വീട്ടിൽ ഉള്ള ഫാനൊക്കെ പെട്ടെന്ന് വൃത്തിയാക്കുന്നത് എങ്ങനെയെന്നു നോക്കാം.അതിനായി ഒരു മിനറൽ വാട്ടറിന്റെ ബോട്ടിൽ ഒരെണ്ണം എടുക്കുക.അതിനുശേഷം ഫാനിന്റെ ഇലയുടെ വീതി എടുത്തിട്ട് അതെ അളവിൽ ആ ബോട്ടിലിന്റെ രണ്ടിടവും സ്കൊയർ രൂപത്തിൽ ഒരു കത്തി ചൂടാക്കി മുറിക്കുക അതിന് ശേഷം വേണ്ടതായ മോപ്പിന്റെയോ നീളമുള്ള സ്റ്റിക് എടുക്കുക ബോട്ടിൽ ചെരിച്ചു പിടിച്ചു ഒരു കമ്പി ചൂടാക്കി ഒന്നിന്റെ സൈഡിലായി ഒരു ഹോൾ കൊടുക്കണം നമ്മുടെ സ്റ്റിക്ക് കയറാൻ പാകത്തിന് അപ്പോ അത്രയും ചെയ്യ്ത ശേഷം വീട്ടിൽ വേസ്റ്റ് ആയ കോട്ടൺ തുണിയോ സോക്സൊ ഉണ്ടെങ്കിൽ സ്റ്റിക്ക് വെച്ച ശേഷം സ്കൊയർ ആയി മുറിച്ച ഭാഗത്തേക്ക് ഈ തുണി വെക്കുക.
തുണി വെക്കുമ്പോൾ ഫാനിന്റെ ലീഫ് കടന്നു പോകുന്ന വിധത്തിൽ വേണം തുണി വെക്കാൻ എന്നിട്ട് ഫാനിന്റെ ലീഫിന്റെ ഇടയിലൂടെ ഈ സ്റ്റിക് വെച് തൂക്കുക നന്നായിട്ട് പൊടി പോയി കിട്ടും എന്നിട്ട് ആ തുണി വൃത്തി ആകിയതിനു ശേഷം ഒന്ന് വെള്ളത്തിൽ മുക്കിയിട്ട് ഇതുപോലെ തന്നെ ആ കുപ്പിയിലേക്ക് തുണി വെക്കുക തുടക്കുക നന്നായി വൃത്തി ആകുകയും ചെയ്യും ഫാനിന്റെ കാറ്റ് നന്നായിട്ടു കിട്ടുകയും ചെയ്യും.
ഈ വിധത്തിൽ ആരും വീട്ടിലെ ഫാൻ വൃത്തിയാക്കിയിട്ടുണ്ടാവില്ല ഒരുപാട് നേരം ഒന്നും വേണ്ട വളരെ പെട്ടന്ന് തന്നെ ഈ ജോലി നമുക്ക് തീർക്കാൻ സാധിക്കും.ഒരു വീട്ടിൽ ഒന്നിൽ കൂടുതൽ ഫാനുകൾ ഉണ്ടാകും ഇതെല്ലാം ഇടയ്ക്ക് വൃത്തിയാക്കേണ്ടിവരും കാരണം ഫാനിൽ വളരെ പെട്ടന്ന് തന്നെ പൊടി നിറയും വൃത്തിയാക്കിയില്ലെങ്കിൽ അതിന്റെ കാറ്റും കുറയും അതിനാൽ മാസത്തിൽ ഒരിക്കലെങ്കിലും ഫാൻ വൃത്തിയാക്കണം.
അതിനായി മുകളിൽ പറഞ്ഞ രീതി തന്നെ ഉപയോഗിക്കാം നമ്മുടെ കൈകളിൽ പൊടിയോ ചെളിയോ ആകുകയില്ല.എന്തായാലും എല്ലാ വീട്ടുകാർക്കും ഉപകാരപ്പെടുന്ന ഒരു കാര്യമാണ് വീട്ടിലെ എല്ലാ അംഗങ്ങൾക്കും ഈ ജോലി ചെയ്യാനും സാധിക്കും ഇനി വീട്ടിലെ ഫാനുകൾ വൃത്തിയാക്കാൻ വേണ്ടി മാത്രം പ്രത്യേകം സമയം കണ്ടത്തേണ്ട ആവശ്യമില്ല ഈ രീതിയിൽ തന്നെ എപ്പോഴും ചെയ്യാം.