തെങ്ങ് കയറ്റം ജോലി ചെയ്തും ആടിനെ വളർത്തിയും ഉണ്ടാക്കിയ 9 ലക്ഷം രൂപയുടെ മനോഹരമായ വീട്

ഒരു വീട് നിർമ്മിക്കാൻ ഇന്ന് എല്ലാവരും ഒരുപാട് ശ്രമിക്കാറുണ്ട് എന്നാൽ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ വീട് നിർമ്മിക്കുക എന്നത് നിസാര കാര്യമല്ല പ്രത്യേകിച്ചും ഈ കാലത്ത് കാരണം ഒരു വീട് നിർമ്മിക്കാൻ ഒരുപാട് ചെലവ് വരും അതിനു വേണ്ട സാധനങ്ങൾ എല്ലാം വാങ്ങുന്ന കാര്യം ആലോചിച്ചാൽ തന്നെ വീട് നിർമ്മിക്കാനുള്ള എല്ലാ ആഗ്രഹങ്ങളും മാറും അത്രയും വില കൂടുതലാണ് ഓരോ സാധനങ്ങൾക്കും എന്നാൽ ഇതെല്ലാം തരണം ചെയ്തു മറ്റൊരാളുടെ സഹായമില്ലാതെ നല്ല ഭംഗിയുള്ള വീട് സ്വന്തമായി നിർമ്മിക്കണം എന്നത് മനസ്സിൽ ഉറപ്പിച്ചു മുന്നോട്ട് പോയാൽ നമുക്ക് അതിൽ വിജയിക്കാൻ കഴിയും എന്നതിൽ സംശയമില്ല.

ഈ കാര്യത്തിൽ നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ വെറും ഒമ്പത് ലക്ഷം രൂപയ്ക്ക് കോഴിക്കോട് നിർമ്മിച്ചിരിക്കുന്ന ഈ മനോഹരമായ വീട് കാണണം കണ്ടാൽ ആരും തന്നെ അകത്തേക്ക് കയറി നോക്കാൻ ആഗ്രഹിക്കും അത്തരത്തിലൊരു വീടാണ് നമ്മൾ ഇന്ന് പരിചയപ്പെടുത്തുന്നത്.അതിനേക്കാൾ കൂടുതൽ ആദ്യം തന്നെ പറയേണ്ടത് ഈ വീട് എങ്ങിനെയാണ് നിർമ്മിച്ചിരിക്കുന്നത് എന്ന കാര്യം തന്നെയാണ് തെങ്ങ് കയറ്റം ജോലിയും പിന്നെ ആടിനെ വളർത്തും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇദ്ദേഹം ഈ വീട് നിർമിച്ചിരിക്കുന്നത് ഈ കാലത്ത് ഇത്തരത്തിൽ ഒരു വീട് ഈ രീതിയിൽ നിർമ്മിക്കാൻ ആരും ശ്രമിക്കാറില്ല.

കാരണം നല്ല ജോലിയില്ലെങ്കിൽ ആഗ്രഹിക്കുന്ന പോലുള്ള വീട് നിർമ്മിക്കാൻ കഴിയില്ല എന്നാണു എല്ലാവരുടെയും ധാരണ എന്നാൽ വളരെ ചെറിയ ഈ ജോലി ചെയ്തു ഇദ്ദേഹം ഒരു വീട് ഒരുക്കി.ഈ ജോലി ചെയ്‌താൽ ദിവസവും വളരെ കുറഞ്ഞ വരുമാനം മാത്രമേ ലഭിക്കൂ എന്നിട്ടും അദ്ദേഹം ആഗ്രഹിക്കുന്ന ഒരു വീട് നിർമ്മിക്കാൻ തുടക്കമിട്ടു ആഗ്രഹിച്ച കാര്യം നടക്കുമെന്ന ഉറച്ച വിശ്വാസം തന്നെയാണ് ഈ വീട് നിർമ്മാണം പൂർത്തിയാക്കാൻ അദ്ദേഹത്തെ സഹായിച്ചത്.

മൂന്ന് ബെഡ് റൂമുകൾ അടങ്ങിയതാണ് ഈ വീട് കൂടാതെ ഒരു അടുക്കള ഹാൾ അടുക്കള ജോലി ചെയ്യാൻ ഒരു ചെറിയ ഹാൾ തുടങ്ങിയ സൗകര്യങ്ങളും ഈ വീട്ടിൽ ഒരുക്കിയിട്ടുണ്ട്.ഓട് ആണ് ഈ വീടിന് ഉപയോഗിച്ചുചിരികുന്നത് എന്നത് കൊണ്ട് തന്നെ ഏതുതരം കാലാവസ്ഥയിലും ഈ വീട്ടിൽ താമസിക്കാം.വീടിന്റെ മുൻഭാഗത്ത് തന്നെ നല്ല മനോഹരമായ ചെടികൾ ഒരുക്കിയതിനാൽ കാണാനും നല്ല ഭംഗി നൽകുന്നുണ്ട്.വീട് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന ഓരോ സാധനങ്ങളും വീട് നിർമ്മാണത്തിന്റെ ചിലവ് ചുരുക്കാൻ സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *