പാത്രങ്ങൾ പലതരത്തിലുണ്ട് ഇന്ന് മാർക്കറ്റിൽ ഇരുമ്പ് പാത്രം പ്ലാസ്റ്റിക് പാത്രം അലൂമിനിയം പാത്രം സ്റ്റീൽ പാത്രം ഇങ്ങനെ തുടങ്ങി പലതരത്തിലുള്ള പാത്രങ്ങൾ നമ്മുടെ വീടുകളിൽ ഉപയോഗിക്കാൻ വേണ്ടി വാങ്ങുന്നുണ്ട്.എല്ലാം നമ്മുടെ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്നവയാണ് ആദ്യ കാലങ്ങളിൽ നമ്മുടെ വീടുകളിൽ എല്ലാവരും ഉപയോഗിച്ചിരുന്നത് മൺപാത്രങ്ങളാണ് അന്നൊക്കെ ഇത് പുറത്തു നിന്ന് വാങ്ങുന്നവരും സ്വന്തമായി ഉണ്ടാക്കുന്നവരും ഉണ്ടായിരുന്നു എന്നാൽ ഇന്ന് ആളുകൾ മൺപാത്രങ്ങൾ ഉപേക്ഷിച്ചു പകരം ഇരുമ്പ് അലൂമിനിയം സ്റ്റീൽ തുടങ്ങിയവയാണ് കൂടുതലായും ഉപയോഗിക്കുന്നത്.
വേഗത്തിൽ കേടാകില്ല എന്ന കാരണമാണ് എല്ലാവരേയും ഇങ്ങനെയുള്ള പാത്രങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നത് നമ്മുടെ വീടുകളിലെ പാത്രങ്ങൾ എടുത്തു നോക്കിയാൽ ഏറ്റവും കൂടുതൽ കാണുന്നത് അലൂമിനിയം പാത്രങ്ങൾ ആയിരിക്കും കാരണം ഇവയിൽ ഭക്ഷണം പാകം ചെയ്താൽ വളരെ പെട്ടന്ന് തന്നെ പാകം ചെയ്തെടുക്കാം എന്ന കാരണം കൂടുതൽ ആളുകളും അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്നു.എങ്കിലും ഇപ്പോൾ പല വീട്ടുകാരും സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ച് തുടങ്ങി.പിന്നെ വീടുകളിൽ കൂടുതലായും കാണുന്നത് പ്ലാസ്റ്റിക് പാത്രങ്ങളാണ് ഇവയുടെ ഉപയോഗം സൂക്ഷിച്ചുവേണം കാരണം എന്തെന്നാൽ അടുക്കളയിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചാൽ ദോഷമാണ് അതിൽ ചൂടുള്ള ഭക്ഷണ പദാർത്ഥങ്ങൾ നിറച്ചാൽ അത് കഴിക്കുന്നത് ദോഷമാണ് നമ്മളിൽ പലരും ചൂട് വെള്ളം സൂക്ഷിക്കുന്നത് ഇത്തരം പ്ലാസ്റ്റിക് പാത്രങ്ങളിലാണ് ഈ ശീലം മാറ്റിയെടുക്കണം പകരം സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാം.
വീടുകളിലെ അലൂമിനിയം പാത്രങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിക്കണം ഇവ കൂടുതൽ കാലം ഉപയോഗിക്കുമ്പോൾ പാത്രത്തിന്റെ നിറം മാറുന്നത് കാണാൻ കഴിയും ഈ പാത്രത്തിൽ വർഷങ്ങളോളം ചൂടുള്ളതും തണുത്തതായുമായ ഭക്ഷണം നിറക്കുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത് ഇങ്ങനെ സംഭവിക്കുന്ന സമയത്ത് പാത്രത്തിന്റെ നിറം കലരുന്നത് നമ്മുടെ ഭക്ഷണത്തിലാണ് ഇവ കഴിക്കുന്നത് നല്ലതല്ല.എന്നാൽ സ്റ്റീൽ പാത്രങ്ങൾ മറ്റുള്ള പാത്രങ്ങളേക്കാൾ സുരക്ഷാ വർധിപ്പിക്കുന്നു ഇവ ഏതു തരത്തിലുള്ള ഭക്ഷണം പാകം ചെയ്താലും നിറത്തിന് വ്യത്യാസം വരില്ല.വീടുകളിൽ ഉപയോഗിക്കാൻ ഏറ്റവും ഉത്തമം സ്റ്റീൽ പാത്രങ്ങളും മൺപാത്രങ്ങളുമാണ് ഇവയിൽ നിന്നും കൂടുതലായി ദോഷങ്ങൾ ഒന്നും തന്നെയില്ല പാത്രങ്ങൾ വാങ്ങുമ്പോൾ പരമാവധി ശ്രദ്ധിക്കുക.