ഗിന്നസ് പക്രു എന്ന കലാകാരനെ ആർകെങ്കിലും പരിചയപ്പെടുത്താനോ അദ്ദേഹത്തെ കുറിച്ച് കൂടുതൽ പറയുകയോ വേണ്ട കാരണം മലയാള സിനിമയിൽ ഏറ്റവും ഉയരം കുറഞ്ഞ കലാകാരനാണ് അദ്ദേഹം അഭിനയിക്കാൻ ഉയരം വേണ്ട കഴിവ് മാത്രം മതി എന്ന് തെളിയിച്ച കലാകാരനാണ് അദ്ദേഹം.വളരെ ചെറിയ പ്രായത്തിൽ തന്നെ മിമിക്രിയിലൂടെ കയ്യടി വാങ്ങിയ താരം സ്കൂൾ ജീവിതത്തിൽ നിരവധി സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട് പഠിത്തം കഴിഞ്ഞു മിമിക്രി ചെയ്യാൻ തുടങ്ങിയപ്പോഴും അദ്ദേഹം എല്ലാവരെകൊണ്ടും കയ്യടിപ്പിച്ചു നിരവധി വേദികളിൽ അദ്ദേഹം നടത്തിയ പരിപാടികൾ കണ്ടവർ ആരും തന്നെ മറക്കില്ല.
തനിക്ക് അഭിനയിക്കാനും മിമിക്രി ചെയ്യാനും കഴിവുണ്ട് എന്ന് തെളിയിച്ച നടൻ നായകനായും ജോലി ചെയ്തിട്ടുണ്ട് മമ്മൂട്ടി ദിലീപ് തുടങ്ങിയവരുടെ നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.ഇന്ന് കുടുംബവുമായി അദ്ദേഹം ജീവിക്കുന്നു ഇപ്പോൾ അവർക്കൊരു മകളുണ്ട് ഇവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും മലയാളികൾ അനേഷിക്കാറുണ്ട് വിവാഹ ദിവസം മലയാളികൾ വലിയ സന്തോഷത്തിൽ ആയിരുന്നു പ്രിയതാരം വിവാഹം കഴിക്കാൻ പോകുന്നു എന്ന വാർത്ത തന്നെ എല്ലാവരേയും സന്തോഷിപ്പിച്ചു എന്നാൽ സമയത്തും തന്നെ വേദനിപ്പിച്ച നിരവധി ആളുകൾ ഉണ്ടായിരുന്നു എന്ന് ഗിന്നസ് പക്രു പിന്നീട് പറഞ്ഞു.
നീ ആർ വിവാഹം ചെയ്താലും അത് കൂടുതൽ കാലം നിലനിൽക്കില്ലെന്നും മക്കളുണ്ടാകില്ല എന്നും ചിലർ പറഞ്ഞു എന്നാൽ ഇന്ന് ഞങ്ങളുടെ ജീവിതം പതിനാല് വർഷങ്ങൾ പൂർത്തിയാക്കുന്നു വളരെ സന്തോഷത്തിലാണ് ഞങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് കൂടാതെ ഞങ്ങളുടെ മകളും കൂടെയുണ്ട് അവളുടെ സന്തോഷം മാത്രം മതി ഞങ്ങൾക്ക് ഞങ്ങളുടെ ജീവിതത്തിൽ കൂടുതൽ സന്തോഷം നൽകാൻ താരം പറയുന്നു.
എല്ലാവരുടേയും ജീവിതത്തിൽ പല കുറവുകളും ഉണ്ടാകും എന്നാൽ അതൊക്കെ നമ്മൾ തരണം ചെയ്യുന്ന സമയം മുതൽ നമുക്ക് വിജയിക്കാൻ കഴിയും അത് തന്നെയാണ് ഇന്ന് മലയാള സിനിമയിലും തമിഴ് സിനിമയിലും അഭിനയിക്കുന്ന ഗിന്നസ് പക്രുവിന് പറയാനുള്ളത് ആദ്യമൊക്കെ ഒരുപാട് കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമാണ് എങ്കിലും നമ്മൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി എന്തും ചെയ്യാൻ തയ്യാറായി നിന്നാൽ നമുക്ക് ജീവിതത്തിൽ വിജയിച്ചു കേറാൻ സാധിക്കും.