു മുതൽ അഞ്ചു മിനിറ്റ് വരെ വേവിച്ചെടുത്താൽ നമ്മുടെ അടിപൊളി രുചികരവും കളർഫുള്ളും ആയിട്ടുള്ള പുട്ട് റെഡി.ഭക്ഷണത്തിൽ വ്യത്യസ്ഥ ത ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും അങ്ങനെയുള്ളവർക്ക് തീർച്ചയായും ഈ പുട്ട് ഇഷ്ടപ്പെടും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്ന നിറങ്ങൾ തന്നെയാണ് കഴിച്ചാൽ കൊതി തീരാത്ത രുചിയും രാവിലെ ഭക്ഷണം ഒരിക്കലെങ്കിലും ഈ കളർ പുട്ട് തയ്യാറാക്കണം. വീട്ടിലെ എല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടും.