നമ്മുടെ നാട്ടിൻ പുറങ്ങളിലെ വീടുകളിൽ ഒക്കെ സാധാരണ കാണപ്പെടുന്ന ഒന്നാണ് ഇരുമ്പൻപുളി അഥവാ ചെമ്മീൻപുളി. സമൃദ്ധമായി വളരുന്നത് കൊണ്ട് ഇത് കാണാൻ തന്നെ നല്ല ഭംഗിയാണ്.നല്ല പുളി ആയതിനാൽ സാധാരണ ഇതുകൊണ്ട് അച്ചാർ ഇടുകയാണ് പതിവ്.അതെ സമയം ഈ ഇരുമ്പൻപുളി ധാരാളം പോഷകങ്ങൾ അടങ്ങിയ ഒന്നാണ് എന്ന് എത്ര പേർക്ക് അറിയാം വിറ്റാമിൻസിയും കാൽസ്യവും അതുപോലെ ധാരാളം നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി ധാരാളം അടങ്ങിയതുകൊണ്ടുതന്നെ ഇത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. കാൽസ്യം അടങ്ങിയത് കൊണ്ട് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.ഇങ്ങനെ ഒരുപാട് പോഷകങ്ങളടങ്ങിയ ഇരുമ്പൻ പുളി കൊണ്ട് അച്ചാറല്ലാതെ ഒരു അടിപൊളി വെറൈറ്റി ഡിഷ് നമുക്ക് തയ്യാറാക്കാം.
ചേരുവക ഇരുമ്പൻ പുളി ഉലുവ കടുക് മുളകുപൊടി ഉപ്പ് ശർക്കര തയ്യാറാക്കുന്ന വിധം ഇരുമ്പൻ പുളിയും ശർക്കരയും അൽപം വെള്ളം ചേർത്ത് കുക്കറിൽ 2 വിസിൽ വരുന്നതുവരെ വേവിക്കുക.ശേഷം ഒരു പാനിൽ ഒട്ടും ഓയിൽ ചേർക്കാതെ ഉലുവയും കടുകും വറുത്ത് പൊടിച്ചു എടുക്കുക. വേവിച്ചു വെച്ചിരിക്കുന്ന കറിയും ഇരുമ്പൻ പുളിയും ഒരു ചീന ചട്ടിയിൽ ഇട്ട് നേരിയ തീയിൽ അല്പം കുറുകിവരുമ്പോൾ പൊടിച്ചു വച്ചിരിക്കുന്ന ഉലുവയും കടുകും അത് പോലെ മുളകുപൊടിയും ഉപ്പും കൂടി ചേർത്ത് മിക്സ് ചെയ്ത ശേഷം കുറച്ചു സമയം കൂടി വേവിച്ചു ഇറക്കി വെക്കുക. അപ്പോൾ ഇരുമ്പൻപുളി കൊണ്ടുള്ള വെറൈറ്റി ഡിഷ് തയ്യാർ.പലർക്കും ഇരുമ്പൻ പുളി ഇഷ്ടമല്ല നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഒന്നായതുകൊണ്ടു തന്നെ പലരും വെറുതെ കഴിക്കാറുണ്ട് പലർക്കും ഇത് ഇഷ്ടമല്ല എന്നാൽ ഇരുമ്പൻ പുളി ഉപയോഗിച്ച് ഇങ്ങനെ തയ്യാറാക്കിയാൽ എല്ലാവരും കഴിക്കും തീർച്ചയായും.
പലരുടെ വീട്ടിലും ഇരുമ്പൻ പുളിയുടെ മരം വെച്ചുപിടിപ്പിക്കാറുണ്ട് എന്നാൽ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന മറ്റു മരങ്ങളെപോലെ ഇവയ്ക്ക് കാര്യമായ പരിചരണം കൊടുക്കാറില്ല കാരണം ഇരുമ്പൻ പുളി ഉപയോഗിച്ച് നമുക്ക് ഗുണമുള്ള ഒന്നും ചെയ്യാനില്ല എന്നാണ് പലരുടേയും ധാരണ അങ്ങനെയുള്ള ധാരണകൾ മാറ്റുന്നത് തന്നെയാണ് ഇരുമ്പൻ പുളി ഉപയോഗിച്ച് ഉണ്ടാക്കിയ ഡിഷ്.