ഇതുപോലെ ചെയ്‌താൽ ഒരാളും അറിയില്ല കാവ്യ ചേച്ചി അന്ന് എനിക്ക് പറഞ്ഞുതന്ന ഐഡിയ ആണിത് നമിത പറയുന്നു

ഇന്ന് മലയാള സിനിമയിൽ കാണുന്ന നടിമാരിൽ ഏറ്റവും കൂടുതൽ ആളുകൾ ശ്രദ്ധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരിൽ ഒരാളാണ് നമിത പ്രമോദ്.നിരവധി സിനിമകൾ ചെയ്ത നമിതയെ ദിലീപിന്റെ ഒട്ടുമിക്ക സിനിമകളിലും കാണാറുണ്ട് മാത്രമല്ല ദിലീപിന്റെ മകൾ മീനാക്ഷിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി കൂടിയാണ്.താൻ അഭിനയിച്ച എല്ലാ സിനിമകളും എല്ലാവരും ഇഷ്ട്ടപ്പെടുന്നതാണ് എന്നത് താരത്തിന്റെ വലിയ ഭാഗ്യം തന്നെയാണ് ഇത് എല്ലാ നടിമാർക്കും കിട്ടുന്ന ഒന്നല്ല.മലയാള സിനിമയിൽ വളർന്നു വരുന്ന ഒരു താരം കൂടിയാണ് നമിത പ്രമോദ്.

ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട് എങ്കിലും തന്റെ കഴിവ് മലയാള സിനിമ കാണാനിരിക്കുന്നതെയുള്ളൂ എന്ന് തെളിയിക്കുന്നതാണ് നമിത അഭിനയിക്കുന്ന ഓരോ സിനിമകളും.ഇത്രയും വലിയ സ്ഥാനം ഈ നടിക്ക് ഉണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയാകുന്നത് നമിതയുടെ തന്നെ മറ്റൊരു കാര്യമാണ് എന്തെന്നാൽ തനിക്ക് കാവ്യ മാധവൻ പറഞ്ഞുകൊടുത്ത ഒരു കാര്യത്തെ പറ്റിയാണ് സംസാരം സംഭവം ഇതാണ് പൊതുവെ താരങ്ങൾ പൊതുസ്ഥലത്ത് വരുമ്പോൾ ഒരുപാട് ആളുകൾ അവരോട് സംസാരിക്കാനും ഫോട്ടോ എടുക്കാനും അടുത്തേക്ക് വരും കൂടുതൽ ആളുകളുള്ള ഒരു പ്രദേശമാണ് എങ്കിൽ ആ തിരക്ക് നമുക്ക് തീർക്കാൻ കഴിയില്ല

മലയാളികൾ ഇഷ്ട്ടപ്പെടുന്ന ആര് വന്നാലും ഇങ്ങനെ തന്നെയാണ് ഇത് കാരണം നമുക്ക് കൂടുതൽ സ്ഥലത്തേക്ക് പോകാൻ കഴിയില്ല മാത്രമല്ല സ്ഥലങ്ങൾ കണ്ട് ആസ്വദിക്കാനും കഴിയില്ല.ഇങ്ങനെയൊരു അവസ്ഥയിൽ എന്ത് ചെയ്യണമെന്ന് തന്റെ സുഹൃത്തായ കാവ്യ ചേച്ചി പറഞ്ഞുതന്നിട്ടുണ്ട് പുറത്തേക്ക് പോകുമ്പോൾ ഹിജാബ് ധരിക്കുക ഈ വസ്ത്രം ധരിച്ചാൽ ഒരാളും നമ്മളെ തിരിച്ചറിയില്ല കാവ്യ മാധവൻ പറഞ്ഞുതന്ന ഈ ഐഡിയ താൻ ഇടയ്ക്കിടെ ചെയ്യാറുണ്ട് എന്നും താരം പറയുന്നു.

നമ്മുടെ നാട്ടിൽ തന്നെ കൂടുതൽ ആളുകളുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിച്ചാണ് പോകാറുള്ളത് എന്നും താരം പറയുന്നു ഇത് എനിക്ക് ഒരുപാട് ഗുണം ചെയ്തു ഇതിന് കാവ്യ ചേച്ചിയോടാണ് നന്ദി പറയേണ്ടത് എന്നും നമിത കൂട്ടിച്ചേർത്തു.തിയേറ്ററുകൾ തുറക്കാൻ തയ്യാറെടുക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ പുതിയ സിനിമകളുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ എന്തായാലും നമുക്ക് കാത്തിരിക്കാൻ നമിത പ്രമോദിന്റെ കൂടുതൽ നല്ല കഥാപാത്രങ്ങൾക്ക് വേണ്ടി.

Leave a Reply

Your email address will not be published. Required fields are marked *