ഇന്ന് എല്ലാവർക്കും അറിയുന്ന ഒരു ചെറിയ നടിയാണ് അഞ്ജലി അമീർ മമ്മൂട്ടി എന്ന മഹാ നടന്റെ കൂടെ തമിഴ് സിനിമയിൽ അഭിനയിച്ച അഞ്ജലി അമീറിനെ കുറിച്ച് അറിയാത്ത ആരും തന്നെ ഉണ്ടാകില്ല ഇവരെ തിരിച്ചറിയാൻ സിനിമകളിൽ അഭിനയിക്കേണ്ട ആവശ്യമില്ല കാരണം അഞ്ജലിയുടെ ജീവിതത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും ഒരു പുരുഷൻ ആയിരുന്ന അഞ്ജലി അമീർ ഒരുപാട് ത്യാഗങ്ങൾ സഹിച്ചാണ് ഇന്ന് നമ്മൾ കാണുന്ന അഞ്ജലി അമീറായത്.കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും പൊതു ജനങ്ങളിൽ നിന്നും ഒരുപാട് വാക്കുകൾ കേട്ട് എങ്കിലും ഇപ്പോൾ തന്റെ ലക്ഷ്യത്തിൽ എത്തി എന്നാണ് അഞ്ജലി പറയുന്നത്.
ഒരു പുരുഷൻ ആയിരുന്ന താൻ ഇപ്പോൾ നിങ്ങൾ കാണുന്ന അഞ്ജലി ആയത് എന്റെ കഷ്ടപ്പാടുകൾ കൊണ്ട് തന്നെയാണ് നമുക്കൊരു ലക്ഷ്യം ഉണ്ടെങ്കിൽ എന്തും സഹിക്കാൻ നമ്മൾ തയ്യാറാണ് എങ്കിൽ ആ ലക്ഷ്യത്തിൽ എത്താൻ നമുക്ക് സാധിക്കും.ഇപ്പോൾ നമ്മൾ കാണുന്ന അഞ്ജലിയുടെ യഥാർത്ഥ പേര് ജംഷീർ എന്നായിരുന്നു കോഴിക്കോട് ജില്ലയിൽ ജനിച്ച ജംഷീറിന്റെ അമ്മ വളരെ ചെറുപ്പത്തിൽ തന്നെ വിടപറഞ്ഞു ശേഷം പിതാവ് മറ്റൊരു വിവാഹം കഴിച്ചപ്പോൾ ജംഷീർ തീർത്തുംഒറ്റപ്പെടുകയും താമസം അമ്മയുടെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു.
എന്നാൽ ജംഷീർ വളർന്നു വരുന്ന സമയത്താണ് അത് മനസ്സിലാക്കുന്നത് തനിക്ക് ചില പ്രത്യേകതകൾ ഉണ്ട് താൻ ഇങ്ങനെ ജീവിക്കേണ്ട ഒരാളല്ല ശേഷം കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്ക് യാത്ര ചെയ്തു അവിടെ ജംഷീറിന് ഒരുപാട് സുഹൃത്തുക്കളെ ലഭിച്ചു പിന്നീട് പതിയെ ജംഷീർ അഞ്ജലിയായി മാറുകയായിരുന്നു.തന്റെ ലക്ഷ്യത്തിലേക്ക് അടുക്കുന്ന സമയത്ത് ഒരുപാട് തവണ സ്വന്തം നാട്ടിൽ വന്നെങ്കിലും അവിടെയുള്ളവർ ആരും തന്നെ അഞ്ജലിയെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.എങ്കിലും തന്റെ ഉറച്ച നിലപാട് കൊണ്ട് അഞ്ജലി ജീവിച്ചു.
ഇപ്പോൾ താരം മറ്റൊരു സിനിമയിൽ അഭിനയിക്കുന്ന തിരക്കിലാണ് മാത്രമല്ല നിരവധി ആൽബങ്ങളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്.ഒരുപാട് ആളുകൾക്ക് പ്രചോദനമാണ് അഞ്ജലി അമീർ നമ്മൾ ജീവിക്കാൻ ആഗ്രഹിക്കുന്ന പോലെ തന്നെ ജീവിക്കാൻ ശ്രമിച്ചാൽ അതിന് ആദ്യമൊക്കെ ചില തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പിന്നീട് അത് നേടിയെടുക്കാൻ സാധിക്കും.