ബുർജ് ഖലീഫയിൽ കുറുപ്പിനെ കാണാൻ ദുൽഖർ സൽമാനും കുടുംബവും എത്തി

മലയാള സിനിമയിൽ എന്നും തിളങ്ങി നിൽക്കുന്ന ഒരു സിനിമയായിരിക്കും ദുൽഖർ സൽമാൻ നായകനായി ചിത്രീകരിച്ച കുറുപ്പ് എന്ന സിനിമ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി നിർമ്മിച്ച ഈ സിനിമയിൽ മലയാളത്തിൽ നിന്ന് തന്നെ നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്.നായക വേഷത്തിൽ ദുൽഖർ സൽമാൻ എത്തുമ്പോൾ ഇന്ദ്രജിത്ത് ഹരീഷ് കണാരൻ തുടങ്ങിയവർ മറ്റു ചില കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നു.അടുത്ത ദിവസങ്ങളിൽ തിയേറ്ററിൽ തന്നെ ഈ സിനിമ കാണാൻ കഴിയും നിരവധി തിയേറ്ററിൽ റിലീസ് ചെയ്യുന്ന കുറുപ്പ് എന്ന സിനിമ തമിഴ് കന്നഡ ഹിന്ദി തുടങ്ങിയ ഭാഷകളിലും കാണാൻ കഴിയും.

ഈ സിനിമയുടെ ഏറ്റവും പുതിയ വിശേഷം എന്തെന്നാൽ അതിന്റെ ട്രൈലെർ ദുബായിലെ ബുർജ് ഖലീഫയിൽ കാണിച്ചതാണ് ഇത് മലയാള സിനിമയ്ക്ക് വലിയ അഭിമാനം തന്നെയാണ് കാരണം ലോകത്തിലെ തന്നെ അറിയപ്പെട്ട ഒരു കെട്ടിടത്തിൽ മലയാള സിനിമയുടെ ട്രൈലെർ കാണിച്ചു എന്നത് എല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന ഒന്നാണ്.ബുർജ് ഖലീഫയിൽ ട്രെയ്‌ലർ കാണിക്കുന്നത് നേരിട്ട് കാണാൻ നടൻ ദുൽഖറും കുടുംബവും നേരിട്ട് എത്തിയിരുന്നു ഇതാണിപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് സ്വന്തം കുടുംബത്തോടൊപ്പം ആ അഭിമാന നിമിഷം കണ്ടാസ്വദിക്കാൻ അവരെത്തി.

ദുൽഖറിന്റെ ഭാര്യയും മകളും ഉണ്ടായിരുന്നു വളരെ സന്തോഷത്തിൽ ആയിരുന്നു ഇവർ.എന്തായാലും സിനിമ കാണാൻ കാത്തിരിക്കുകയാണ് എല്ലാവരും ഗൾഫ് നാടുകളിലും സിനിമയുടെ ആവേശം കാണാൻ കഴിയും അവിടെത്തെ മലയാളികൾക്ക് കാണാൻ വേണ്ടി തന്നെയാകണം സിനിമയുടെ അണിയറ പ്രവർത്തകൻ ഇങ്ങനെയൊരു കാര്യം ചെയ്തത്.ഇപ്പോൾ ഈ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം കൂടി എന്നുവേണം പറയാൻ കാരണം ഒരുപാട് സിനിമകൾ റിലീസ് ചെയ്യാൻ കാത്തിരിക്കുന്നു എങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്നത് ദുൽഖറിന്റെ കുറുപ്പിനെ കുറിച്ച് തന്നെയാണ്.

ദുബായിലായിരുന്നു എങ്കിലും നിരവധി ആളുകൾ നടനേയും കുടുംബത്തെയും കാണാൻ നേരത്തെ തന്നെ എത്തിയിരുന്നു ബുർജ് ഖലീഫയിൽ ട്രൈലെർ കാണിക്കുന്നുണ്ട് എന്ന വാർത്ത തന്നെയാണ് ഇവർ ഇവിടേക്ക് വരാൻ കാരണം.ശേഷം ദുൽഖർ തന്റെ ആരാധാകരുമായി സംസാരിക്കാനും മറന്നില്ല.ഒരുപാട് ആളുകൾ മമ്മുക്കയേയും അനേഷിച്ചു.എന്തായാലും നമുക്ക് കാത്തിരിക്കാം കുറുപ്പ് എന്ന സിനിമ എത്രമാത്രം വിജയിക്കുമെന്ന് അറിയാൻ.

Leave a Reply

Your email address will not be published. Required fields are marked *