ലൈസൻസ് എടുക്കുന്നവരുടെയും കാർ ഓടിക്കാൻ പഠിക്കുന്നവരുടെയും ശ്രെദ്ധക്ക് എച്ച് എടുക്കുമ്പോൾ വണ്ടി എല്ലാവർക്കും നിന്ന് പോകാറുണ്ട് അപ്പോ വണ്ടി നിന്ന് പോകാതെ എങ്ങനെ എച്ച് എടുക്കാം എന്ന് നോക്കാം.ഗ്രൗണ്ടിൽ വന്ന് എച്ച് എടുക്കുമ്പോൾ വണ്ടി ഓഫാക്കാതെ ഇരിക്കണമെങ്കിൽ ക്ലച്ചും ബ്രെക്കും ഒരു പ്രേത്യേക രീതിയിൽ കണ്ട്രോൾ ചെയ്തെങ്കിൽ മാത്രേ വണ്ടി ഓഫാക്കാതെ ഇരിക്കൂ.അതൊന്നു കൃത്യമായി ഓർക്കുക.ഇനി എച്ച് എടുത്ത് നോക്കാം ഹാൻഡ് ബ്രെക് റിലീസ് ചെയ്ത് ഹാൻഡ് ബ്രെക് ഉണ്ടെങ്കിൽ ഓഫ് ചെയ്യുക ഫസ്റ്റ് ഗിയർ കൊടുക്കുക.ഫസ്റ്റ് സ്റ്റെപ് ആദ്യം നിങ്ങൾ ബ്രേക്കിൽ നിന്ന് കാലെടുത്തു അക്സലേറ്ററിൽ കാലു വെറുതെ വെക്കുക.ഇവിടെ ഒരു നിരന്ന ഗ്രൗണ്ടിൽ ആണ് എച്ച് എടുക്കുന്നത് അതുകൊണ്ട് തന്നെ ക്ലച്ചിൽ നിന്ന് കാല് എടുക്കുമ്പോൾ തന്നെ വാഹനം നീങ്ങും.
നീങ്ങുന്നില്ലെങ്കിൽ മാത്രം അക്സലേറ്ററിൽ കൊടുക്കുക ഇനി ക്ലച്ചിൽ നിന്ന് കാല് മാറ്റുമ്പോൾ വാഹനം ഓഫാക്കാതിരിക്കണമെന്നുണ്ടെങ്കിൽ ക്ലച്ചിൽ നിന്ന് ഏറ്റവും പതിയെ കാലു മാറ്റാൻ വേണ്ടി നോക്കുക.പലരും എച്ച് എടുക്കുമ്പോൾ പെട്ടെന്ന് ക്ലച്ചിൽ നിന്ന് കാലെടുക്കും അങ്ങനെ ചെയ്യരുത് ചിലര് ബ്രെക്കിൽ ചവിട്ടി പിടിച് കാലെടുക്കും അങ്ങനെ എടുക്കുമ്പോൾ വണ്ടി നിൽക്കുന്നു ഏറ്റവും പതുക്കെ ചവിട്ടി വേണം വണ്ടി പോകാൻ ഇനി വണ്ടി നിർത്തുമ്പോൾ ഓഫായി പോകാതിരിക്കാൻവേണ്ടി ഫസ്റ്റ് ക്ലച്ച് ചവിട്ടുക അതിനുശേഷം ബ്രേക്ക് ചവിട്ടി വാഹനം നിർത്തുക ബ്രേക്ക് പിടിച്ചു ക്ലച്ച് ചവിട്ടാൻ പോകരുത് പെട്ടെന്ന് എഞ്ചിൻ അടിച്ചു വണ്ടി ഓഫായി പോകും.ഇനി റിവേഴ്സ് ഗിയർ കൊടുത്ത് വണ്ടി പിറകിലേക്ക് എടുക്കുക അവിടുന്ന് ഇടത്തെ വശത്തേക്ക് ഇട ഇറങ്ങുമ്പോൾ ആളുകൾക്ക് വീണ്ടും വണ്ടി ഓഫായി പോകും.
വണ്ടി ഇറങ്ങുമ്പോൾ ബ്രെക്കിൽ നിന്ന് കാലെടുത്തു അക്സലേറ്ററിൽ വെറുതെ കാലു വെക്കുക ക്ലച്ചിൽ നിന്ന് പതിയെ കാലെടുത്തു വണ്ടി പിറകിലേക്ക് എടുക്കുക.എച്ച് ന്റെ നടുവിലൂടെ വരുക എന്നിട് വലത്തെ സൈഡിൽ വരുമ്പോൾ പൂർണമായി ക്ലച്ച് അമർത്തി പിന്നെ ബ്രെക്ക് ചെയ്യ്തു വണ്ടി വേഗത കുറയ്ക്കുക ഓഫാക്കാതിരിക്കാൻ ഇറങ്ങുമ്പോൾ തന്നെ ക്ലച്ച് പൂർണമായി അമർത്തുക.റിവേഴ്സ് ഗിയർ ഇട്ട് ഇട ഇറങ്ങുക വലത്തെ സൈഡിലേക്ക് സ്റ്റിയറിങ്ങ് ഓടിച്ചു കൊടുക്കുന്നു.എന്നിട്ട് എച്ച് ന്റെ സെന്ററിൽ വരുമ്പോൾ വണ്ടി വേഗത കുറയ്ക്കുക വണ്ടി നിർത്തി എടുക്കാനുള്ള നിയമം ഇല്ല ക്ലച്ച് പൂർണമായി അമർത്തി ബ്രെക്കിൽ വന്ന് വണ്ടി വീണ്ടും വേഗത കുറയ്ക്കുക ചെയ്യുന്നു എന്നിട്ട് സ്റ്റിയറിങ്ങ് നേരെയാക്കി കൊടുക്കുക.
വളരെ വേഗത്തിൽ ചെയേണ്ട കാര്യമാണ് പിന്നെ ബ്രേക്കിൽ നിന്ന് പതിയെ കാലെടുക്കുക ചവിട്ടി പിടിക്കരുത് എന്നിട് ക്ലച്ചിൽ നിന്ന് പതിയെ കാലെടുക്കുക അടുത്ത വഴിയിൽ എത്തുമ്പോൾ ക്ലച്ച് പൂർണമായും അമർത്തി കൊടുക്കുക വണ്ടി നീങ്ങുന്നില്ലെങ്കിൽ ക്ലച്ച് ഒന്ന് അയച്ചു കൊടുക്കുക ക്ലച്ച് കൊണ്ടൊരു കണ്ട്രോൾ ആണിത് വഴി ഇറങ്ങി വീണ്ടും വണ്ടി മുന്നിലേക്ക് പോകുന്നു ബ്രേക്കിൽ കാലു വെക്കാതെയാണ് ഓടിക്കുന്നത് ക്ലച്ചിന്ന് പതിയെ കാലെടുത്താണ് വണ്ടി എടുക്കുന്നത് ഇനി വീണ്ടും വണ്ടി മുന്നോട്ട് എടുക്കണം ഫസ്റ്റ് ഗിയർ ഇടണം ഫസ്റ്റ് ബ്രെക്കിന്ന് കാല് അയക്കുക എന്നിട്ട് ക്ലച്ചിൽ നിന്ന് പതിയെ കാലെടുത്തു വണ്ടി മുന്നോട്ട് ഓടിക്കുക.ക്ലച്ച് അമർത്തി ബ്രേക്കിൽ വന്ന് വണ്ടി സ്പീഡ് കുറയ്ക്കുക.
വീണ്ടും റിവേഴ്സ് ഗിയർ ഇടുക എന്നിട്ട് ബ്രേക്കിൽ നിന്ന് കാലെടുത്തു ക്ലച്ചിൽ നിന്ന് പതിയെ കാലെടുത്തു വണ്ടി പുറകോട്ട് എടുക്കുക ആവിശ്യത്തിന് മാത്രം ബ്രേക്ക് കൊടുക്കുക.ക്ലച്ച് കണ്ട്രോൾ ചെയ്താണ് വണ്ടി വഴിയിലോട്ട് ഇറങ്ങുന്നത് ഇനി മുന്നിലോട്ട് സ്റ്റിയറിങ് വെച്ച് ഓടിക്കുക.ഇനി അടുത്ത വഴി ഇറങ്ങുമ്പോൾ ക്ലച്ചിൽ നിന്ന് മെല്ലെ കാലെടുക്കുക ബ്രേക്കിൽ കാല് വെച്ചേക്കുക ചവിട്ടി താഴ്ത്തരുത്.ഇനി വണ്ടി വഴി ഇറങ്ങി വരും വീണ്ടും സ്റ്റിയറിങ്ങ് നേരെയാക്കി കൊടുക്കണം ക്ലച്ചിൽ നിന്ന് കാലെടുത്തു വണ്ടി മെല്ലെ പിറകിലേക്ക് എടുക്കുന്നു.ക്ലച്ചും ബ്രെക്കും മാത്രം കണ്ട്രോൾ ചെയ്യ്താ മതി വീണ്ടും വണ്ടി നിർത്തണമെന്ന് തോന്നിയാൽ ക്ലച് പൂർണമായും അമർത്തി ബ്രെക്കിൽ വരുക അപ്പോ ഈ രീതിയിൽ എച്ച് പൂർണ്ണമാക്കാൻ കഴിയും.