ചെറുനാരങ്ങ എന്നത് നമ്മുടെ നിത്യജീവിതത്തിലെ ഒന്നാണ് എല്ലാ ദിവസവും ഒരു ചെറുനാരങ്ങ എങ്കിലും നമുക്ക് ആവശ്യമാണ് ക്ഷീണം മാറാൻ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു പകുതി ചെറുനാരങ്ങ നീര് പിഴിഞ്ഞ് കുടിച്ചാൽ വളരെ നല്ലതാണ്.മാത്രമല്ല നിരവധി ഭക്ഷണത്തിൽ ചെറുനാരങ്ങ ഉൾപ്പെടുത്താറുണ്ട് ഇവയുടെ രുചി ലഭിച്ചാൽ മാത്രമേ പല ഭക്ഷണങ്ങളും പൂർണ്ണമായും കഴിക്കാൻ യോജിച്ചവയാക്കി മാറ്റാൻ കഴിയൂ.കഴിക്കാൻ മാത്രമല്ല ചെറുനാരങ്ങ മറ്റുചില ഉപയോഗങ്ങൾക്ക് കൂടി എടുക്കാറുണ്ട് വീട്ടിൽ ഹാൻഡ് വാഷ് തയ്യാറാക്കാനും ചെറുനാരങ്ങ വളരെ നല്ലതാണ്.സാധാരണ ഇവ വീട്ടിൽ ആരും കൃഷി ചെയ്യാറില്ല പേരിന് പോലും ഇവ വീട്ടിൽ നട്ടുപിടിപ്പിക്കാൻ തയ്യാറല്ല ആരും.
കാരണം ഇത് വീടുകളിൽ വളരില്ല എന്ന ചിന്തയാണ് മാത്രമല്ല വളരെ കുറഞ്ഞ വിലയിൽ മാർക്കറ്റിൽ നിന്നും കിട്ടുന്നത് കാരണം ചെറുനാരങ്ങ വളർത്താൻ ആരും ശ്രമിക്കാറില്ല പക്ഷെ ഇത് നട്ടുപിടിപ്പിച്ചു പരിചരിച്ചാൽ റി വ്യത്യസ്ത അനുഭവം തന്നെ ആയിരിക്കും നമ്മൾ വീട്ടിൽ നട്ട മരങ്ങളിൽ ചെറുനാരങ്ങ കായ്ച്ചുനിൽക്കുന്നത് കാണാൻ തന്നെ ഭംഗിയാണ്.പലരും ഇങ്ങനെയുള്ള കൃഷി ചെയ്യാൻ താല്പര്യം കാണിക്കുന്നുണ്ട് എങ്കിലും അവർക്ക് അതിന് പറ്റിയ സ്ഥലമില്ല എന്ന കാരണം കൊണ്ട് മുണ്ടങ്ങിപ്പോകാറുണ്ട് എന്നാൽ വീടിന് അടുത്തോ മറ്റുസ്ഥലങ്ങളിലോ നിങ്ങൾക്ക് ഇങ്ങനെയുള്ള കൃഷി ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ വീടിന്റെ ടെറസിൽ ചെറുനാരങ്ങ കൃഷിയും നല്ലപോലെ ചെയ്യാൻ കഴിയും.
ദിവസം വളരെ കുറഞ്ഞ സമയം ഇത് പരിചരിക്കാൻ നിങ്ങൾ തയ്യാറാണ് എങ്കിൽ നല്ല രീതിയിൽ ചെറുനാരങ്ങ വിളവെടുക്കാനും കഴിയും.ചെറുനാരങ്ങ വേഗത്തിൽ വളരാനും കായ്ക്കാനും നമുക്ക് സ്വന്തമായി ഒരു ജൈവവളം ഉണ്ടാക്കാൻ കഴിയും അതിനായി പ്രധാനമായും നമുക്ക് ആവശ്യമായി വരുന്നത് വീട്ടിൽ തന്നെ ഉണ്ടാകരുള്ള വെണ്ണീറാണ് അടുക്കളയിൽ നിന്നും കിട്ടുന്ന ഈ വെണ്ണീറ് ഉണ്ടെങ്കിൽ വെള്ളത്തിൽ കലർത്തി ദിവസവും ഈ മരങ്ങൾക്ക് ഒഴിച്ചുകൊടുത്താൽ വേഗത്തിൽ വളരും കായ്ക്കും.ചെറുനാരങ്ങ കൃഷി മാത്രമല്ല ഏതൊരു ചെടിയും മരങ്ങളും ഈ രീതിയിൽ വേഗത്തിൽ വളരാൻ ഈ വളം ഉപയോഗിക്കാവുന്നതാണ്.പല കൂട്ടുകാരും ഇങ്ങനെ ടെറസിൽ ഒരുപാട് തരാം കൃഷികൾ ചെയ്യുന്നുണ്ട് അവരെല്ലാം ആ കാര്യത്തിൽ വിജയിച്ചിട്ടുമുണ്ട്.