ഇനി സോപ്പ് കടകളിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല നമുക്കാവശ്യമായ സോപ്പ് വീട്ടിൽ തന്നെ ഉണ്ടാക്കാം നമുക്ക് സ്വന്തമായി ആരുടേയും സഹായമില്ലാതെ വളരെ പെട്ടന്ന് തന്നെ നല്ല മണമുള്ള സോപ്പ് ഉണ്ടാക്കാൻ കഴിയും.എത്ര സോപ്പ് വേണമെങ്കിലും ഉണ്ടാക്കാൻ വെറും നാല് മിനുറ്റ് മാത്രം മതി ഈ സമയം നിങ്ങൾക്കുണ്ട് എങ്കിൽ ഇനി വേറൊന്നും ചിന്തിക്കേണ്ട അവശ്യമില്ല ഇപ്പോൾ തന്നെ സോപ്പ് ഉണ്ടാക്കാൻ തുടങ്ങാം.ഇതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമുള്ള സാധനം തക്കാളിയാണ് എത്ര സോപ്പാണോ നിങ്ങൾ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നത് അതിന് അനുസരിച്ചു തക്കാളിയുടെ എണ്ണം കൂട്ടാവുന്നതാണ്.
നാല് സോപ്പ് മതിയെങ്കിൽ രണ്ട് തക്കാളി മതിയാകും നല്ല പഴുത്ത തക്കാളി തന്നെ എടുത്താൽ സോപ്പിന് നല്ല നിറം ലഭിക്കും.തക്കാളി എടുത്ത ശേഷം വളരെ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം ശേഷം ഒരു മിക്സിയിൽ ഇട്ട് നന്നായി ജ്യൂസ് പോലെ ആക്കിയെടുക്കണം ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരച്ചെടുക്കണം.തക്കാളി അരിച്ചെടുത്താൽ കിട്ടുന്ന ജ്യൂസ് ഒരു പാത്രത്തിൽ ആക്കിയ ശേഷം മാറ്റിവെക്കുക ഇനി നമുക്ക് ആവശ്യമുള്ളത് സോപ്പ് ബേസ് ആണ് ഇത് കടകളിൽ നിന്നും വാങ്ങിക്കാൻ കിട്ടും നാൾ സോപ്പിന് ആവശ്യമായ സോപ്പ് ബേസ് എടുക്കുക ശേഷം അതും വളരെ ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കണം.
എന്നിട്ട് ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് വെള്ളം ചൂടാക്കി അതിന്റെ മുകളിൽ ഒരു പാത്രം വെക്കണം ആ പാത്രത്തിലേക്ക് നമ്മൾ മുറിച്ചു വെച്ചിരിക്കുന്ന സോപ്പ് ബേസ് ഇട്ട് നന്നായി അലിയിച്ചെടുക്കണം സോപ്പ് ബേസ് പൂർണ്ണമായും അലിഞ്ഞുകഴിഞ്ഞാൽ അതിലേക്ക് നമ്മൾ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന തക്കാളിയുടെ ജ്യൂസ് ഒഴിച്ചുകൊടുത്തു നന്നായി മിക്സ് ചെയ്യണം ഇങ്ങനെ ചെയ്യുമ്പോൾ അതിന് നിറം പോരാ എന്ന് തോന്നുകയാണെങ്കിൽ അതിലേക്ക് നിറം ചേർക്കാവുന്നതാണ് അതിനായി നമുക്ക് ഭക്ഷണത്തിൽ ചേർക്കുന്ന പാനീയം തന്നെ ഉപയോഗിക്കാം.
ഇത് ചെറിയ ബോട്ടിലിൽ കടകളിൽ നിന്നും വാങ്ങിക്കാൻ കിട്ടും ഇത്രയും ചെയ്ത ശേഷം വീണ്ടും നന്നായി മിക്സ് ചെയ്യണം ഇനി സോപ്പിന് മണം വേണമെങ്കിൽ അതും ചേർക്കാവുന്നതാണ്.ഇത്രയും ചെയ്തുകഴിഞ്ഞാൽ സോപ്പിന് നല്ല ആകൃതി കിട്ടാൻ വേണ്ടി എന്തെങ്കിലും പാത്രത്തിലേക്ക് ഈ ലായനി ഒഴിച്ച് മൂന്ന് മണിക്കൂർ വെക്കണം അത്രയും സമയം കഴിഞ്ഞു എടുത്തുനോക്കുമ്പോൾ നല്ല സോപ്പ് നമുക്ക് കിട്ടും.ഇത് ഉപയോഗിക്കാനും എളുപ്പമാണ്.