കരിങ്കോഴികൾ മറ്റുള്ള കോഴികളേക്കാൾ വളരെ നല്ലതാണ് സാധാരണ നാടൻ കോഴികളെ എല്ലാവർക്കും ആവശ്യമാണ് എല്ലാവരും അവരുടെ വീടുകളിൽ ഒന്നോ രണ്ടോ നാടൻ കോഴികളെ വളർത്താറുണ്ട് ഇവയ്ക്ക് തീറ്റ കൊടുക്കുന്നതോ അവയെ പരിചരിക്കുന്നതോ വലിയ കാര്യമല്ല കാരണം നാടൻ കോഴികൾ തീറ്റ കണ്ടെത്തുന്നത് നമ്മുടെ വീട്ടുമുറ്റത്തു നിന്ന് തന്നേയാണ് അവയ്ക്ക് പ്രത്യേകം തീറ്റ വാങ്ങേണ്ട കാര്യമില്ല എന്നാൽ നാടൻ കോഴികളെ കൂടുതലായി വാങ്ങി വീട്ടിൽ വളർത്തുന്ന ആളുകൾ അവയുടെ തീറ്റയുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം എന്തെന്നാൽ ഇവയ്ക്ക് പ്രത്യേകം വലിയ കൂടൊരുക്കിയാണ് നമ്മൾ എല്ലാ കാര്യങ്ങളും ചെയ്യുന്നത് അതിനാൽ അവയ്ക്ക് സമയത്ത് തീറ്റ കൊടുക്കണം നാടൻ കോഴിയുടെ മുട്ടയ്ക്കും ഒരുപാട് ആളുകളുണ്ട്.
എന്നാൽ അതിനേക്കാൾ കൂടുതൽ ഗുണങ്ങൾ ലഭിക്കുന്ന ഒന്നാണ് കരിങ്കോഴികൾ ഇവ വളരെ കുറച്ചു മാത്രമേ എവിടെയും കാണാറുള്ളൂ കോഴികളെ വളർത്തുന്ന എല്ലാവരും കരിങ്കോഴികളെ വളർത്താറില്ല കാരണം ഇവയെ കൂടുതലായി എവിടെയും കിട്ടില്ല മാർക്കറ്റിലും കരിങ്കോഴികൾക്ക് ഒരുപാട് ആവശ്യക്കാരുണ്ട് അവയുടെ മുട്ടയും വാങ്ങുന്നവർ കുറവല്ല.അതിനാൽ നമ്മുടെ വീടുകളിൽ കോഴിവളർത്തി വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവർ തിരഞ്ഞെടുക്കേണ്ടത് കരിങ്കോഴികളെയാണ് മുപ്പതിൽ കൂടുതൽ കരിങ്കോഴികൾ ഉണ്ടെങ്കിൽ ദിവസം ഇരുപത്തഞ്ചിൽ കൂടുതൽ കരിങ്കോഴി മുട്ടകൾ ലഭിക്കും ഇവ എല്ലാ ദിവസവും ആളുകൾ വാങ്ങും മാത്രമല്ല കരിങ്കോഴികളെ ഓരോന്നായി വാങ്ങാനും ആളുകളുണ്ട്.
കോഴിവളർത്തൽ തുടങ്ങുമ്പോൾ എല്ലാവരും ചിന്തിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു കാര്യം അവയുടെ തീറ്റയാണ് അത് കൂടുതലായി ചിലവുള്ള കാര്യമാണോ എന്ന് പലരും ചോദിക്കാറുണ്ട് എന്നാൽ ഇവ ഏറ്റവും കൂടുതൽ കഴിക്കുന്നത് പച്ച ഇലയാണ് ഗോതമ്പ് പോലുള്ള തീറ്റ കുറച്ചാണ് കൊടുക്കുന്നത് എങ്കിലും പച്ച ഇലകൾ ധാരാളം കൊടുക്കുക ഇതിൽ കോഴികൾക്ക് ഒരുപാട് ഗുണങ്ങൾ ലഭിക്കും മാത്രമല്ല കോഴികൾ ധാരാളം കഴിക്കുന്ന ഒന്നു തന്നെയാണ് പച്ച ഇലകൾ.ആർകെങ്കിലും കരിങ്കോഴികളെ വീട്ടിൽ വളർത്താൻ ആഗ്രഹമുണ്ട് എങ്കിൽ ഈ രീതി തുടരാവുന്നതാണ്.ഇന്ന് വീട്ടിൽ എന്തെങ്കിലും ഇതുപോലുള്ള വരുമാന മാർഗ്ഗം അനേഷിക്കുന്നവരാണ് പലരും അവർക്ക് കൂടുതൽ മുടക്കുമുതൽ ഇല്ലാതെ തന്നെ ചെയ്യാൻ പറ്റിയ ഒന്നാണ് കരിങ്കോഴി വളർത്തൽ.