സാധാരണ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന നമ്മുടെ തയ്യൽ മെഷീനിൽ പല കാര്യങ്ങളും ചെയ്യാൻ സാധിക്കും ഒരുവിധം ആളുകൾക്കൊന്നും അതിനെക്കുറിച്ച് അറിയില്ല.പലരും തയ്യൽ മെഷീൻ വര്ഷങ്ങളായി ഉപയോഗിക്കുന്നവരാണ് എങ്കിലും തയ്യൽ മെഷീനിൽ നമുക്ക് ഉപയോഗപ്പെടുന്ന കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് അറിയില്ല ഇത് നമ്മൾ മനസ്സിലാക്കണം എങ്കിൽ നമ്മുടെ ജോലി വളരെ എളുപ്പമാകും.ഒന്നാമതായി പറയുകയാണെങ്കിൽ നമ്മുടെ വസ്ത്രങ്ങളിൽ ചെയ്യുന്ന ചെറിയ ഡിസൈനുകൾ തന്നെയാണ് ഇവ നമ്മുടെ സാധാരണ തയ്യൽ മെഷീനുകളിൽ തന്നെ ചെയ്യാൻ സാധിക്കും.
പലരും കരുതുന്നത് ഇങ്ങനെയുള്ള ഡിസൈൻ വലിയ മെഷീനുകളിൽ മാത്രമാണ് ചെയ്യാൻ സാധിക്കുക എന്നതാണ് എന്നാൽ ശ്രദ്ധിച്ചാൽ ചില ഡിസൈൻ നമുക്ക് വീട്ടിലെ മെഷീനുകളിലും ചെയ്യാം.അതുപോലെ ചെറിയ ഉടുപ്പുകളിൽ താഴെ ചെയ്യുന്ന ചുളിവുകളുള്ള ഡിസൈനും ഈ മെഷീനിൽ ചെയ്യാൻ സാധിക്കും.പിന്നെ മെഷീനിൽ ഒരേസമയം ഒരു നൂലാണ് ഇടാറുള്ളത് അങ്ങനെയാണ് സാധാരണ നമ്മൾ മെഷീൻ ഉപയോഗിക്കാറുള്ളത് എന്നാൽ ഒന്നിൽ കൂടുതൽ നിറങ്ങളുള്ള നൂലുകൾ ഒരുമിച്ചു ഉപയോഗിക്കാനും കഴിയും.
അതുപോലെ സാധാരണ മെഷീനുകളിൽ നമുക്ക് ചെയ്യാൻ കഴിയുന്ന മറ്റൊരു കാര്യം എന്തെന്നാൽ ചില തുണികളിൽ സാധാരണ മെഷീനിൽ നിന്നും സ്റ്റിച്ച് ചെയ്യാൻ കഴിയില്ല ആ തുണിയിൽ സ്റ്റിച്ച് പിടിക്കില്ല എന്നാൽ നമ്മൾ സ്റ്റിച്ച് ചെയ്യുന്ന തുണികൾക്കൊപ്പം ഒരു കഷ്ണം പേപ്പർ വെച്ചാൽ വളരെ വേഗത്തിലും നല്ല രീതിയിലും എല്ലാ തുണികളിലും സ്റ്റിച്ച് ചെയ്യാൻ സാധിക്കും.ഇതുപോലെ വസ്ത്രങ്ങൾ കൊണ്ടും നൂലുകൾ കൊണ്ടും നിരവധി കാര്യങ്ങൾ നമ്മുടെ സാധാരണ തയ്യൽ മെഷീനിൽ തന്നെ ചെയ്യാൻ കഴിയും ഇതൊന്നും ഭൂരിഭാഗം ആളുകൾക്കും അറിയില്ല.
എന്നാൽ ഇതൊക്കെ അറിഞ്ഞിരുന്നാൽ ഒരുപാട് ജോലികൾ എളുപ്പത്തിൽ ചെയ്യാൻ കഴിയും പിന്നെ പുറത്തെ കടകളിൽ ചെയ്യിപ്പിക്കാൻ കൊടുക്കുന്ന പല കാര്യങ്ങളും നമുക്ക് നമ്മുടെ വീട്ടിൽ തന്നെ ആരുടേയും സഹായം ഇല്ലാതെ ചെയ്യാൻ സാധിക്കും.ഇന്ന് നമ്മൾ ഒരുപാട് കാര്യങ്ങൾ ചെയ്യിപ്പിക്കാൻ വേണ്ടി പുറത്തെ കടകളിൽ കൊടുക്കുന്നുണ്ട് ഇതൊക്കെ നമുക്ക് ചെയ്യാൻ കഴിയുമെന്ന കാര്യം അറിയാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് ഇനി എന്തായാലും ഇതെല്ലാം നമുക്ക് വീട്ടിൽ നിന്ന് തന്നെ ചെയ്യാൻ കഴിയുമെന്ന് മനസ്സിലാക്കുക.